twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജേണലിസ്റ്റാവാന്‍ ജനനി റെഡി

    By Aiswarya
    |

    വലിയ കണ്ണുകളുള്ള ജനനിയെ മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ്. ചുരുങ്ങിയ കാലത്തിനുള്ളില്‍ തെന്നിന്ത്യയില്‍ സ്ഥാനമുറപ്പിക്കാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്. തെകിടി എന്ന തമിഴ് ചിത്രം ജനനിക്ക് വലിയൊരു വഴിത്തിരിവാണ്. സമ്മാനിച്ചത് . ചെറിയ വേഷമാണെങ്കിലും ഗൗതം വാസുദേവ മേനോന്‍ കൂടെ തന്റെ രണ്ടാമത്തെ ചിത്രം ചെയ്യാനുള്ള ഭാഗ്യവും ജനനിയ്ക്ക് ഉണ്ടായി.

    എന്നാല്‍ ഇപ്പോള്‍ മലയാളത്തില്‍ നവാഗതനായ ജയന്‍ വന്നേരിയുടെ ചിത്രത്തില്‍ മാധ്യമപ്രവര്‍ത്തകയുടെ വേഷം അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതിന്റെ ത്രില്ലിലാണ് ജനനി.'മ ചു ക' എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം തമിഴിലും മലയാളത്തിലുമായാണ് തയ്യാറാക്കുന്നത്. നിവേദിത ഹരന്‍ എന്ന കഥാപാത്രത്തെയാണ് ജനനി അവതരിപ്പിക്കുന്നത്. പ്രതാപ് പോത്തന്‍, തമിഴ് താരം പശുപതി എന്നിവര്‍ ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്.രണ്ട് പേരുടെ ജീവിതത്തിലേക്ക് മൂന്നാമതൊരാള്‍ കടന്നു വരുമ്പോഴുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. ഇതൊരു സൈക്കോ ത്രില്ലര്‍ ആയിരിക്കുമെന്ന് സംവിധായകന്‍ പറഞ്ഞു. ''മഞ്ഞ, ചുവപ്പ്, കറുപ്പ് എന്നതിന്റെ ചുരുക്കപ്പേരാണ് മ.ചു.ക. ബ്രസീലിയന്‍ ഭാഷയില്‍ അഗാധമായ വേദന എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം. ഓരോ നിറങ്ങള്‍ക്കും പ്രത്യേക വികാരങ്ങളുണ്ട്. മഞ്ഞയ്ക്ക് പ്രണയം, ചുവപ്പിന് പ്രതികാരം, കറുപ്പിന് മരണം എന്നിങ്ങനെ'', കുറെ അര്‍ത്ഥങ്ങളും ഉണ്ട് കെട്ടോ..

    അഭിനയത്തിലേക്ക്

    ജേണലിസ്റ്റാവാന്‍ ജനനി റെഡി

    പരസ്യ ചിത്രങ്ങളിലുടെയാണ് ജനനി അഭിനയ രംഗത്തേയ്ക്ക് കടന്നു വന്നത്

    ജനനിയും സിനിമയും

    ജേണലിസ്റ്റാവാന്‍ ജനനി റെഡി

    2009 പുറത്തിറങ്ങിയ തിരുതിരു തുരുതുരു ആണ് ജനനിയുടെ ആദ്യ ചിത്രം.

    മലയാളത്തിലേക്ക്

    ജേണലിസ്റ്റാവാന്‍ ജനനി റെഡി

    ത്രി ഡോട്‌സ് എന്ന ചിത്രത്തിലൂടെയാണ് ജനനിയെ മലയാളികള്‍ പരിചയപ്പെട്ടത്. തുടര്‍ന്ന് സെവന്‍ത് ഡേ, മോസായിലെ കുതിര മീനികള്‍, കൂതറ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. എഡിസണ്‍ ഫോട്ടോസ്, ഡ്രൈവര്‍ ഓണ്‍ ഡ്യൂട്ടി എന്നീ രണ്ട് മലയാള സിനിമകളിലും ജനനിയുണ്ട്.

    ജനനിയും തെകിടിയും

    ജേണലിസ്റ്റാവാന്‍ ജനനി റെഡി

    ജനനിയുടെ മികച്ച ചിത്രങ്ങളില്‍ ഒന്നയിരുന്നു തെകിടി. തെകിടിയില്‍ ജനനി ചെയ്ത മധുശ്രി ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

    ജനനി അയ്യര്‍ എങ്ങനെ ജനനിയായി

    ജേണലിസ്റ്റാവാന്‍ ജനനി റെഡി

    ഈ അടുത്തിടെയാണ് ജനനി അയ്യര്‍ മാറ്റി ജനനി ആക്കിയത്. പേരിനൊപ്പം അയ്യര്‍ എന്നില്ലാതെ ജനനി എന്ന് മാത്രമാകുമ്പോഴാണ് സുഖമെന്ന് തോന്നി അതാണ് പേര് മാറ്റിയത് എന്നാണ് താരത്തിന്റെ വിശദികരണം

    English summary
    After ‘Thegidi’, Janani Iyer is now part of one more thriller movie. Titled ‘Ma Chu Ka’, the Tamil-Malayalam bilingual is being helmed by fresher Jayan Vannery.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X