» 

നിവിന്‍ പോളിയെ ബഹുമാനിക്കുന്നു: ദുല്‍ഖര്‍

Posted by:
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ:
    ഷെയര്‍    ട്വീറ്റ്     ഷെയര്‍      അഭിപ്രായം     മെയില്‍

തമിഴിലെ ആദ്യ ചിത്രം റിലീസ് ചെയ്യുന്നതിന്റെ സന്തോഷത്തിലാണ് യുവതാരം ദുല്‍ഖര്‍ സല്‍മാന്‍. തമിഴിലും മലയാളത്തിലും ഒന്നിച്ചാണ് ചിത്രം റിലീസിനെത്തുന്നത്. 'വായ്മൂടി പോസുവോം' എന്നപേരില്‍ തമിഴില്‍ ഇറങ്ങുമ്പോള്‍ ടസംസാരം ആരോഗ്യത്തിന് ഹാനീകാരംട എന്നാണ് മലയാളത്തില്‍. ഏപ്രില്‍ 25ന് ചിത്രം തിയേറ്ററുകളിലെത്തും.

സലാല മൊബൈല്‍സിന് ശേഷം ദുല്‍ഖര്‍ സല്‍മാനും നസ്‌റിയ നസീം ഒന്നിക്കുന്ന ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കിലാണ് ഇപ്പോള്‍ ദുല്‍ഖര്‍. അങ്ങനെ ഒരു പ്രമോഷന്‍ പരിപാടിക്കിടെ ദുല്‍ഖര്‍ നിവിന്‍ പോളിയെ വാനോളം പുകഴ്ത്തി.

നിവിനിനെ ബഹുമാനിക്കുന്നു: ദുല്‍ഖര്‍

താന്‍ നിവിനിനെ അങ്ങേയറ്റം ബഹുമാനിക്കുന്നു എന്നാണ് ദുല്‍ഖര്‍ പറയുന്നത്. ഒരു നടന്‍ എന്ന നിലയില്‍ നിവിന്‍ പോളി ഏറ്റെടുത്ത ജോലിയോട് കാണിക്കുന്ന ആത്മാര്‍ത്ഥതയാണ് ഈ ബഹുമാനത്തിന് കാരണമെന്നും ദുല്‍ഖര്‍ വ്യക്തമാക്കിയിട്ടുണ്ട്. കഥാപാത്രങ്ങള്‍ മികവുറ്റതാക്കുന്നതിന് നിവിന്‍ പോളിക്ക് അദ്ദേഹത്തിന്റേതായ പൊടിക്കയ്കളുമുണ്ടെന്നാണ് ദുല്‍ഖര്‍ പറയുന്നത്.

എന്തായാലും ഇരുവരും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം ഇതിലൂടെ വ്യക്തമാകുമ്പോള്‍ അതിന്റെ ഫലം ലഭിക്കുന്നത് അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത പുതിയ ചിത്രത്തിനാണ്. ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തല്‍ ദുല്‍ഖറും നിവിന്‍ പോളിയും ഒന്നിച്ചാണ് അഭിനയിക്കുന്നത്.

സൗഹൃദത്തിന്റെയും ബന്ധങ്ങളുടെയും കഥ പറയുന്ന ചിത്രത്തില്‍ നിവിനിനെയും ദുല്‍ഖറിനെയും കൂടാതെ ഫഹദ് ഫാസില്‍, നസ്‌റിയ നസീം, ഇഷ തല്‍വാര്‍, നിത്യ മേനോന്‍ പാര്‍വതി തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. നസ്‌റിയ നസീം -ഫഹദ് ഫാസില്‍ ടീം ആദ്യമായി ഒന്നിക്കുന്നതുകൊണ്ട് തന്നെ ചിത്രം നേരത്തെ ശ്രദ്ധ നേടിയിരുന്നു. ഇത് കൂടെയാകുമ്പോള്‍ തികഞ്ഞു.

Read more about: nivin pauly, dulquar salman, bangalore days, nazriya nazim, fahad fazil, tamil, movie, samsaram arogyathinu hanikaram, നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍, ബാംഗ്ലൂര്‍ ഡെയ്‌സ്, നസ്‌റിയ നസീം, തമിഴ്
English summary
'I have a huge respect for Nivin Pauly as a star. He grew to where he is now with his hardwork and commitment towards his work. He is indeed a self-made man,' said Dulquar on his talk with the media

Malayalam Photos

Go to : More Photos