» 

സിഡി ചോദിച്ചാല്‍ മമ്മൂട്ടി തരില്ല: ജോയ് മാത്യു

Posted by:

സൂപ്പര്‍താരം മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കുന്നതിനെക്കുറിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കുന്നത് ശരിയ്ക്കും പുതിയൊരു അനുഭവം തന്നെയാണെന്നാണ് ഒരു അഭിമുഖത്തില്‍ ജോയ് മാത്യു പറയുന്നത്. സിനിമാ സെറ്റ് ഒരു കുടുംബം പോലെയാണെന്നൊക്കെ പറഞ്ഞുകേട്ടിട്ടുണ്ടെങ്കിലും അത് ശരിയാണെന്ന് ആദ്യമായി തോന്നിയത് മമ്മൂട്ടിയ്‌ക്കൊപ്പം സെറ്റിലുണ്ടായിരുന്നപ്പോഴാണെന്ന് ജോയ് പറയുന്നു.

അജയ് വാസുദേവന്‍ സംവിധാനം ചെയ്യുന്ന രാജാധിരാജ എന്ന ചിത്രത്തിലാണ് ജോയ് മാത്യുവും മമ്മൂട്ടിയും ആദ്യമായി ഒന്നിച്ചെത്തുന്നത്. ചിത്രത്തില്‍ വില്ലന്‍ വേഷമാണ് ജോയ് മാത്യുവിന്.

മമ്മൂട്ടി ഭക്ഷണം കൊണ്ടുവന്നാല്‍ അത് നമ്മളെ നിര്‍ബ്ബന്ധിച്ച് കഴിപ്പിക്കും. അതല്ല കഴിയ്ക്കാന്‍ പോവുകയാണെങ്കിലും നിര്‍ബ്ബന്ധമായും നമ്മളെ കൂടെകൂട്ടുകയും ചെയ്യും. ഞാന്‍ മമ്മൂട്ടിയില്‍കണ്ടതില്‍ വച്ചേറ്റവും നല്ല കാര്യം ഇതുതന്നെയാണ്. ഭക്ഷണം പങ്കിടുന്നത് സഹജീവിയോടുള്ള സ്‌നേഹം പ്രകടിപ്പിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമാണ് അത് അദ്ദേഹത്തിന് വേണ്ടുവോളമുണ്ട്- ജോയ് പറയുന്നു.

മമ്മൂട്ടിയെക്കുറിച്ച് ജോയ് മാത്യു പറയുന്ന ഏക നെഗറ്റീവ് കാര്യം അദ്ദേഹം തന്റെ കളക്ഷനിലുള്ള സിനിമ സിഡികളൊന്നും ആര്‍ക്കും കൊടുക്കില്ല എന്നതാണ്. മമ്മൂട്ടിയ്ക്ക് ലോകസിനിമയെക്കുറിച്ചൊക്കെ നല്ല വിവരമുണ്ട്. ലോകസിനിമകളുടെ വലിയൊരു കളക്ഷന്‍ തന്നെയുണ്ട് അദ്ദേഹത്തിന്റെ കയ്യില്‍. പക്ഷേ ചോദിച്ചാല്‍ അദ്ദേഹം ഒഴിഞ്ഞുമാറും, തരില്ല, വീട്ടില്‍ വന്നു കണ്ടോ എന്നാണ് പറയുക, അദ്ദേഹത്തിന്റെ വീട്ടില്‍ നല്ലൊരു തിയേറ്ററുമുണ്ട്- ജോയ് പറയുന്നു.


English summary
Actor, Director Joy Mathew said that Super Star Mammootty is a nice human being
Please Wait while comments are loading...

Malayalam Photos

Go to : More Photos