twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പൂമരത്തിലെ ആദ്യ ഗാനം ഒറ്റ ദിവസം കൊണ്ട് കണ്ടത് പത്ത് ലക്ഷത്തിലധികം ആള്‍ക്കാര്‍... കാണൂ..

    By Rohini
    |

    കൊച്ചു കൊച്ചു സന്തോഷങ്ങള്‍, എന്റെ വീട് അപ്പൂന്റെയും എന്നീ ചിത്രങ്ങളിലൂടെ ബാലതാരമായി മലയാളികളുടെ മനം കീഴടക്കിയ കാളിദാസ് ജയറാം പൂമരം എന്ന ചിത്രത്തിലൂടെ നായകനായി വീണ്ടും മലയാളത്തിലെത്തുകയാണ്.

    'എത്ര പണമുണ്ടെങ്കിലും ആരുടെ മകനായാലും സിനിമയില്‍ നില നില്‍ക്കാന്‍ കഴിയില്ല, അതിന് ഒരു കാര്യം വേണം'

    1983, ആക്ഷന്‍ ഹീറോ ബിജു എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തു. റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ പാട്ട് കണ്ടത് പത്ത് ലക്ഷത്തിലധികം ആളുകളാണ്.

    ടൈറ്റില്‍ സോങ്

    ടൈറ്റില്‍ സോങ്

    ഫൈസല്‍ റാസി എന്ന നവാഗതനാണ് പൂമരത്തിലെ ഈ ടൈറ്റില്‍ സോങ് ഈണം നല്‍കി പാടിയിരിയ്ക്കുന്നത്. 3 മിനിട്ട് 19 സെക്കന്റ് ദൈര്‍ഘ്യം മാത്രമുള്ള ഈ ടൈറ്റില്‍ സോങ് തന്നെ സിനിമയുടെ വിജയം ഉറപ്പിയ്ക്കുന്നു. സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകരണമാണ് പാട്ടിന് ലഭിച്ചിരിയ്ക്കുന്നത്.

    പൂമരം

    പൂമരം

    കാമ്പസ് പശ്ചാത്തലമാക്കിയൊരുക്കുന്ന ചിത്രമാണ് പൂമരം. വിവിധ ഇടങ്ങളായി വച്ച് നടത്തിയ ഓഡിഷനിലൂടെ തിരഞ്ഞെടുത്ത പുതുമുഖ താരങ്ങളാണ് ചിത്രത്തില്‍ കാളിദാസിനൊപ്പം അഭിനയിക്കുന്നത്. കുഞ്ചാക്കോ ബോബനും മീര ജാസ്മിനും അതിഥി താരങ്ങളായും എത്തും.

    ക്രിസ്മസിന് തിയേറ്ററില്‍

    ക്രിസ്മസിന് തിയേറ്ററില്‍

    എബ്രിഡ് ഷൈന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും തയ്യാറാക്കിയിരിയ്ക്കുന്നത്. ഈ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ചിത്രം തിയേറ്ററുകളിലെത്തും.

    പാട്ട് കാണൂ

    ഞാനും ഞാനുമെന്റാളും ആ നാല്‍പത് പേരും.. എന്ന് തുടങ്ങുന്ന പൂമരത്തിലെ പാട്ട് കണ്ടുകൊണ്ട് കേള്‍ക്കാം...

    English summary
    Kalidas Jayaram, the star kid is all set to make his lead role debut in Mollywood, with the upcoming Abrid Shine movie Poomaram. The team recently reelased the first video song of the movie.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X