» 

ഇന്ദ്രജിത്ത് തന്റെ ബെസ്റ്റ് ഫ്രണ്ടെന്ന് ഭാമ

Posted by:
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ:
    ഷെയര്‍    ട്വീറ്റ്     ഷെയര്‍ അഭിപ്രായം     മെയില്‍

ഇപ്പോള്‍ കന്നടയാണ് അഭിനയ മേഖലയെങ്കിലും എന്നും ഭാമ മലയാളികള്‍ക്ക് 'നിവേദ്യ'മാണ്. നിവേദ്യ കഴിഞ്ഞ് ഭാമയുടെ രണ്ടാമത്തെ ചിത്രമായിരുന്നു വിനയന്‍ സംവിധാനം ചെയ്ത ഹരീന്ദ്രന്‍ ഒരു നിഷ്‌കളങ്കന്‍. ചിത്രം അധികം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ഭാമയ്ക്ക് അതിലൂടെ ഒരു പുതിയ കൂട്ടുകെട്ട് കിട്ടി. ഇന്ദ്രജിത്ത്.

മലയാളത്തില്‍ തന്റെ അടുത്ത സുഹൃത്ത് ആരാണെന്ന് ചോദിച്ചാല്‍ ഭാമ ഇന്ദ്രജിത്തിന്റെ പേര് പറയും. മലയാളചലച്ചിത്ര ലോകത്ത് എന്റെ ബെസ്റ്റ് ഫ്രണ്ട് ഇന്ദ്രജിത്താണ്. ഞങ്ങള്‍ ഒരുമിച്ച് പലചിത്രങ്ങളും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം തന്റെ പ്രിയസുഹൃത്താണെന്നും ഭാമ പറയുന്നു.

Bhma

ഹരീന്ദ്രന്‍ ഒരു നിഷ്‌കളങ്കന്‍ എന്ന ചിത്രത്തിന് ശേഷം കോളേജ് ഡെയ്‌സ്, ഹസ്ബന്റ്‌സ് ഇന്‍ ഗോവ എന്നീ ചിത്രങ്ങളിലും ഭാമയും ഇന്ദ്രജിത്തും ഒരുമിച്ചു. പക്ഷെ ഒന്നിച്ചഭിനയിച്ച മൂന്ന് ചിത്രങ്ങളിലും ഇരുവരും ജോഡികളായിരുന്നില്ലെന്നതാണ് സത്യം.

കഥവീടാണ് ഭാമയുടേതായി ഒടുവില്‍ റിലീസ് ചെയ്ത മലയാളം സിനിമ. ഡി കമ്പനി, കൊന്തയും പൂണൂലും, 100 ഡിഗ്രി സെല്‍ഷ്യസ്, നാക്കുപെന്റ നാക്കു ടെക്ക തുടങ്ങി ഒരുപിടി നല്ല ചിത്രങ്ങള്‍ ഇപ്പോള്‍ അണിയറയില്‍ തയ്യാറായിക്കൊണ്ടിരിക്കുകയാണ്. എങ്കിലും ഭാമയ്ക്കിഷ്ടം കന്നട തന്നെയാണ്. തന്നെ അംഗീകരിച്ചതും നല്ല വേഷങ്ങള്‍ ലഭിച്ചതും കന്നടയിലാണെന്ന് താരം പറയുന്നു.

Read more about: bhama, actress, kannada, konthayum poonoolum, ramanujan, nakku penta naku taka, indrajith, നാക്കു പെന്റാ നാക്കു ടക്കാ, ഭാമ, നടി, കന്നഡ, കൊന്തയും പൂണൂലും, രാമാനുജന്‍, ഇന്ദ്രജിത്ത്
English summary
Actress Bhama said that in film industry her best friend is indrajith.
Please Wait while comments are loading...
Your Fashion Voice

Malayalam Photos

Go to : More Photos