twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലാലേട്ടന്റെ മുഖത്ത് ക്ലാപ്പടിച്ചാണ് ഞാന്‍ സിനിമയിലെത്തിയത്: ദിലീപ്

    By Aswathi
    |

    ഇന്ന് മലയാളത്തിന്റെ സ്വന്തം ജനപ്രിയനായി നില്‍ക്കുന്ന ദിലീപ് വന്നവഴി അല്പം കല്ലും മുള്ളും നിറഞ്ഞതാണ്. സ്‌റ്റെപ്പ് സ്‌റ്റെപ്പായാണ് ദിലീപിന്റെ വളര്‍ച്ച. ഇന്ന് സിനിമാ നിര്‍മാണ മേഖലയടക്കം കൈയ്യടക്കിയ ദിലീപ് മിമിക്രിയിലൂടെയാണ് സിനിമയിലെത്തിയതെന്ന് എല്ലാവര്‍ക്കും അറിയാവുന്ന ഒരു ഭൂതകാലം.

    മിമിക്രിയിലൂടെ അഭിനയത്തിലേക്ക് തിരിയുന്നതിന് മുമ്പ് ദിലീപ് അസിസ്റ്റന്റ് ഡയറക്ടറായിരുന്നുവെന്നും പ്രേക്ഷകര്‍ക്കറിയം. അതിനെ പിന്നെയും ചൂഴ്ന്നിറങ്ങിയാല്‍ ആരുടെ അസിസ്റ്റന്റായി ആദ്യ ചിത്രത്തില്‍ വര്‍ക്ക് ചെയ്തു എന്ന ചോദ്യം വരും.

    dileep-mohanlal

    അതെ കമലിന്റെ അസിസ്റ്റന്റ് ഡയറക്ടറായാണ് ദിലീപിന്റെ തുടക്കം. 1991 ല്‍ കമല്‍ സംവിധാനം ചെയ്ത വിഷ്ണു ലോകം എന്ന ചിത്രത്തില്‍ ക്ലാപ്പടിച്ച് ദിലീപ് എന്ന മിമിക്രിക്കാരന്‍ സിനിമയിലേക്ക് കാലെടുത്തുവച്ചു. ചിത്രത്തിലെ നായകന്‍ മോഹന്‍ലാല്‍. ഇന്നും ദിലീപ് പറയും, ലാലേട്ടന്റെ മുഖത്ത് ക്ലാപ്പടിച്ചുകൊണ്ടാണ് ഞാന്‍ സിനിമയിലെത്തിയതെന്ന്.

    ഈ വര്‍ഷത്തെ മികച്ച നടനും നടിയും സിനിമയും ഏത്? വോട്ട് ചെയ്യൂ

    പിന്നീട്, ഉള്ളടക്കം, എന്നോടിഷ്ടം കൂടാമോ, ചമ്പക്കുളന്തച്ചന്‍ എന്നീ ചിത്രങ്ങളില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചുകൊണ്ടാണ് ദിലീപ് അഭിനയിത്തിലേക്ക് തിരിയുന്നത്. എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തില്‍ തന്നെ ഒരു അതിഥി വേഷം ചെയ്തു. മാനത്തെ കൊട്ടാരം എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറി. പിന്നെ ഇങ്ങോട്ട് അഭിനയമികവു കൊണ്ടുതന്നെയാണ് ദിലീപ് പിടിച്ചുകയറിയത്.

    മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയുമൊക്കെ കത്തി നില്‍ക്കുന്ന സമയത്താണ് ദിലീപിന്റെ അരങ്ങേറ്റം. ലാലേട്ടനും, മമ്മൂക്കയും സുരേഷ് ഗോപിയും വാക്കുകള്‍ സൂക്ഷ്മതയോടെ പ്രയോഗിക്കുന്നവരാണെന്നും അവരുടെ സഹകരണമാണ് തന്റെ കരുത്തെന്നും ദിലീപ് പറയുന്നു.

    English summary
    I started my career as clap boy for Mohanlal's film
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X