» 

കളിമണ്ണിന്റെ വിജയത്തില്‍ ബിജുവിനും ഏറെ സന്തോഷം

Posted by:
 
Share this on your social network:
   Facebook Twitter Google+    Comments Mail

ഇതാണ് പറയുന്നത്, കാള പെറ്റു എന്ന് കേള്‍ക്കുമ്പോള്‍ കയറ് എടുക്കരുത്. ശ്വേതാ മേനോന്റെ പ്രസവം ചിത്രീകരിച്ചു എന്ന് പറഞ്ഞ് കളിമണ്ണ് എന്ന ചിത്രത്തിനെതിരെ ഇനിയൊരു വിവാദം ഇറങ്ങാനില്ല. ഒടുവില്‍ വിവാദങ്ങളെ തളച്ച് കളിമണ്ണ് തിയേറ്ററിലെത്തിയപ്പോള്‍ പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ചു. അതിന്റെ സന്തോഷത്തിലാണ് സിനിമയ്ക്ക വേണ്ടി പ്രവൃത്തിച്ച ഓരോരുത്തരും.

ചിത്രത്തില്‍ ശ്വേതയുടെ ഭര്‍ത്താവായി അഭിനയിച്ച ബിജുമേനോന്‍ പ്രേക്ഷകരോട് പ്രതികരിക്കുന്നു. അമ്മയും കുഞ്ഞു തമ്മിലുള്ള ബന്ധം മാത്രമല്ല. കളിമണ്ണ് എന്ന ചിത്രം ഭര്‍ത്താവ് എന്ന നിലയില്‍ ബിജു മേനോനും ഒരു തിരിച്ചറിവു തന്നെയായിരുന്നത്രെ. ബ്ലെസി ഒരുക്കിയ ഈ ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ബ്ലസിയുടെ മറ്റേത് ചിത്രത്തെക്കാളും ഒരുപടി മുന്നിലാണ് കളിമെണ്ണെന്നും ബിജു പറയുന്നു.

ബ്ലസിയുടെ ഏറ്റവും നല്ല ചിത്രം കളിമണ്ണ്?

സിനിമയുടെ പ്രമേയം എന്തെന്ന് പോലും അറിയാത്തവരാണ് തുടക്കം മുതല്‍ വിവാദങ്ങളുണ്ടാക്കി കൊണ്ടിരുന്നത്. ചിത്രം കണ്ട് പുറത്തിറങ്ങിയ പ്രേക്ഷകരുടെ ഭാഗത്തു നിന്ന് വന്നുകൊണ്ടിരിക്കുന്ന പ്രതികരണങ്ങള്‍ വളരെ സന്തോഷം പകരുന്നതാണെന്നും ബിജു മേനോന്‍ പറയുന്നു.

ഭാര്യയുടെ ഉയര്‍ച്ചില്‍ പ്രചോദനവും സഹായവുമായി നില്‍ക്കുന്ന ടാക്‌സി ഡ്രൈവറായ ഭര്‍ത്താവിന്റെ വേഷത്തെ വളരെ തന്മയത്വത്തോടെയാണ് ബിജു അവതരിപ്പിച്ചത്. ആഗസ്ത് 22 ന് പുറത്തിറങ്ങിയ ചിത്രം വിവാദങ്ങള്‍ക്കുള്ള മറുപടിയായി തകര്‍ത്തോടിക്കൊണ്ടിരിക്കുകയാണ്.

Topics: kalimannu, biju menon, shwetha menon, blessy, release, കളിമണ്ണ്, ബിജു മേനോന്‍, ശ്വേത മേനോന്‍, ബ്ലസി
English summary
Kalimannu is the best film of Blessy said Biju Menon.

Malayalam Photos

Go to : More Photos