»   » ഗോഡ്ഫാദറില്‍ ജഗദീഷ് മരത്തില്‍ നിന്ന് വീണ രംഗത്തില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്!

ഗോഡ്ഫാദറില്‍ ജഗദീഷ് മരത്തില്‍ നിന്ന് വീണ രംഗത്തില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്!

മലയാളികളെ ഒട്ടേറെ ചിരിപ്പിച്ച ചിത്രമാണ് ഗോഡ് ഫാദര്‍. ചിത്രത്തില്‍ നായകന്‍ മുകേഷിന്റെ സുഹൃത്തായി എത്തിയ ജഗദീഷിനും പ്രധാന റോളാണ് ലഭിച്ചത്.

Written by: Pratheeksha
Subscribe to Filmibeat Malayalam

മലയാളികളെ ഒട്ടേറെ ചിരിപ്പിച്ച ചിത്രമാണ് ഗോഡ് ഫാദര്‍. ചിത്രത്തില്‍ നായകന്‍ മുകേഷിന്റെ സുഹൃത്തായി എത്തിയ ജഗദീഷിനും പ്രധാന റോളാണ് ലഭിച്ചത്. മായിന്‍കുട്ടി എന്ന കഥാപാത്രത്തെയായിരുന്നു ജഗദീഷ് അവതരിപ്പിച്ചത്.

മുകേഷും ജഗദീഷും നായിക (കനക)യെ കാണാന്‍ അവരുടെ വീട്ടിലെത്തുന്ന ഒരു രംഗമുണ്ട് ചിത്രത്തില്‍. നായ കുരക്കുമ്പോള്‍ പേടിച്ച് ജഗദീഷ് മരത്തില്‍ കയറിയിരിക്കുകയാണ് ചെയ്യുന്നത്. പിന്നീട് നടന്ന യഥാര്‍ത്ഥ സംഭവങ്ങള്‍ വിവരിക്കുകയാണ് ജഗദീഷ്

മുകേഷ് ചായ്പ്പിലും താന്‍ മരത്തിന്റെ മുകളിലും കയറി

മുകേഷ് ചായ്പ്പിലും താന്‍ മരത്തിന്റെ മുകളിലും കയറി

നായികയുടെ വീട്ടിലെത്തിയപ്പോള്‍ നായ കുരക്കുന്നതു കേട്ട് മുകേഷ് ചായ്പ്പിലും താന്‍ മുറ്റത്തുള്ള മരത്തിന്റെ മുകളില്‍ കയറുന്നതുമായുളള രംഗമായിരുന്നു ചിത്രീകരിക്കേണ്ടത്.

പിന്നീട് സംഭവിച്ചത്

പിന്നീട് സംഭവിച്ചത്

താന്‍ മരത്തില്‍ നിന്നു വീഴുന്ന രംഗം സിനിനയിലുണ്ടെങ്കിലും ആ വീഴ്ച്ച ഒറിജിനല്‍ വീഴ്ച്ചയായിരുന്നു. പ്രേക്ഷകരെല്ലാം ആ രംഗം കണ്ട് ഒരു പാട് ചിരിച്ചെങ്കിലും ഭാഗ്യം കൊണ്ടാണ് താന്‍ രക്ഷപ്പെട്ടതെന്നു ജഗദീഷ് പറയുന്നു

 കമ്പിവല കെട്ടിയിരുന്നെങ്കിലും പൊട്ടി

കമ്പിവല കെട്ടിയിരുന്നെങ്കിലും പൊട്ടി

മരത്തിനു താഴെ കമ്പിവല കെട്ടിയിരുന്നെങ്കിലും അത് പൊട്ടിപ്പോവുകയായിരുന്നു. 50 അടി ഉയരത്തില്‍ നിന്നാണ് കമ്പിവല പൊട്ടിയത് എന്നതുകൊണ്ടു മാത്രമാണ് രക്ഷപ്പെട്ടത്.

 ചിത്രം പ്രേക്ഷകര്‍ രണ്ടും കൈയ്യും നീട്ടി സ്വീകരിച്ചു

ചിത്രം പ്രേക്ഷകര്‍ രണ്ടും കൈയ്യും നീട്ടി സ്വീകരിച്ചു

ഗോഡ്ഫാദര്‍ വിജയിക്കുമെന്ന് അറിയാമായിരുന്നെങ്കിലും പ്രേക്ഷകര്‍ രണ്ടും കൈയ്യും നീട്ടി സ്വീകരിക്കുമെന്നു കരുതിയില്ലെന്ന് ജഗദീഷ് പറയുന്നു.

English summary
actor jagadeesh says about god father movie,and a real incident behind when they were shoot at actresses home
Please Wait while comments are loading...

Malayalam Photos

Go to : More Photos