twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മദ്യപാനം നിര്‍ത്തി: ദേവി അജിത്ത്‌

    By Nirmal Balakrishnan
    |

    താന്‍ മദ്യപിക്കാറുണ്ടായിരുന്നെന്നും ഇനി മകള്‍ക്കു വേണ്ടി ആ ശീലം ഉപേക്ഷിച്ചുവെന്നും നടി ദേവി അജിത്ത്. ഇനിയൊരിക്കലും മദ്യപിക്കില്ല. മദ്യപിച്ചിരുന്ന സമയത്ത് ഒറ്റയ്ക്കിരുന്നേ മദ്യപിക്കുമായിരുന്നുള്ളൂ. സോഷ്യല്‍ ഡ്രിങ്കിങ് ഞാന്‍ ഇഷ്ടപ്പെടുന്നില്ല. ഒറ്റയ്ക്കിരുന്നു കഴിക്കാനേ തോന്നുമായിരുന്നുള്ളൂ.

    മദ്യപാനം കൊണ്ട് ഒന്നും നേടിയില്ല. ഇന്ന് ഞാന്‍ ഏറ്റവും വെറുക്കുന്ന ഒന്നാണു മദ്യപാനം.

    devi-ajith

    ഇപ്പോള്‍ ജീവിതത്തെ ഏറ്റവും കൂടുതല്‍ പ്രണയിക്കുന്നു. വരുന്ന വര്‍ഷത്തില്‍ ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടാകും. അടുത്തവര്‍ഷമാദ്യം സിനിമനിര്‍മിക്കും. 22 വയസ്സുള്ളപ്പോള്‍ ദ് കാര്‍ എന്നചിത്രം നിര്‍മിച്ച ആളാണു ഞാന്‍. അനുഭവങ്ങളില്‍ നിന്നു ഏറെ പഠിച്ചു. ഇപ്പോള്‍ പ്രദോചനം നിര്‍മാതാവായ സാന്ദ്രാ തോമസ് ആണ്. ഇത്ര ചെറുപ്പത്തില്‍ തന്നെ അവര്‍ വലിയ അനുഭവസമ്പത്തുള്ള നിര്‍മാതാവായി മാറി.

    മലയാള സിനിമയില്‍ നല്ല അഭിനേത്രിയും നല്ല നിര്‍മാതാവുമായി മാറാനാണ് ആഗ്രഹമെന്നും ദേവി അജിത്ത് പറഞ്ഞു. 22ാം വയസ്സില്‍ വിധവയായ ആളാണ് ഞാന്‍. ഗോസിപ്പുകള്‍ ധാരാളമുണ്ടായിട്ടുണ്ട്. അതെല്ലാം പോസിറ്റീവ് ആയിട്ടേ എടുത്തുള്ളൂ. ഇപ്പോള്‍ മ കള്‍ക്കു വേണ്ടി ജീവിക്കുന്ന അമ്മയാണ്. ഭാരിച്ച കടം കാരണം വിദേശത്തു ഏറെ കാലം ജോലി ചെയ്തു. ഇപ്പോള്‍ കടങ്ങള്‍ വീട്ടി. സിനിമയിലേക്കു തിരിച്ചുവന്നു. ഇനി നല്ല സിനിമയുടെ ഭാഗമാകും.

    English summary
    I stopped drinking alcohol for my children said Devi Ajith
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X