twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാള സിനിമയിലെ പകരക്കാരനില്ലാത്ത പ്രതിഭ, കൊച്ചിന്‍ ഹനീഫയുടെ ഓര്‍മ്മ ദിനം ഇന്ന് !!!

    1951 ഏപ്രില്‍ 22 നാണ് അദ്ദേഹത്തിന്റെ ജനനം

    |

    മലയാള സിനിമയില്‍ ഹാസ്യത്തിന് വേറിട്ടൊരു മുഖം നല്‍കാന്‍ കൊച്ചിന്‍ ഹനീഫ എന്ന മഹാനടനു കഴിഞ്ഞിരുന്നു. പ്രേക്ഷകരെ കുടുകുട ചിരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ പൂര്‍ണ വിജയമായിരുന്നു. പകരക്കാരനില്ലാത്ത താരങ്ങളുടെ കൂട്ടത്തില്‍ ആദ്യത്തെ പേരില്‍ ഒന്ന് കൊച്ചിന്‍ ഹനീഫയുടെതാണ്.

    വീണ്ടും വീണ്ടും ഓര്‍ത്ത് ചിരിപ്പിക്കുന്ന കൊച്ചിന്‍ ഹനീഫാക്കയുടെ ഓര്‍മ്മ ദിനമാണ് ഇന്ന്. 1951 ഏപ്രില്‍ 22 നാണ് അദ്ദേഹത്തിന്റെ ജനനം. 2010 ഫെബ്രുവരി 2 ന് താരം മരണത്തിന് കീഴടങ്ങുകയും ചെയ്തു. എന്നാല്‍ ഇന്നും അദ്ദേഹം സിനിമയിലുടെ പ്രേക്ഷക ഹൃദയങ്ങളിലുടെ ജീവിക്കുകയാണ്. അദ്ദേഹത്തിന്റെ തമാശകള്‍ വീണ്ടും നമ്മെ ഓര്‍ത്ത് ഓര്‍ത്ത് ചിരിപ്പിക്കുന്ന ഒന്നായിരുന്നു.

     കൊച്ചിന്‍ ഹനീഫ

    കൊച്ചിന്‍ ഹനീഫ

    കൊച്ചിയിലെ വെളുത്തേടത്ത് തറവാട്ടില്‍ എ ബി മുഹമ്മദിന്റെയും ഹാജിറയുടെയും മകനായി 1951 ഫെബ്രുവരി 22 നാണ് ഹനീഫയുടെ ജനനം. ബോട്ടണിയില്‍ ബിരുധം കരസ്ഥമാക്കിയ താരം കൊച്ചിന്‍ കലാഭവനോടൊപ്പം ചേര്‍ന്നാണ് സിനിമയിലെത്തുന്നത്.

    ആദ്യ സിനിമ

    ആദ്യ സിനിമ

    1972 ല്‍ പുറത്തിറങ്ങിയ 'അഴിമുഖം' എന്ന സിനിമയാണ് ഹനീഫയുടെ അരങ്ങേറ്റ ചിത്രം. പി വിജനായിരുന്നു സിനിമയുടെ സംവിധായകന്‍. ഹനീഫക്കൊപ്പം ജയഭാരതി, ബഹദൂര്‍, കെ. പി ഉമ്മര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി സിനിമയില്‍ അഭിനയിച്ചിരുന്നു.

    പകരക്കാരനില്ലാത്ത താരം

    പകരക്കാരനില്ലാത്ത താരം

    സിനിമയില്‍ മറ്റാര്‍ക്കും പകര്‍ത്താനാവാത്ത വ്യക്തിത്വമായിരുന്നു കൊച്ചിന്‍ ഹനീഫയുടെത്. വലിയ ശരീരം വെച്ച് പറയുന്ന തമാശകള്‍ കൊണ്ട് അദ്ദേഹത്തിന്റെ കുമ്പവയര്‍ കുലുക്കി ആളുകളെ ചിരിപ്പിക്കുമായിരുന്നു.

     പല വേഷങ്ങളും കൈകാര്യം ചെയ്യാന്‍ കഴിയും

    പല വേഷങ്ങളും കൈകാര്യം ചെയ്യാന്‍ കഴിയും

    വില്ലനായും കോമേഡിയനായും സീരിയസ് വേഷങ്ങളും കൊച്ചിന്‍ ഹനീഫയുടെ കൈയില്‍ ഭദ്രമായിരുന്നു. വില്ലനായല്‍ മീശപിരിച്ചും മറ്റും വിറപ്പിക്കും. തമാശയാണെങ്കില്‍ ഉണ്ടകണ്ണും മത്തങ്ങ കവിളുമായി മണ്ടത്തരങ്ങള്‍ പറഞ്ഞ്് ആളുകളെ പൊട്ടി ചിരിപ്പിക്കും. ഹനീഫ സിനിമയില്‍ കരഞ്ഞാല്‍ പ്രേക്ഷകരും കരയും അത്രയും വീകാരധീനമായിട്ടാണ് താരം ഇമോഷണല്‍ രംഗങ്ങളില്‍ അഭിനയിച്ചിരുന്നത്.

    കൊച്ചിന്‍ കലാഭവന് ഒപ്പം

    കൊച്ചിന്‍ കലാഭവന് ഒപ്പം

    കൊച്ചിന്‍ കലാഭവന്‍ എന്ന കോമഡി ട്രൂപ്പിലെ അംഗമായിരുന്നു ഹനീഫ. ജയറാം, കലഭവന്‍ മണി, സലീം കുമാര്‍, ബിന്ദു പണിക്കര്‍, ഹരിശ്രീ അശോകന്‍, തുടങ്ങിയ പലരും കൊച്ചിന്‍ കലഭവനിലുടെ സിനിമയിലെത്തിയവരായിരുന്നു. ആ കൂട്ടത്തിലാണ് കൊച്ചിന്‍ ഹനീഫയും.

    തമിഴിലും സജീവ സാന്നിധ്യം

    തമിഴിലും സജീവ സാന്നിധ്യം

    മലയാള സിനിമക്ക് പുറമെ തമിഴ് സിനിമയിലും ഹനീഫ സജീവമായിരുന്നു.300 ല്‍ അധികം മലയാളം സിനിമയിലും 80 തമിഴ് സിനിമകളിലും ഹനീഫ അഭിനയിച്ചിരുന്നു. രജിനികാന്തിന്റെ സൂപ്പര്‍ ഹിറ്റ് സിനിമ എന്തിരാനില്‍ ആയിരുന്നു കൊച്ചിന്‍ ഹനീഫ അവസാനിമായി അഭിനയിച്ചിരുന്നത്.

     മികച്ച് രണ്ടാമത്തെ നടനുള്ള പുരസ്‌കാരം

    മികച്ച് രണ്ടാമത്തെ നടനുള്ള പുരസ്‌കാരം

    2001 ല്‍ മികച്ച രണ്ടാമത്തെ നടനുള്ള പുരസാകാരം ഹനീഫക്കായിരുന്നു. സൂത്രധാരന്‍ എന്ന സിനിമയിലെ അഭിനയത്തിനായിരുന്നു അന്ന് അവാര്‍ഡ് നേടിയത്.

    2010 ല്‍ ഓര്‍മ്മയായി മാറി

    2010 ല്‍ ഓര്‍മ്മയായി മാറി

    58 -ാമത്തെ വയസില്‍ 2010 ഫെബ്രുവരി 2 നാണ് ചെന്നൈയില്‍ നിന്നും അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്ന് താരം മരണത്തിന് കീഴടങ്ങിയത്. കരളിലുണ്ടായ കാന്‍സറിനുള്ള ചികിത്സയിലിരിക്കെയാണ് താരം മരണത്തിന് വഴിയൊരുക്കിയത്.

    ഭാര്യയും രണ്ടു മക്കളും

    ഭാര്യയും രണ്ടു മക്കളും

    ഭാര്യ ഫസിലയും രണ്ട് ഇരട്ടപെണ്‍കുട്ടികളായ സഫയും മാര്‍വയുമടങ്ങിയതായിരുന്നു ഹനീഫയുടെ കുടുംബം.

    English summary
    Unmatched personality, its commemoration day of Kochin Haneefa who made the entire Malayalam film industry laugh
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X