twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഗായകരുടെ കഞ്ഞിയില്‍ മണ്ണിടുന്ന നായകന്മാര്‍

    By Aswathi
    |

    ആദ്യമായി പാടിയ ഒരു പാട്ട് ഹിറ്റായാല്‍ പിന്നെ നായകന്മാര്‍ക്ക് ഇപ്പോള്‍ സ്വന്തം സിനിമയില്‍, താന്‍തന്നെ പാടി അഭിനയിക്കണമെന്ന നിര്‍ബന്ധമാണ്. ഇതോടെ മണ്ണ് വീണിരിക്കുന്നത് വര്‍ഷങ്ങളായി പാട്ട് പഠിച്ച് പിന്നണിയില്‍ പാടിയരുന്ന ഗായകരുടെ കഞ്ഞിയിലാണ്.

    റിയാലിറ്റിഷോയിലൂടെ വര്‍ഷാ വര്‍ഷം പുറത്തിറങ്ങുന്നത് അനേകം ഗായകരാണ്. അവര്‍ക്കു പിന്നാലെ നായകരും ഗായകരായപ്പോള്‍ സിനിമാ രംഗത്ത് പിടിച്ചുനില്‍ക്കാന്‍ പാടുപെടുന്നത് ഗായകരാണ്. ടെലിവിഷന്‍ പരിപാടിയില്‍ ആങ്കറിങ്ങ് നടത്തിയും ജഡ്ജിയെത്തിയുമാണ് ഇവരിപ്പോള്‍ മുന്നോട്ട് പോകുന്നത്.

    actors-turn-singer

    മലയാള സിനിമ കൈയ്യടക്കിയിരിക്കുന്ന യുവ സംഗീത സംവിധായകര്‍ സംഗീതത്തില്‍ പുതിയ വഴി പരീക്ഷിക്കുന്നത് അഭിനേതാക്കള്‍ക്ക് അവസരം നല്‍കിക്കൊണ്ടാണ്. ഹിറ്റുകള്‍ ഒരുക്കാന്‍ പുതിയ വഴികള്‍ തേടുന്നതും ആര്‍ക്കും പാടാവുന്ന തരത്തില്‍, സംഗീതത്തിന്റെ പാരമ്പര്യവഴികളില്‍ നിന്നെല്ലാം തീര്‍ത്തും വേറിട്ട് സംഗീതമൊരുക്കുന്നതും ഗായകരാകുന്ന നായകന്മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കുന്നു.

    തുടക്കത്തില്‍ ചെറിയ രീതിയില്‍ പാടിയവരൊക്കെ സംഗതി ഇപ്പോള്‍ പ്രഫഷണലാക്കിയ മട്ടാണ്. മോഹന്‍ലാലിന്റെ 'ആറ്റുമണല്‍...' ഹിറ്റായതോടെയാണ് മലയാളത്തില്‍ ഇത് തരംഗമായത്. പിന്നാലെ ജയറാമും ജയസൂര്യയും ദിലീപും പൃഥ്വിരാജും ദുല്‍ഖര്‍ സല്‍മാനും കാവ്യയും അനന്യയും പേരങ്ങനെ നീണ്ടുപോകും.

    മലയാളത്തില്‍ മാത്രമല്ലല്ലോ, ഇതിപ്പോള്‍ എല്ലാ സിനിമാ ഇന്റസ്ട്രിയിലും ഇല്ലേ എന്ന് ചോദിക്കാത്തവരും കുറവല്ല. വിജയ്, സൂര്യ, ധനുഷ് തുടങ്ങിയ കോളിവുഡ് താരങ്ങളും, പ്രിയങ്ക ചോപ്ര, ആലിയ ഭട്ട്, ശ്രദ്ധ കപൂര്‍ തുടങ്ങിയ ബോളിവുഡ് താര സുന്ദരികളും ഗായകരുടെ പാട്ടിന് വെല്ലുവിളി ഉയര്‍ത്തുകയാണ്.

    എന്നാല്‍ ഇതിനോടൊന്നും പ്രതികരിക്കാന്‍ ഗായകര്‍ക്ക് അവകാശമില്ലെന്ന നിലപാടാണ് സിനിമാകാര്‍ക്ക്. പ്രതിഫലം ചോദിച്ചാല്‍ പിന്നെ വിളിക്കില്ല. കോടികണക്കിന് രൂപ ചിലവിട്ട് നിര്‍മിക്കുന്ന ചിത്രത്തില്‍ വളരെ തുച്ഛമായ സംഖ്യമാത്രമാണ് ഗായകര്‍ക്കായി മാറ്റിലയ്ക്കുന്നതെന്നും സിനിമയിലിപ്പോള്‍ ആര് പാടിയാലും മതിയെന്ന നിലപാടാണുള്ളതെന്നും ഗായകര്‍ പറയുന്നു.

    English summary
    Its a challenge for singers to exist in film industry when actors turned singing
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X