twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പൊട്ടിച്ചിരിപ്പിച്ചു കൊണ്ട് യവനികയില്‍ പൊന്‍വെളിച്ചം തൂകിയ നടന് പ്രണാമം!!!

    2000 മേയ് 22 നാണ് അദ്ദേഹം നമ്മെ വിട്ട് പോയത്. ഇന്നേക്ക് 17 വര്‍ഷം തികയുകയാണ്.

    |

    മലയാള സിനിമയിലെ അതുല്യ പ്രതിഭകളിലൊരാളായിരുന്നു ബഹദൂര്‍. തന്റെ കൈയില്‍ കിട്ടുന്ന വേഷങ്ങളെല്ലാം മനോഹരമായി തന്നെ സ്ക്രീനിനു മുന്നില്‍ എത്തിക്കുന്നതിനും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാനും ബഹദൂറിനുള്ള കഴിവ് മറ്റാര്‍ക്കും കിട്ടിയിട്ടില്ല.

    ബാഹുബലിയെ തോല്‍പ്പിക്കാന്‍ പടയൊരുക്കവുമായി മറ്റൊരു ചിത്രം 1500 കോടി നേടി! ആദ്യം ആര് 2000 കോടി എത്തുംബാഹുബലിയെ തോല്‍പ്പിക്കാന്‍ പടയൊരുക്കവുമായി മറ്റൊരു ചിത്രം 1500 കോടി നേടി! ആദ്യം ആര് 2000 കോടി എത്തും

    നിഷ്‌കളങ്കതയും ദയനീയ ഭാവങ്ങളും കൊണ്ട് ആളുകളെ കരയിപ്പിക്കുന്നതിനും അദ്ദേഹം മിടുക്കനായിരുന്നു. 2000 മേയ് 22 നാണ് അദ്ദേഹം നമ്മെ വിട്ട് പോയത്. ഇന്നേക്ക് 17 വര്‍ഷം തികയുകയാണ്.

    മലയാളത്തിന്റെ പ്രിയപ്പെട്ട ബഹദൂര്‍

    മലയാളത്തിന്റെ പ്രിയപ്പെട്ട ബഹദൂര്‍

    1930ല്‍ തൃശൂരില്‍ ജനിച്ച ബഹദൂറിന്റെ യഥാര്‍ത്ഥ പേര് പി കെ കുഞ്ഞാലു എന്നായിരുന്നു. 1954 ല്‍ അവകാശി എന്ന ചിത്രത്തില്‍ ചെറിയ വേഷത്തിലുടെയാണ് സിനിമയിലേക്കെത്തുന്നത്. തുടര്‍ന്ന് നിരവധി സിനിമകളിലെത്തിയ താരം മലയാള സിനിമയിലെ കോമേഡിയനായിട്ടാണ് അറിയപ്പെട്ടിരുന്നത്.

    താരത്തിന്റെ വേര്‍പാടിന് ഇന്ന് പതിനേഴ് വര്‍ഷം

    താരത്തിന്റെ വേര്‍പാടിന് ഇന്ന് പതിനേഴ് വര്‍ഷം

    2000 മേയ് 22 നാണ് ബഹദൂര്‍ അന്തരിച്ചത്. നെഞ്ചു വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബഹദൂര്‍ തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്നാണ് മരണത്തിന് കീഴടങ്ങിയത്.

    സ്വകാര്യ ബസ്സില്‍ കണ്ടക്ടറായ കുഞ്ഞാലു

    സ്വകാര്യ ബസ്സില്‍ കണ്ടക്ടറായ കുഞ്ഞാലു

    കുടുംബത്തിലെ ബുദ്ധിമുട്ടുകള്‍ കാരണം പഠനം ഉപേക്ഷിച്ച കുഞ്ഞാലു സ്വകാര്യ ബസ്സില്‍ കണ്ടക്ടറായി ജോലി ചെയ്തിരുന്നു.
    ആകാശവാണിയിലും അമച്വര്‍പ്രൊഫഷണല്‍ നാടകങ്ങളിലും അഭിനയിച്ച് പേരെടുത്ത കുഞ്ഞാലുവിനെ തിക്കുറിശ്ശി സുകുമാരന്‍നായരാണ് ബഹദൂറാക്കി സിനിമയിലെത്തിച്ചത്.

     പാടാത്ത പൈങ്കിളി

    പാടാത്ത പൈങ്കിളി

    ചെറിയ വേഷത്തിലുടെ സിനിമയിലഭിനയിച്ച് തുടങ്ങിയ ബഹദൂറിനെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രം പാടാത്ത പൈങ്കിളി എന്ന ചിത്രത്തിലെ ചക്കരവന്‍ ആയിരുന്നു.

     ഭാവങ്ങളുടെ മറ്റൊരു രാജാവ്

    ഭാവങ്ങളുടെ മറ്റൊരു രാജാവ്

    ഭാവഭിനയം കൊണ്ട് ആളുകളെ കൈയിലെടുത്ത താരമായിരുന്നു ബഹദൂര്‍. ഹാസ്യതാരമായിരുന്നെങ്കിലും പൊട്ടിച്ചിരിപ്പിച്ചും കരയിപ്പിച്ചും അദ്ദേഹം ജനഹൃദയങ്ങളില്‍ ഇടം പിടിച്ചിരുന്നു.

     അടൂര്‍ ഭാസിയുമായുള്ള കൂട്ട്

    അടൂര്‍ ഭാസിയുമായുള്ള കൂട്ട്

    അടൂര്‍ ഭാസിയോടെപ്പമുള്ള ബഹദൂറിന്റെ കൂട്ട് വന്‍വിജയമായി തീരുകയായിരുന്നു. ഇരുവരും ഒന്നിച്ചുള്ള സിനിമകളെല്ലാം ഹാസ്യത്തിന്റെ ഉച്ചകോടിയലെത്തുകയായിരുന്നു.

    ജോക്കര്‍ അവസാന ചിത്രം

    ജോക്കര്‍ അവസാന ചിത്രം

    2000 ല്‍ എ കെ ലോഹിതദാസ് സംവിധാനം ചെയ്ത ജോക്കറിലാണ് ബഹദൂര്‍ അവസാനമായി അഭിനയിച്ചത്. ചിത്രത്തിലെ അബുക്ക ജനശ്രദ്ധ നേടിയിരുന്നു.

    English summary
    It's 17 years since the sad demise of Bahadoor. Tribute to the actor who spread laughter on the silver screen
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X