twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിനിമയിലെത്തിയില്ലായിരുന്നെങ്കില്‍ പൃഥ്വി പട്ടാളക്കാരനായേനെ

    By Soorya Chandran
    |

    സിനിമയില്‍ എത്തിയില്ലായിരുന്നെങ്കില്‍ പൃഥ്വിരാജ് ആരായേനെ? ഓസ്‌ട്രേലിയയില്‍ ഒകകെ പോയി പഠിച്ചതല്ലേ, വേറെ എന്തെങ്കിലും വലിയ ജോലിയൊക്കെ നേടി സുഖമായി ഇരുന്നേനെ എന്നാണോ നിങ്ങള്‍ കരുതുന്നത്.

    എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയൊന്നും അല്ല കെട്ടോ. സിനിമ നടന്‍ ആയില്ലെങ്കില്‍ താന്‍ പട്ടാളത്തില്‍ ചേര്‍ന്നേനെ എന്നാണ് പൃഥ്വിരാജ് പറയുന്നത്. ഇത് ചുമ്മാ പറഞ്ഞതാണെന്ന് കരുതാനാവില്ലെന്നതും സത്യമാണ്.

    Picket 43

    പൃഥ്വിരാജിന്റെ പിക്കറ്റ് 43 സൂപ്പര്‍ ഹിറ്റ് ആയിക്കൊണ്ടിരിക്കുകയാണ്. സിനിമ കാണാന്‍ എറണാകുളത്തെ ശ്രീധര്‍ തീയേറ്ററില്‍ 150 ല്‍ പരം എന്‍സിസി കേഡറ്റുകളെത്തി. ഇവരെത്തിയാല്‍ പിന്നെ പൃഥ്വിരാജിനും എത്താതിരിക്കാന്‍ കഴിയില്ലല്ലോ.

    എന്‍സിസി കേഡറ്റുകളോട് സംസാരിക്കവേയാണ് പൃഥ്വി തന്റെ മനസ്സില്‍ ഉണ്ടായിരുന്ന ആഗ്രഹം പറഞ്ഞത്. അഞ്ച് വര്‍ഷം താന്‍ എന്‍സിസി കേഡറ്റ് ആയിരുന്നുവെന്നും പൃഥ്വി പറഞ്ഞു.

    സ്‌കൂള്‍ കാലത്ത് പൃഥ്വിരാജും ചേട്ടന്‍ ഇന്ദ്രജിത്തും പഠിച്ചത് തിരുവനന്തപുരത്തെ സൈനിക് സ്‌കൂളില്‍ ആയിരുന്നു. അപ്പോള്‍ പിന്നെ പട്ടാളത്തിനോട് താത്പര്യം ഉണ്ടായില്ലെങ്കിലല്ലേ അത്ഭുതം.

    21 കേരള ബറ്റാലിയന്‍ എന്‍സിസിയിലെ കേഡറ്റുകളാണ് സിനിമ കാണാന്‍ എത്തിയത്. നാല് സ്‌കൂളുകളില്‍ നിന്നുള്ളവരായിരുന്നു ഇവര്‍.

    English summary
    If I was not entered to cinema, I should have a military man, says Prithviraj
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X