»   » മാര്‍പ്പാപ്പ വരെ അംഗീകരിച്ചു, തന്റെ പോസ്റ്റിന് ഇത്രയും ശക്തിയുണ്ടെന്ന് കരുതിയില്ലെന്ന് ജോയി മാത്യു!!

മാര്‍പ്പാപ്പ വരെ അംഗീകരിച്ചു, തന്റെ പോസ്റ്റിന് ഇത്രയും ശക്തിയുണ്ടെന്ന് കരുതിയില്ലെന്ന് ജോയി മാത്യു!!

കൊട്ടിയൂരില്‍ പള്ളി വികാരി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിക്കുകയും കുട്ടി പ്രസവിക്കുകയും ചെയ്ത വാര്‍ത്തയെ തുടര്‍ന്നാണ് ജോയി മാത്യു ഫേസ്ബുക്ക് പോസ്റ്റിട്ടത്

Posted by:
Subscribe to Filmibeat Malayalam

വൈദികര്‍ ലൈംഗിക അതിക്രമം കാണിക്കാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് ഫേസ്ബുക്കില്‍ നടന്‍ ജോയി മാത്യു ഇട്ട പോസ്റ്റിന് പലരും വിമര്‍ശനം ഉന്നയിച്ചിരുന്നെങ്കിലും സാക്ഷാല്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ തന്നെ അത് അംഗീകരിച്ചതിന്റെ സന്തോഷത്തിലാണ് ജോയ് മാത്യു.

കഴിഞ്ഞ ദിവസമാണ് ജോയി മാത്യു കൊട്ടിയൂരില്‍ പള്ളി വികാരി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിക്കുകയും കുട്ടി പ്രസവിക്കുകയും ചെയ്ത വാര്‍ത്തയില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടത്.

ഫാദര്‍ ടോമിന്‍ ചീരംകുഴിയിലിന്

അനാഥക്കുഞ്ഞുങ്ങള്‍ക്കായി അനാഥമന്ദിരങ്ങള്‍ നിര്‍മ്മിക്കുകയല്ല അനാഥക്കുഞ്ഞുങ്ങളെ സൃഷ്ടിക്കാതിരിക്കലാണ് പുരോഹിതന്മാര്‍ ചെയ്യേണ്ടത്. എന്നു തുടങ്ങുന്ന പോസ്റ്റാണ് ജോയി മാത്യു ഇട്ടത്. താരം ഫാദര്‍ ടോമിന്‍ ചീരംകുഴിയിലിന് വേണ്ടിയായിരുന്നു ആദ്യം പ്രത്യേകം പോസ്റ്റ് ഇട്ടത്.

പോസ്റ്റില്‍ പ്രധാനമായി പറഞ്ഞത് മൂന്നു നിര്‍ദ്ദേശങ്ങളായിരുന്നു

വികാരിമാര്‍ക്ക് പരീക്ഷിക്കാവുന്ന മൂന്നുകാര്യങ്ങളാണ് താരം പങ്കുവെച്ചിരുന്നത്. ഒന്ന് പോട്ടയിലെ മറ്റ് ധ്യാനകേന്ദ്രങ്ങളിലോ പോയി പിശാശ് ബാധ ഒഴിവാക്കുക. രണ്ട് പൗരോഹിത്യത്തെ ഒരു തൊഴിലായി കണ്ട് വിവാഹതിനായി കുടുംബമായി ജീവിക്കുക. മൂന്ന് വികാരിമാര്‍ക്ക് വന്ധ്യംകരണമാവാം. അത് പള്ളിവക ആശുപത്രികളില്‍ തന്നെ ചെയ്യാമെന്നും ജോയി പറയുന്നു.

മാര്‍പ്പാപ്പ പുറപ്പെടുവിച്ചത്

ജോയി മാത്യുവിന്റെ പോസ്റ്റിലെ രണ്ടാമത്തെ കാര്യമാണ് മാര്‍പ്പാപ്പയും സമ്മതിച്ചതായി താരം പറയുന്നത്. പൗരോഹിത്യത്തെ തൊഴിലായി കണ്ട് വിവാഹിതാരായി കഴിയുക എന്നതായിരുന്നു അത്. ബിബിസി അടക്കം പല മാധ്യമങ്ങളും മാര്‍പ്പാപ്പ ഇത്തരം പ്രസ്താവന പറഞ്ഞതായിട്ടാണ് ജോയി മാത്യു പറയുന്നത്.

വികാരിമാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

ജോയി മാത്യുവിന്റെ പോസ്റ്റ് ഇങ്ങനെയാണ് തുടങ്ങുന്നത്. തന്റെ ഒരു ഇടപെടലിനു വത്തിക്കാനില്‍ നിന്നും ഇത്രപെട്ടെന്ന് ഫലമുണ്ടാകും എന്നു ഞാന്‍ സ്വപനത്തില്‍പോലും കരുതിയില്ലെന്നാണ് താരം പറയുന്നത്. എന്നിരുന്നാലും തന്റെ പോസ്റ്റിന് ഇത്രയും കഴിവുണ്ടെന്ന് അറിഞ്ഞിരുന്നില്ലെന്നും അമ്പടാ ഞാനേ എന്നും പറഞ്ഞാണ് താരത്തിന്റെ പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.

വിമര്‍ശിച്ചവര്‍ക്കും സംവാദത്തില്‍ പങ്കെടുത്തവര്‍ക്കും സന്തോഷിക്കാം

സഭയിലെ പുരോഹിതരുടെ ശാരീരികവും വൈയക്തികവും ലൈംഗീകവുമായ പ്രശ്‌നങ്ങള്‍ക്ക് താന്‍ മുന്നോട്ട് വെച്ച നിര്‍ദ്ദേശം പരിഗണിച്ചതിലും തന്റെ അഭിപ്രായത്തെ അടിസ്ഥാനമാക്കി സംവാദത്തില്‍ പങ്കെടുത്തവര്‍ക്കും വിമര്‍ശിച്ച ക്രൈസ്തവ യാഥസ്ഥിതികര്‍ക്കും ഇനി സന്തോഷിക്കാമെന്നും താരം പറയുന്നു.

English summary
Didn't know that my fb post had this power, says Joy Mathew
Please Wait while comments are loading...

Malayalam Photos

Go to : More Photos