» 

നേരം തെളിഞ്ഞു, ഇനി പ്രേമിക്കാം

Posted by:
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ:
    ഷെയര്‍    ട്വീറ്റ്     ഷെയര്‍ അഭിപ്രായം     മെയില്‍

നേരം എന്ന ചിത്രത്തിലൂടെ നേരം തെളിഞ്ഞവര്‍ ഒത്തിരിയാണ്. നസ്‌റിയ നസീം മുതല്‍ അല്‍ഫോണ്‍സ് പുത്രന്‍ വരെ. നായികയായി നസ്‌റിയയ്ക്ക് തിളങ്ങാന്‍ കഴിഞ്ഞതും സംവിധാകന്റെ ഇരിപ്പിടത്തില്‍ അല്‍ഫോണ്‍ണ്‍സ് പുത്രന്‍ ഇരുത്തമുറപ്പിച്ചതും തട്ടത്തിന്‍ മറയത്തിന് ശേഷം താഴേക്ക് പോകുകയായിരുന്ന നിവിന്‍ പോളിയെ തിരിച്ചുപിടിച്ചതുമെല്ലാം നേരം തന്നെ. ഇപ്പോഴിതാ ആ നേരം വീണ്ടും തെളിയുന്നു.

നേരത്തിന്റെ ടീം വീണ്ടും ഒന്നിക്കുകയാണ്. ചിത്രത്തിന്റെ പേരാണ് വീണ്ടും ക്ലിക്ക്. പ്രേമം! വാലന്റേന്‍സ് ഡേയ്ക്ക് തന്നെയാണ് അല്‍ഫോണ്‍സ് പുത്രന്‍ തന്റെ പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചതും. ചിത്രത്തിന്റെ പേര് രജിസ്റ്റര്‍ ചെയ്യുന്നതിനായി പോയപ്പോള്‍ ഭാഗ്യത്തിന് ഈ പേര് ആരും നേരത്തെ രജിസ്റ്റര്‍ ചെയ്യാതിരുന്നത് സംവിധായകന് രക്ഷയായി.

Nivin Pauly, Alphonse Putharen

നിവിന്‍ പോളി നായകനാകുന്ന ചിത്രത്തില്‍ നേരം ടീമിലെ അംഗങ്ങള്‍ തന്നെയാകും ഉണ്ടാകുക. റിസ്‌കും പേടിയും പ്രേമത്തില്‍ ഇരട്ടിയാകുമെന്നാണ് അല്‍ഫോണ്‍സ് പുത്രന്‍ പറയുന്നത്. സംവിധായകന്‍ അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് തന്നെയാണ് ചിത്രം നിര്‍മിക്കുക.

നേരത്തെ ജോയ് മാത്യു സംവിധാനം ചെയ്ത ഷട്ടര്‍ എന്ന ചിത്രം ഹിന്ദിയില്‍ ഒരുക്കാന്‍ അല്‍ഫോണ്‍സ് പുത്രന്‍ ഒരു ശ്രമം നടത്തിയിരുന്നു. എന്നാല്‍ ചില സാങ്കേതിക പ്രശ്‌നങ്ങള്‍ക്കൊണ്ട് ഷട്ടര്‍ ഉപേക്ഷിക്കുകയാണെന്ന് അദ്ദേഹം തന്നെ പിന്നീട് അറിയിച്ചു.

Read more about: neram, premam, nivin pauly, alphonse putharen, നേരം, പ്രേമം, നിവിന്‍ പോളി, അല്‍ഫോണ്‍സ് പുത്രന്‍
English summary
After one of the biggest success of 2013, Alphonse Putharen reunites with the team Neram for next film titled Premam.
Please Wait while comments are loading...
Your Fashion Voice

Malayalam Photos

Go to : More Photos