»   » കളി കാര്യത്തിലേക്കെന്ന് കുഞ്ചാക്കോ ബോബന്‍

കളി കാര്യത്തിലേക്കെന്ന് കുഞ്ചാക്കോ ബോബന്‍

ഇറാഖ് യുദ്ധ സമയത്ത് അവിടെ അകപ്പെട്ട നേഴ്‌സിന്റെ കഥയാണ് തന്റെ അടുത്ത സിനിമയുടേതെന്നും ചാക്കോച്ചന്‍ പറഞ്ഞു.

Written by: Nimisha
Subscribe to Filmibeat Malayalam

സന്തോഷിക്കാന്‍ ഏറെ കാര്യങ്ങളുള്ള വര്‍ഷമാണിത്. ഇപ്പോഴാണ് യഥാര്‍ത്ഥത്തില്‍ സംതൃപ്തി തോന്നുന്നതെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു. ചോക്ലേറ്റ് ഹീറോ ഇമേജില്‍ നിന്നും ഇന്നത്തെ അവസ്ഥയിലേക്ക് എത്തിയത് ഏറെ കഷ്ടപ്പെട്ടാണ്.
ഉദയാ ബാനറിനെ തിരിച്ചു കൊണ്ടു വരുമ്പോള്‍ ഒട്ടേറെ ആശങ്കയുണ്ടായിരുന്നു.

ഉദയാ ബാനറില്‍ ജനങ്ങള്‍ക്ക് ഒരു പ്രതീക്ഷയുണ്ട്. നല്ലൊരു സിനിമയുമായി
തിരിച്ചു വരുന്നത് ഏറെ വെല്ലുവിളി നേരിട്ട കാര്യമായിരുന്നു. തിയേറ്ററില്‍
വിജയം നേടുകയെന്നതും വളരെ പ്രധാനപ്പെട്ട കാര്യമാണ്. കൊച്ചൗവ പൗലോ അയ്യപ്പ കൊയിലോ മികച്ച വിജയം സമ്മാനിച്ചു. അതിനേക്കാള്‍ മികച്ച സിനിമയാണ് ഇനി പ്ലാന്‍ ചെയ്യുന്നത്.

kunchacko-boban

രുദ്രാക്ഷിന്റെ പ്രകടനം തന്നെ അതിശയിപ്പിച്ചുവെന്നും കുഞ്ചാക്കോ പറയുന്നു. അതിന്റെ മുഴുവന്‍ ക്രെഡിറ്റും സൗണ്ട് മിക്‌സറായ എന്‍ ഹരുകുമാറിന് അവകാശപ്പെട്ടതാണ്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടന്നു കൊണ്ടിരിക്കുമ്പോള്‍
തന്നെ മണിയന്‍ പിള്ള രാജു ചേട്ടന്‍ പറഞ്ഞിരുന്നു രുദ്രാക്ഷ് തകര്‍ക്കുമെന്ന്. അവനില്‍ ഒരു വലിയ പ്രതിഭയുണ്ട്. സിനിമ പുറത്തു വന്നതിന് ശേഷം കുടുംബക്കരൊക്കെ അഭിപ്രായം പറഞ്ഞത് അമ്മയോടാണ്. അതൊക്കെ എന്നോട് പറയുമ്പോള്‍ അമ്മയുടെ അഭിമാനവും സന്തോഷവും പറയാതെ ഞാന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇറാഖ് യുദ്ധ സമയത്ത് അവിടെ അകപ്പെട്ട നേഴ്‌സിന്റെ കഥയാണ് തന്റെ അടുത്ത
സിനിമയുടേതെന്നും ചാക്കോച്ചന്‍ പറഞ്ഞു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബറില്‍
ആരംഭിക്കും. ഇറാഖ് യുദ്ധവുമായി ബന്ധപ്പെട്ട് ഒരുപാട് ഗ്രാഫിക്‌സ്
വര്‍ക്കുകള്‍ സിനിമയില്‍ ഉള്‍പ്പെടുത്തും. 2017 ല്‍ റിലീസ് ചെയ്യാനാണ് പ്ലാനിടുന്നത്

കുഞ്ചാക്കോ ബോബന്റെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
It’s time I raised my standards and upped my game: Kunchacko Boban
Please Wait while comments are loading...

Malayalam Photos

Go to : More Photos