»   » ആദ്യത്തെ ന്യൂജനറേഷന്‍ താരങ്ങള്‍ ഞങ്ങളാണെന്ന് അവകാശപ്പെടുന്ന പഴയക്കാല നടി

ആദ്യത്തെ ന്യൂജനറേഷന്‍ താരങ്ങള്‍ ഞങ്ങളാണെന്ന് അവകാശപ്പെടുന്ന പഴയക്കാല നടി

70കളിലും 80കളിലും മലയാള സിനിമയില്‍ നിറഞ്ഞു നിന്ന നടിയാണ് ജലജ. സഹനടിയെന്നോ നെഗറ്റീവ് റോളെന്നോ നോക്കാതെ തേടിയെത്തിയ പ്രോജക്ടുകള്‍ക്കൊന്നും ജലജ നോ പറഞ്ഞിട്ടില്ല.

Written by: Sanviya
Subscribe to Filmibeat Malayalam

70കളിലും 80കളിലും മലയാള സിനിമയില്‍ നിറഞ്ഞു നിന്ന നടിയാണ് ജലജ. സഹനടിയെന്നോ നെഗറ്റീവ് റോളെന്നോ നോക്കാതെ തേടിയെത്തിയ പ്രോജക്ടുകള്‍ക്കൊന്നും ജലജ നോ പറഞ്ഞിട്ടില്ല. 1991ല്‍ പുറത്തിറങ്ങിയ എബ്രഹാം എന്ന ചിത്രത്തിലാണ് നടി ഒടുവില്‍ അഭിനയിച്ചത്. എന്നാല്‍ നല്ല വേഷങ്ങള്‍ വന്നാല്‍ ഇപ്പോഴും സിനിമയിലേക്ക് തിരിച്ച് വരാന്‍ തയ്യാറാണെന്ന് ജലജ പറയുന്നു.

ഇത് ന്യൂജനറേഷന്‍ സിനിമകളുടെയും അഭിനേതാക്കളുടെയും കാലമാണ്. അതോടെ പഴയക്കാല നടിമാര്‍ ഇന്‍ഡസട്രിയില്‍ നിന്ന് പുറത്തായി. പക്ഷേ ആദ്യത്തെ ന്യൂജനറേഷന്‍ താരങ്ങള്‍ ഞങ്ങളാണെന്ന് ജലജ പറയുന്നു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജലജ മലയാള സിനിമയെ കുറിച്ച് പറഞ്ഞത്. തുടര്‍ന്ന് വായിക്കൂ...

സിനിമയിലേക്ക്

സിനിമയിലേക്ക്

ഷീലയും ജയഭാരതിയും സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന കാലത്താണ് താന്‍ സിനിമയില്‍ എത്തുന്നത്. ജി അരവിന്ദന്‍ സംവിധാനം ചെയ്ത തമ്പാണ് ജലജയുടെ ആദ്യ ചിത്രം.

ഇപ്പോള്‍ തിളങ്ങി നിക്കുന്നവര്‍

ഇപ്പോള്‍ തിളങ്ങി നിക്കുന്നവര്‍

അക്കാലത്ത് തന്നോടൊപ്പം അഭിനയിച്ച നടന്മാരാരും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു തുടങ്ങിയിട്ടുള്ളു. നെടുമുടി വേണു, വേണു നാഗവള്ളി, ഭരത് ഗോപി തുടങ്ങിയവരെല്ലാം.

ആദ്യത്തെ ന്യൂജനറേഷന്‍ താരങ്ങള്‍

ആദ്യത്തെ ന്യൂജനറേഷന്‍ താരങ്ങള്‍

ഞങ്ങളെല്ലാവരും വ്യത്യസ്തമായ ജീവിതഗന്ധിയായ ചിത്രങ്ങളില്‍ അഭിനയിച്ചവരാണ് ഞാനും നെടുമുടി ചേട്ടനും ഭരത് ഗോപി ചേട്ടനുമെല്ലാം. അങ്ങനെ നോക്കിയാല്‍ ഞങ്ങളാണ് ആദ്യത്തെ ന്യൂജനറേഷന്‍ താരങ്ങളെന്ന് ജലജ പറയുന്നു.

സിനിമയിലേക്ക് തിരിച്ച് വരും

സിനിമയിലേക്ക് തിരിച്ച് വരും

സിനിമയിലേക്ക് തിരിച്ചു വരാനുള്ള തന്റെ ആഗ്രഹത്തെ കുറിച്ചും ജലജ പറഞ്ഞു. നല്ല വേഷങ്ങള്‍ കിട്ടിയാല്‍ വീണ്ടും താന്‍ സിനിമയിലേക്ക് തിരിച്ച് വരും. ജലജ പറയുന്നു.

English summary
Jalaja about Malayalam movie.
Please Wait while comments are loading...

Malayalam Photos

Go to : More Photos