» 

കെ.ക്യു സംവിധായകന്‍ പറ്റിച്ചു: പാര്‍വതി

Posted by:
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ:
    ഷെയര്‍    ട്വീറ്റ്     ഷെയര്‍      അഭിപ്രായം     മെയില്‍

താന്‍ ആദ്യമായി മലയാളത്തില്‍ അഭിനയിച്ച കെ.ക്യു എന്ന ചിത്രത്തിന്റെ സംവിധായകന്‍ തന്നെ പറ്റിക്കുകയായിരുന്നുവെന്ന് മിസ് ഇന്ത്യയായിരുന്ന മലയാളി പാര്‍വതി ഓമനക്കുട്ടന്‍. തമിഴിലെ ഒരു സൂപ്പര്‍സ്റ്റാര്‍ ആണ് നായകന്‍ എന്നു പറഞ്ഞാണ് സംവിധായകന്‍ തന്നെ സമീപിച്ചത്. തമിഴിലും മലയാളത്തിലും ചിത്രം നിര്‍മിക്കും. ഇതുകേട്ടപ്പോഴാണ് താന്‍ ഡേറ്റ് കൊടുത്തത്.

എന്നാല്‍ നായകനായി പിന്നീട് കണ്ടത് സംവിധായകന്‍ ബൈജു എഴുപുന്ന തന്നെയായിരുന്നു. ഈ സിനിമ ചെയ്താല്‍ തന്റെ കരിയര്‍ നശിക്കുമെന്നറിഞ്ഞിട്ടും പിന്‍മാറാതിരുന്നത് സിനിമ മുടങ്ങാതിരിക്കാന്‍ വേണ്ടിയായിരുന്നു. ഒരു നടനെന്ന നിലയില്‍, ഒരു പ്രഫഷണല്‍ എന്ന രീതിയില്‍ ബൈജു തന്നെ വഞ്ചിക്കുകയായിരുന്നു. ഈ സിനിമ റിലീസ് ചെയ്യരുതെന്ന് വരെ താന്‍ ആഗ്രഹിച്ചിരുന്നതായും പാര്‍വതി പറഞ്ഞു. പക്ഷേ റിലീസ് ചെയ്തു. ഒരാഴ്ച പോലും കളിക്കാതെ തിയറ്ററില്‍ നിന്നൊഴിഞ്ഞു.

ഇപ്പോള്‍ ബിജോയ് നമ്പ്യാരുടെ ഹിന്ദി ചിത്രത്തില്‍ നായികയാണ് പാര്‍വതി ഓമനക്കുട്ടന്‍. ചെയ്ത ചിത്രങ്ങളൊന്നും വിജയിപ്പിക്കാന്‍ കഴിയാതെ വിഷമിക്കുമ്പോഴാണ് മലയാളികൂടിയായ ബിജോയ് നമ്പ്യാര്‍ പുതിയ ചിത്രത്തിലേക്കു വിഴിക്കുന്നത്. വിക്രം നായകനായ ഡേവിഡ് എന്ന ചിത്രത്തിന്റെ സംവിധായകനാണ് ബിജോയ് നമ്പ്യാര്‍. അജിത്തിനൊപ്പം അഭിനയിച്ച തമിഴ് ചിത്രവും പാര്‍വതിക്ക് ഗുണം ചെയ്തില്ല.

മിസ് ഇന്ത്യയായ സമയത്ത് പാര്‍വതിക്ക് നിരവധി അവസരങ്ങള്‍ വന്നിരുന്നു.എന്നാല്‍ അന്നൊന്നും പാര്‍വതി ആ അവസരങ്ങള്‍ സ്വീകരിച്ചില്ല. മിസ് ഇന്ത്യാപട്ടം ലഭിച്ചവരെല്ലാം ബോളിവുഡില്‍ ഇപ്പോഴും നിറഞ്ഞുനില്‍ക്കുമ്പോള്‍ പാര്‍വതി ആദ്യസമയത്ത് സിനിമയില്‍നിന്ന് അകലം പാലിച്ചു. പിന്നീടാണ് യുണൈറ്റഡ് സിക്‌സ് എന്നചിത്രത്തില്‍ അഭിനയിക്കുന്നത്. അത് ശ്രദ്ധിക്കപ്പെട്ടില്ല. അതോടെ തമിഴിലേക്കായി ശ്രദ്ധ.

അജിത്ത് ചിത്രവും ഗുണം ചെയ്തില്ല. പിന്നീടാണ് കെ.ക്യു എന്ന ചിത്രത്തില്‍ അഭിനയിച്ചത്. നിര്‍മാതാവും നടനുമായിരുന്ന ബൈജു എഴുപുന്ന ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു കെ.ക്യു. പാര്‍വതിയെപോലെയുള്ള ഒരു താരം ഈ ചിത്രത്തില്‍ അഭിനയിച്ചു എന്നതു തന്നെ വലിയൊരു അത്ഭുതമായിരുന്നു. ഇനി ബിജോയ് നമ്പ്യാരുടെ ചിത്രമാണ് ഏക രക്ഷ.

Read more about: parvathy omanakuttan, miss india, kq, actress, film, director, പാര്‍വതി ഓമനക്കുട്ടന്‍, മിസ് ഇന്ത്യ, കെക്യു, നടി, സിനിമ
English summary
Meta Description :K Q director cheated me: Former Miss India PParvathy omanakuttan.

Malayalam Photos

Go to : More Photos