Don't Miss!
- Sports IPL 2024: സെഞ്ച്വറി നേടി, പക്ഷെ റുതുരാജ് മണ്ടന്‍ ക്യാപ്റ്റന്‍! തോല്‍വിക്ക് കാരണം ഈ പിഴവുകള്‍
- News മുത്തശ്ശി സ്വര്‍ണം ദാനം ചെയ്തു, അമ്മ രാജ്യത്തിന് വേണ്ടി താലി ത്യജിച്ചു: മറുപടിയുമായി പ്രിയങ്ക
- Lifestyle വേനല്‍ക്കാലത്ത് പൂന്തോട്ടം കളര്‍ഫുള്ളാക്കാന്‍ ഇതാ ചില വഴികള്‍
- Automobiles കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
ഡബിള്‍ ബാരല്‍: ഇന്ദ്രജിത്ത് സന്തോഷത്തില്‍
വില്ലനായും നായകനായും സഹനടനായുമെല്ലാം തിളങ്ങുന്ന താരമാണ് ഇന്ദ്രജിത്ത്. ഏറെ വ്യത്യസ്തതകളുള്ള ചിത്രങ്ങളുടെ ഭാഗമാകാന്‍ ഇന്ദ്രജിത്ത് കാണിയ്ക്കുന്ന താല്പര്യം പ്രശംസനീയമാണ്. യുവസൂപ്പര്താരമെന്ന വിശേഷണമില്ലെങ്കിലും മലയാളത്തിലെ യുവതാരനിരയില്‍ നിന്നും ഇന്ദ്രജിത്തിനെ മാറ്റിനിര്‍ത്തുക സാദ്യമല്ല.
ഇന്ദ്രജിത്ത് ഇപ്പോള്‍ അഭിനയിക്കുന്ന ചിത്രം ലിജോ ജോസ് പെല്ലിശേരിയുടെ ഡബിള്‍ ബാരലാണ് (ഇരട്ടക്കുഴല്‍). ലിജോ നേരത്തേ ചെയ്ത ആമേനില്‍ വ്യത്യസ്തനായ പുരോഹിതന്റെ വേഷം മനോഹരമാക്കിയിരുന്നു ഇന്ദ്രജിത്ത്. ആമേന്‍ മുമ്പ് ലിജോ ചെയ്ത രണ്ട് ചിത്രങ്ങളിലും ഇന്ദ്രന്റെ സാന്നിധ്യമുണ്ടായിരുന്നു. ഇപ്പോള്‍ ഇരട്ടക്കുഴലിലും ഇന്ദ്രജിത്ത് പ്രധാന കഥാപാത്രമായിട്ടാണ് എത്തുന്നത്.
ലിജോയ്ക്കൊപ്പം നാലാം തവണയും പ്രവര്‍ത്തിക്കാനായതിന്റെ സന്തോഷം ഇന്ദ്രജിത്ത് തന്റെ ഓണ്‍ലൈന്‍ പേജിലൂടെ പങ്കുവെയ്ക്കുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണെന്നും സഹതാരങ്ങള്‍ സഹോദരന് പൃഥ്വിരാജ്, ഫഹദ് ഫാസില്‍, ആസിഫ് അലി, സണ്ണി വെയ്ന്‍ എന്നിവരാണെന്നും ഇന്ദ്രജിത്തിന്റെ കുറിപ്പിലുണ്ട്.
കോമഡിയുടെ മേമ്പൊടിയുമായിട്ടാണ് ലിജോ ഡബിള്‍ ബാരല്‍ ഒരുക്കുന്നത്. അധോലോകവുമായി ബന്ധപ്പെട്ട കഥയാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് സൂചന. എന്തായാലും മലയാളത്തിലെ യുവതാരനിരയിലെ പ്രമുഖരെല്ലാവരും ഒത്തുചേരുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രം റിലീസ് ചെയ്യാനിരിക്കുന്ന സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നാകുമെന്ന് പ്രതീക്ഷിയ്ക്കാം.
-
'ആക്ടിങ് എന്നെക്കൊണ്ട് പറ്റുന്ന പരിപാടിയാണോയെന്ന് ഞാൻ ചിന്തിച്ചിരുന്നു, ഓവറായാൽ ഗിരീഷേട്ടൻ പറയും'; നസ്ലിൻ
-
പണ്ട് എന്നെ കൊള്ളില്ലായിരുന്നോ? ഇപ്പോഴാണ് ഇഷ്ടമെന്ന കാമുകന്റെ മറുപടിയെ ചോദ്യം ചെയ്ത് ദിയ കൃഷ്ണ
-
വിവാഹമോചനം കുടുബത്തിൽ തുടർകഥയാകുന്നു; താര കുടുംബത്തിലേക്ക് മറ്റൊരു വധു; സമാന്തയ്ക്ക് ശേഷം മറ്റൊരു നടി?