» 

'പുന്നാര മോനേ പോളേട്ടാ' ഈ വാതില്‍ ഞാന്‍ തുറക്കുന്നു

Posted by:
Give your rating:

'പാവപ്പെട്ടവന്റെ വിശപ്പു കാണുമ്പോള്‍ കണ്ണു നിറയുന്ന കമ്മ്യൂണിസം നീ കണ്ടിട്ടുണ്ടോ...? വളയം പിടിച്ചും പാടത്ത് പണിയെടുത്തും തഴമ്പിച്ച കയ്യാണ്. ഇതിലൊരെണ്ണം അങ്ങിട്ടു തന്നാലുണ്ടല്ലോ പുന്നാര മോനേ, വിശ്വേട്ടാ...ഇങ്ങള് വിവരറിയും.. മലയാളത്തില്‍ ഒറ്റ ഡയലോഗുകള്‍ക്കൊണ്ട് ശ്രദ്ധിക്കപ്പെട്ട താരങ്ങള്‍ ഒരുപാടാണ്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിലെ ഈ ഡയലോഗ് അങ്ങനെ എളുപ്പം മറക്കാന്‍ ആര്‍ക്കും കഴിയില്ല.

ചുവന്ന മണ്ണെന്ന വിശേഷിപ്പിക്കുന്ന കണ്ണൂരിനെ പശ്ചാത്തലമാക്കി വിനീത് ശ്രീനിവാസന്‍ ഒരുക്കിയ പ്രണയ ചിത്രമായിരുന്നു തട്ടത്തിന്‍ മറയത്ത്. എന്നാല്‍ നാട്ടിലെ കമ്യൂണിസം സിനിമയില്‍ കൊണ്ടുവരാന്‍ മനോജ് എന്ന ഒറ്റ കഥാപാത്രം മതിയായിരുന്നു. മൂന്നോ നാലോ സീനുകള്‍ മാത്രമേ മനോജ് എന്ന ദീപക് പറമ്പലിന് ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ വിനീത് ശ്രീനിവാസന്റെ മൂന്നാമത്തെ ചിത്രമായ തിരയില്‍ ദീപക് നിറഞ്ഞു നിന്നു.

തട്ടത്തിന്‍ മറയത്തില്‍ നിന്ന് മാറി ഒരു വില്ലന്റെ വേഷത്തിലാണ് തിരയില്‍ വിനീത് ദീപകിനെ അവതരിപ്പിച്ചത്. പിന്നെ അധികം ചിത്രങ്ങളിലൊന്നും കാണാത്ത ദീപക് അടുത്തിടെ നവാഗതനായ ബിജിത്ത് ബാല സംവിധാനം ചെയ്യുന്ന 'നെല്ലിക്ക' എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിക്കുന്നു എന്ന് കേട്ടിരുന്നു. നേരത്തെ ആസിഫ് അലിയ്ക്ക് വച്ചിരുന്ന വേഷമാണ് കറങ്ങിതിരിഞ്ഞ് ദീപക്കിന്റെ കൈയ്യിലെത്തിയത്.

നെല്ലിക്ക പ്രഖ്യാപിച്ചതുപോലെ തന്നെയുണ്ട്. എന്നാല്‍ അതിനിടയില്‍ ദീപക് നായകനാകുന്ന മറ്റൊരു ചിത്രം റിലീസിനൊരുങ്ങിക്കഴിഞ്ഞു. ചന്ദ്രഹാസന്‍ സംവിധാനം ചെയ്യുന്ന 'ജോണ്‍ പോള്‍ വാതില്‍ തുറക്കുന്നു' എന്ന ചിത്രത്തില്‍ ടൈറ്റില്‍ റോളായ ജോണ്‍ പോളിനെ അവതരിപ്പിക്കുന്നത് ദീപക് പറമ്പലാണ്. ഒരു ഇമോഷണല്‍ ആക്ഷന്‍ ചിത്രമാണ് ജോണ്‍ പോള്‍ വാതില്‍ തുറക്കുന്നു. ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തു.

Read more about: nellikka, thattathin marayath, thira, john paul vaathil thurakunnu, deepak parambol, ദീപക് പറമ്പല്‍, നെല്ലിക്ക, തട്ടത്തിന്‍ മറയത്ത്, തിര, ജോണ്‍ പോള്‍ വാതില്‍ തുറക്കുന്നു
English summary
Deepak, who was noted for his roles in Thattahin Marayathu and Thira, plays the titular role of John Paul in the movie. John Paul Vaathil Thurakunnu is an emotional, action-filled thriller, based on a short story by Punathil
Please Wait while comments are loading...

Malayalam Photos

Go to : More Photos
 
X

X
Skip Ad
Please wait for seconds

Bringing you the best live coverage @ Auto Expo 2016! Click here to get the latest updates from the show floor. And Don't forget to Bookmark the page — #2016AutoExpoLive