» 

സൗഹൃദത്തിന്റെ ഇടുക്കി ഗോള്‍ഡ്

Posted by:
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ:
    ഷെയര്‍    ട്വീറ്റ്     ഷെയര്‍      അഭിപ്രായം     മെയില്‍

ചെക്കോ സ്ലോവാക്യയില്‍ നിന്ന് മൈക്കിള്‍ (പ്രതാപ് പോത്തന്‍) നെടുമ്പാശേരിയില്‍ ഇറങ്ങുകയാണ്. വീട്ടിലേക്കുപോകുന്നതിനു മുന്‍പ് അയാള്‍ ചെന്നത് പത്രം ഓഫിസിലേക്കാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് തനിക്കൊപ്പം പഠിച്ച കൂട്ടുകാരായ രവി, ആന്റണി, രാമന്‍, മദന്‍ എന്നിവര്‍ ജീവിച്ചിരുപ്പുണ്ടെങ്കില്‍ ബന്ധപ്പെടണമെന്നു പറഞ്ഞ് അയാളൊരു പരസ്യം നല്‍കുന്നു. ഈ പരസ്യം കണ്ടാണ് രവി (രവീന്ദ്രന്‍) മറ്റൊരു കൂട്ടുകാരനായ മദന്‍ (മണിയന്‍പിള്ള രാജു) ന്റെ അടുത്തെത്തുന്നത്.

ഇവര്‍ മൂന്നുപേരും ചേര്‍ന്ന് കരാട്ടെ ആന്റണി (ബാബു ആന്റണി)യെ കാണാന്‍ യാത്ര പുറപ്പെടുന്നു. ഒടുവില്‍ ഒരു വിദേശി നടത്തുന്ന ഹോട്ടലില്‍ സപ്ലെയറായി ആന്റണിയെ കാണുന്നു. ആ വിദേശിയെ വിവാഹം കഴിച്ച്, ഭാര്യ പറഞ്ഞതനുസരിച്ച് ജീവിക്കുകയാണ് അയാള്‍. ഇനി കാണേണ്ടത് ആലപ്പുഴക്കാരനായ സഖാവ് രാമനെ(വിജയരാഘവന്‍). കൂടെ ജോലി ചെയ്യുന്ന സ്ത്രീയുടെ വിവാഹത്തലേന്ന് അവളെ വീട്ടില്‍ നിന്നിറക്കി വരുന്ന രാമനെയാണ് കൂട്ടുകാര്‍ കാണുന്നത്.

സൗഹൃദത്തിന്റെ ഇടുക്കി ഗോള്‍ഡ്

35 വര്‍ഷം മുന്‍പ് തങ്ങള്‍ പഠിച്ച ഇടുക്കി കുളമാവിലേക്ക് ഒരിക്കല്‍ കൂടി പോകാന്‍ അവര്‍ തീരുമാനിക്കുകയാണ്. ഈ യാത്രയിലുടനീളം പശ്ചാത്തലമായി അവരുടെ 35 വര്‍ഷം മുന്‍പത്തെ ജീവിതം കാണിക്കുന്നുണ്ട്. ഇടുക്കി ഗോള്‍ഡ് എന്ന കഞ്ചാവ് ഉപയോഗിക്കുന്നതിനു പിടിച്ചതിനാണ് അവരെ സ്‌കൂളില്‍ നിന്നു പുറത്താക്കിയത്. അത്രയ്ക്കും ലഹരി പകരുന്നതായിരുന്നു ഇടുക്കി ഗോള്‍ഡ്. തങ്ങളെ ഒറ്റിക്കൊടുത്ത ചെറുക്കനെ അടിച്ചു നിലംപരിശാക്കിയാണ് അവര്‍ സ്ഥലം വിടുന്നത്.

കുളമാവിലേക്ക് വീണ്ടും പോകുന്ന അവരുടെ മറ്റൊരു ലക്ഷ്യം ഒരിക്കല്‍ കൂടി ഇടുക്കി ഗോള്‍ഡ് വലിക്കണമെന്നതാണ്. കുടിച്ചും വലിച്ചും അവര്‍ ലക്ഷ്യസ്ഥാനത്തേക്കു മുന്നേറുമ്പോള്‍ തങ്ങളെ കാത്തിരിക്കുന്ന അപകടം മനസ്സിലാക്കുന്നില്ല. ആ അപകടത്തിലേക്കാണ് അഞ്ചു സുഹൃത്തുക്കളും എ്ത്തുന്നത്. ഇടുക്കി മലനിരകളിലെ അപകടത്തില്‍ നിന്ന് ഇവര്‍ക്കു രക്ഷപ്പെടാന്‍ പറ്റുമോ? ഇടുക്കിയുടെ സൗന്ദര്യം മുഴുവന്‍ കാണാന്‍ അടുത്ത തിയറ്ററിലെത്തണം.

Read more about: ashiq abu, idukki gold, da thadiya, pratap pothan, babu antony, ആഷിക് അബു, ഇടുക്കി ഗോള്‍ഡ്, ടാ തടിയാ, പ്രതാപ് പോത്തന്‍, ബാബു ആന്റണി
English summary
Movie review; Ashiq Abu's Idukki Gold talking about friendship.

Malayalam Photos

Go to : More Photos