»   » ഞാനിപ്പോഴും വിജയ് യെ സ്‌നേഹിക്കുന്നു എന്ന് അമല പോള്‍, വിവാഹവും വിവാഹ മോചനവും തെറ്റായ തീരുമാനം ?

ഞാനിപ്പോഴും വിജയ് യെ സ്‌നേഹിക്കുന്നു എന്ന് അമല പോള്‍, വിവാഹവും വിവാഹ മോചനവും തെറ്റായ തീരുമാനം ?

Written by: Rohini
Subscribe to Filmibeat Malayalam

തമിഴിലും കന്നടയിലും ഒരുപിടി നല്ല ചിത്രങ്ങളുമായി തിരക്കിലാണ് അമല പോള്‍. സ്‌റ്റേജ് പ്രോഗ്രാമുകളും മറ്റ് പരിപാടികളും വേറെ. വിവാഹ മോചനത്തിന്റെ വേദനകളില്‍ നിന്നെല്ലാം മാറി സ്വയം സന്തോഷം കണ്ടെത്തുന്നു.

തുണി കുറഞ്ഞ് കുറഞ്ഞ് വരുന്നല്ലോ.. അമല പോളിന്റെ ഈ ഫോട്ടോകള്‍ കണ്ടാല്‍ നിങ്ങള്‍ ഞെട്ടും!!

അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ആദ്യമായി അമല പോള്‍ സംവിധായകന്‍ എ എല്‍ വിജയ് യുമായുള്ള വിവാഹ മോചനത്തെ കുറിച്ച് പറയുകയുണ്ടായി. വിജയ് യെ ഞാനിപ്പോഴും സ്‌നേഹിക്കുന്നു എന്ന് നടി പറയുന്നു

ഇപ്പോഴും സ്‌നേഹിക്കുന്നു

ഇപ്പോഴും സ്‌നേഹിക്കുന്നു

ഞാനിപ്പോഴും വിജയ് യെ സ്‌നേഹിക്കുന്നു. ഇനി എന്നും അങ്ങനെ തന്നെയായിരിയ്ക്കും. തന്റെ ജീവിതത്തില്‍ ഏറ്റവും പ്രധാന്യമുള്ള വ്യക്തിയാണ് വിജയ് എന്നും അമല പറഞ്ഞു

ഏറ്റവും വേദനയുണ്ടാക്കിയ തീരുമാനം

ഏറ്റവും വേദനയുണ്ടാക്കിയ തീരുമാനം

സമയം കടന്ന് പോകുന്നതിനുസരിച്ച് സ്‌നേഹവും കടന്ന് പോകുന്നു. പരസ്പരം സഹായിക്കാന്‍ കഴിയില്ല എന്നറിയുമ്പോള്‍, നമ്മളില്ലാതെ മറ്റൊരാള്‍ക്ക് സന്തോഷമായി ജീവിക്കാന്‍ കഴിയുന്നു എന്ന് മനസ്സിലാക്കുമ്പോള്‍.. ഇതായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും വേദനയുണ്ടാക്കിയ തീരുമാനം.

ഒന്നും ശ്വാശ്വതമല്ല

ഒന്നും ശ്വാശ്വതമല്ല

വിവാഹിതരാകുന്നത് ഒരിക്കലും അകന്ന് ജീവിക്കാനല്ലല്ലോ. ജീവിതം പ്രവചിക്കാന്‍ സാധിക്കില്ല. ഒന്നും ശ്വാശ്വതമല്ല. നാളെ എന്തും സംഭവിക്കുന്നു എന്നതില്‍ ഒരുറപ്പും പറയാന്‍ സാധിക്കില്ല. മറ്റുള്ളവരെ വേദനിപ്പിയ്ക്കാതെ ജീവിതം മുന്നോട്ട് കൊണ്ടു പോകാന്‍ ശ്രമിയ്ക്കുകയാണിപ്പോള്‍.

തെറ്റായ തീരുമാനമായിരുന്നോ

തെറ്റായ തീരുമാനമായിരുന്നോ

18 ആം വയസ്സിലാണ് ഞാന്‍ സിനിമയില്‍ വന്നത്. 23 ആം വയസ്സില്‍ വിവാഹിതയായി. തീരുമാനങ്ങള്‍ എടുക്കാന്‍ പാകത്തിനുള്ള പ്രായ പക്വത എനിക്കില്ലായിരുന്നു. എന്റെ തെറ്റുകളില്‍ നിന്നാണ് ഞാന്‍ പലതും പഠിച്ചത്. ഈ വിവാഹവും വിവാഹ ജീവിതവും എന്റെ ജീവിതത്തിലെ ഒരു പാഠമാണ്- അമല പറഞ്ഞു.

പുതിയ സിനിമകള്‍

പുതിയ സിനിമകള്‍

ധനുഷിനൊപ്പം അഭിനയിക്കുന്ന വട ചെന്നൈ, വിഐപി ടു എന്നീ ചിത്രങ്ങളും തിരുട്ട് പയലേ ടു എന്ന ചിത്രവുമാണ് അമല ഇപ്പോള്‍ കരാറൊപ്പ് വച്ചിരിയ്ക്കുന്നത്. സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രധാന്യമുള്ള സിനിമകളാണ് അമല തിരഞ്ഞെടുക്കുന്നത്.

English summary
Amala Paul revealed that she will always love Vijay and letting go of him is also because of that and was the saddest and most difficult decision in her life but claims that it was a life learning experience.
Please Wait while comments are loading...

Malayalam Photos

Go to : More Photos