»   » മലയാളത്തില്‍ അഭിനയിക്കുന്നതിന് മുമ്പ് ജയറാമും പാര്‍വതിയും കാളിദാസിന് നല്‍കിയ ഉപദേശം

മലയാളത്തില്‍ അഭിനയിക്കുന്നതിന് മുമ്പ് ജയറാമും പാര്‍വതിയും കാളിദാസിന് നല്‍കിയ ഉപദേശം

കൊച്ചു കൊച്ചു സന്തോഷങ്ങള്‍, എന്റെ വീട് അപ്പൂന്റേം എന്നീ ചിത്രങ്ങളിലൂടെ പ്രിയങ്കരനായ ബാലതാരവും താരപുത്രനുമാണ് കാളിദാസ്.

Written by: Sanviya
Subscribe to Filmibeat Malayalam

കൊച്ചു കൊച്ചു സന്തോഷങ്ങള്‍, എന്റെ വീട് അപ്പൂന്റേം എന്നീ ചിത്രങ്ങളിലൂടെ പ്രിയങ്കരനായ ബാലതാരവും താരപുത്രനുമാണ് കാളിദാസ്. ബാലാജി താരനീതരന്‍ സംവിധാനം ചെയ്യുന്ന ഒരു പക്ക കഥൈ എന്ന തമിഴ് ചിത്രത്തിലൂടെ കാളിദാസ് നായകനായി എത്തി. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നു വരികയാണ്.

മീന്‍ കുഴമ്പും മണ്‍പാനിയിയുമാണ് കാളിദാസിന്റെ മറ്റൊരു തമിഴ് ചിത്രം. എന്നാല്‍ ആദ്യ രണ്ട് ചിത്രങ്ങള്‍ക്ക് ശേഷം കാളിദാസ്മലയാളത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ്‌. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന പൂമരം എന്ന ചിത്രത്തിലൂടെയാണ് കാളിദാസ് മലയാളത്തില്‍ എത്തുന്നത്.

നല്ലൊരു വേഷം കിട്ടിയില്ല

നല്ലൊരു വേഷം കിട്ടിയില്ല

നല്ലൊരു വേഷം കിട്ടാത്തതാണ് താന്‍ മലയാളത്തില്‍ അഭിനയിക്കാന്‍ വൈകിയതെന്ന് കാളിദാസ് പറയുന്നു. നല്ലൊരു കഥ തേടുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ എബ്രിഡ് ഷൈന്‍ പൂമരത്തിന്റെ കഥ പറയുകയായിരുന്നുവെന്ന് കാളിദാസ് പറയുന്നു.

ഉപദേശം

ഉപദേശം

മികച്ച ടീമിനൊപ്പം എനിക്ക് മലയാളത്തില്‍ തുടക്കമിടാന്‍ കഴിഞ്ഞതില്‍ അച്ഛന് സന്തോഷമുണ്ട്. ചിത്രീകരണത്തിന്‍റെ ആദയ ദിവസം അച്ഛനും അമ്മയും കൂടെ വന്നു. ആസ്വദിച്ച് അഭിനയിക്കണമെന്നാണ് അവരുടെ ഉപദേശം.

കുഞ്ചക്കോ ബോബനും മീരയും

കുഞ്ചക്കോ ബോബനും മീരയും

കുഞ്ചാക്കോ ബോബനും മീരാ ജാസ്മിനുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രീകരണം

ചിത്രീകരണം

ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നു.

English summary
Kalidas about Malayalam film Poomaram.
Please Wait while comments are loading...

Malayalam Photos

Go to : More Photos