»   » ശ്രേയയ്ക്ക് റേറ്റ് കൂടുതല്‍ തന്നെ...പക്ഷേ

ശ്രേയയ്ക്ക് റേറ്റ് കൂടുതല്‍ തന്നെ...പക്ഷേ

Posted by:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="previous"><a href="/news/jayachandran-hits-back-at-critics-of-outsider-shreya-2-103040.html">« Previous</a>
Shreya Ghoshal
ശ്രേയയെ കൊണ്ട് പാടിക്കുമ്പോള്‍ റേറ്റു കൂടുമെന്നത് സത്യമാണെന്ന് സംഗീത സംവിധായകന്‍ ജയചന്ദ്രന്‍ പറയുന്നു. അവരുടെ പാട്ടുകള്‍ മുംബൈയില്‍ പോയി റിക്കോര്‍ഡ് ചെയ്യാന്‍ ചെലവേറും. പക്ഷേ പ്രൊഡക്ഷന്‍ കമ്പനികള്‍ക്ക് അവര്‍ പാടുന്നതാണ് താത്പര്യം. ശ്രേയയ്ക്ക് മാര്‍ക്കറ്റുള്ളതിനാല്‍ പണം നല്‍കാനും അവര്‍ തയ്യാര്‍.

മലയാളം അറിയാത്ത ശ്രേയയുടെ ഉച്ചാരണം ആരേയും അത്ഭുതപ്പെടുത്തുന്നതാണെന്നും ജയചന്ദ്രന്‍ പറയുന്നു. പാട്ട് ഹിന്ദിയിലും ബംഗാളിയിലും എഴുതിയെടുത്താണ് അവര്‍ പഠിക്കുന്നത്. ഓരോ വാക്കിന്റേയും ഉച്ചാരണവും അര്‍ഥവും എഴുതും. രണ്ടു മണിക്കൂര്‍ കൊണ്ട് അവ പഠിച്ചെടുക്കും. അതേ സമയം ഈണം പഠിച്ചെടുക്കാന്‍ ശ്രേയ വെറും 15മിനിറ്റ് മാത്രമേ എടുക്കുന്നുള്ളൂ.

ശ്രേയയുടെ ശബ്ദമാണ് തന്റെ പാട്ടുകള്‍ക്ക് ഏറെ യോജിച്ചത്. ഒരു ഗാനം ശ്രേയ പാടിയാല്‍ നന്നാവുമെന്ന് തോന്നുകയും അവരെ പാടിപ്പിക്കാന്‍ നിര്‍മ്മാതാവ് തയ്യാറാവുകയും ചെയ്താല്‍ ഭാവിയിലും താന്‍ അവരെ വിളിക്കും. ശ്രേയയെ കല്ലെറിയുന്നത് കടലിനെ കല്ലെറിയുന്നത് പോലെയാണെന്നും ജയചന്ദ്രന്‍ പറഞ്ഞു.

ആദ്യ പേജില്‍
ആരു പറഞ്ഞാലും ശ്രേയയെ ഒഴിവാക്കില്ല

<ul id="pagination-digg"><li class="previous"><a href="/news/jayachandran-hits-back-at-critics-of-outsider-shreya-2-103040.html">« Previous</a>
English summary
Meta DescriptionA song is said to be a sure hit, if it's sung by Shreya Ghoshal and the music is composed by M. Jayachandran.
Please Wait while comments are loading...

Malayalam Photos

Go to : More Photos