»   » ദുല്‍ഖര്‍ സല്‍മാനെ ഞാന്‍ അനുകരിക്കും, കൈയ്യടിയും നേടുമെന്ന് ജയറാം, എന്താ ഇത്ര ഉറപ്പ്?

ദുല്‍ഖര്‍ സല്‍മാനെ ഞാന്‍ അനുകരിക്കും, കൈയ്യടിയും നേടുമെന്ന് ജയറാം, എന്താ ഇത്ര ഉറപ്പ്?

Written by: Rohini
Subscribe to Filmibeat Malayalam

മിമിക്രി രംഗത്ത് നിന്നാണ് ജയറാം സിനിമയില്‍ എത്തുന്നത്. നിത്യ ഹരിത നായകന്‍ പ്രേം നസീറിനെ ജയറാമിനോളം നന്നായി അനുകരിക്കുന്ന മറ്റൊരു മിമിക്രി കലാകാരനില്ല. അത് പ്രേം നസീര്‍ തന്നെ അംഗീകരിച്ചതുമാണ്.

ഇളയരാജ സര്‍ പോലും നല്ലതാണെന്ന് പറഞ്ഞ എന്റെ പാട്ടിനെ സത്യന്‍ അന്തിക്കാട് ചവിട്ടിത്താഴ്ത്തി; ജയറാം

സിനിമയില്‍ വന്ന ശേഷം ജയറാം മിമിക്രിയോട് വലിയ അകലമൊന്നും കാണിച്ചിട്ടില്ല. കിട്ടുന്ന വേദികളിലെല്ലാം നസീറിന്റെയും സത്യന്റെയും ഉമ്മറിന്റെയുമൊക്കെ ശബ്ദമനുകരിച്ചു.

 ഇനി ആഗ്രഹം

ഇനി ആഗ്രഹം

ഇനി മലയാള സിനിമയിലെ ഒരു യുവ സൂപ്പര്‍ സ്റ്റാറിന്റെ ശബ്ദം അനുകരിക്കാനാണ് ജയറാം അഗ്രഹിക്കുന്നത്, മറ്റാരുടെയുമല്ല താരപുത്രന് ദുല്‍ഖര്‍ സല്‍മാന്റെ ശബ്ദം

നിഷ്പ്രയാസം സാധിക്കും

നിഷ്പ്രയാസം സാധിക്കും

ഇനിയും മിമിക്രിക്കാരനാകാന്‍ അവസരം ലഭിച്ചാല്‍ ദുല്‍ഖര്‍ സല്‍മാനെ അനുകരിച്ച് താന്‍ നിഷ്പ്രയാസം കൈയ്യടി നേടും എന്ന് ജയറാം പറയുന്നു.

എന്താണ് ഇത്ര ഉറപ്പ്

എന്താണ് ഇത്ര ഉറപ്പ്

പണ്ട് മമ്മൂട്ടിയെ നന്നായി അനുകരിയ്ക്കുമായിരുന്നു. മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും ശബ്ദം തമ്മില്‍ നല്ല സാമ്യമുണ്ട് എന്ന് ജയറാം പറയുന്നു. അതുകൊണ്ടാണ് കൈയ്യടി നേടും എന്ന് അത്ര ഉറപ്പോടെ പറഞ്ഞത്.

കാളിദാസിന്റെ മിമിക്രി

കാളിദാസിന്റെ മിമിക്രി

ജയറാം മാത്രമല്ല, മകന്‍ കാളിദാസും നന്നായി മിമിക്രി കാണിക്കും. മലയാളത്തെക്കാള്‍ അധികം, തമിഴ് താരങ്ങളെയാണെന്ന് മാത്രം. സൂര്യ, അജിത്ത്, വിജയ് തുടങ്ങിയവരുടെ ശബ്ദം അനുകരിച്ചതോടെയാണ് കാളിദാസിന് തമിഴ് സിനിമയിലേക്കുള്ള വാതില്‍ തുറക്കപ്പെട്ടത്.

ദുല്‍ഖറിന്റെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Actor Jayaram says that he would mimic Dulquer Salmaan as good as his father Mammootty. According to Jayaram, Mammootty's and Dulquer's voices are similar.
Please Wait while comments are loading...

Malayalam Photos

Go to : More Photos