» 

ഇന്ദ്രജിത്ത് വീണ്ടും ഏമാനായി എത്തുന്നു

Posted by:
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ:
    ഷെയര്‍    ട്വീറ്റ്     ഷെയര്‍      അഭിപ്രായം     മെയില്‍

പൊലീസ് വേഷത്തില്‍ കരിയറിന്റെ തുടക്കം മുതല്‍ കൈയ്യടി നേടിയ നടനാണ് ഇന്ദ്രജിത്ത്. നെഗറ്റീവ് റോളാണെങ്കിലും മീശാമാധവനിലെ ഇന്ദ്രജിത്തിന്റെ ഈപ്പന്‍ പാപ്പച്ചിയെ അത്രപെട്ടന്നാരും മറക്കില്ല. പിന്നെ വില്ലന്‍ റോളില്‍ നിന്ന് നായക വേഷമെടുത്തപ്പോഴും ജിത്തുവിന് പൊലീസ് വേഷം വഴങ്ങി. റണ്‍വെ, ഫിംഗര്‍ പ്രിന്റ്, പൊലീസ്, ചേകവന്‍ ഒടുവിലഭിനയിച്ച ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് വരെ അതിനുള്ള ഉദാഹരണങ്ങളാണ്.

അരുണ്‍ അരവിന്ദ് സംവിധാനം ചെയ്ത ലെഫ്റ്റ് റൈറ്റ് ലെഫ്റ്റില്‍ കൈക്കൂലിക്കാരനായ വട്ടു ജയന്‍ എന്ന പൊലീസ് ഓഫീസറെയാണ് ഇന്ദ്രജിത്ത് അവതരിപ്പിച്ചത്. ഇപ്പോഴിതാ വീണ്ടും കാക്കിയണിയുന്നു. വിശാഖ് സംവിധാനം ചെയ്യുന്ന മസാല റിപ്പബ്ലിക്ക് എന്ന ചിത്രത്തിന് വേണ്ടിയാണ് ഇന്ദ്രജിത്ത് വീണ്ടും കാക്കിയണിയുന്നത്. അന്നയും റസൂലും എന്ന ചിത്രത്തില്‍ രാജീവ് രവിയുടെ സഹസംവിധായകനായിരുന്നു വൈശാഖ്.

ഇന്ദ്രജിത്ത് വീണ്ടും കാക്കിയണിയുന്നു

ഇന്ദ്രജിത്തിനെ കൂടാതെ ശ്രിത ശിവദാസ്, സണ്ണിവെയിന്‍, പി ബാലചന്ദ്രന്‍, വിനായകന്‍, മാള അവിന്ദന്‍, മാമൂക്കോയ, ക്യാപ്റ്റന്‍ രാജു, ഷൈന്‍ ടോം ചാക്കോ, വിനയ് പോര്‍ട്ട്, സൗബിന്‍ തുടങ്ങിയ ഒരു വന്‍ താരനിരതന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.

അരുണ്‍ ജോര്‍ജ് കെ ഡേവിഡ് തിരക്കഥയൊരുക്കുന്ന ചിത്രം നിര്‍മിക്കുന്നത് ചെമ്മീന്‍ സിനിമാസിന്റെ ബാനറില്‍ ടി സുകുമാറാണ്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുങ്ങുന്നത്. ജാസി ഗിഫ്റ്റിന്റേതാണ് സംഗീതം. പെരുമ്പാവൂര്‍, ആലുവ എറണാകുളം എന്നിവിടങ്ങളിലായാണ് ചിത്രീകരിക്കുന്നത്.

Read more about: indrajith, police, left right left, masala republic, sritha sivadas, ഇന്ദ്രജിത്ത്, പൊലീസ്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ശ്രിത ശിവദാസ്, സണ്ണിവെയിന്‍, മസാല റിപ്പബ്ലിക്ക്
English summary
After his impressive act as a corrupt cop, Vattu Jayan, in Arun Kumar Aravind's Left Right Left, Indrajith will be seen donning the role of a police officer again in debutant V S Visakh's Masala Republic.

Malayalam Photos

Go to : More Photos