twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിവിന്‍ ചേട്ടാ.. പിള്ളേരെ വഴി തെറ്റിക്കരുത്‌

    |

    പ്രേമം ഒരു മഴയായി പെയ്തിറങ്ങി. ആ മഴയില്‍ നനഞ്ഞ് ബാല്ല്യം വരെ പകച്ചു പോയ ഒട്ടനവധി ചെറുപ്പക്കാരാണ് വീണ്ടും ഒരു മഴയ്ക്കായി കാത്തിരിക്കുന്നത്. പറഞ്ഞ് വരുന്നത് ഈ വര്‍ഷത്തെ കാലവര്‍ഷത്തെ കുറിച്ചല്ല. നമ്മ ജോര്‍ജിന്റെയും മലരിന്റെയും പ്രേമം സിനിമയെ കുറിച്ചാണ്. അതായത് എന്തിനും ഏതിനും പ്രേമത്തിലെ ജോര്‍ജ്ജും മലരും, എന്തിന് ഇപ്പോള്‍ തെറി വിളിക്കാനും മലരിനെ വേണം. എന്റെ മലരേ...

    പുതുതലമുറയിലെ പിള്ളേര്‍ക്ക് നിവിന്‍ പോളി എന്തെങ്ങിലും ഒന്ന് കാണിക്കാന്‍ കാത്തിരിക്കുകയാണല്ലോ. നിവിന്‍ ഒരു സിനിമയില്‍ വെറും പത്താം ക്ലാസ് പഠിത്തക്കാരാനായി കൂലിയും വേലയുമില്ലാത്തവനായി അഭിനയിച്ചാല്‍, ഇപ്പോഴത്തെ ആണ്‍ക്കുട്ടികള്‍ അത് ഒന്ന് അനുകരിക്കാന്‍ ശ്രമിക്കും. എന്നാല്‍ ഒരു സോഫ്റ്റ് വെയര്‍ എഞ്ചിനീയറായി അഭിനയിച്ചാലോ പണി പാളിയില്ലേ?

    പ്രേമം സിനിമ അവിടെ നില്‍ക്കട്ടെ. അതിന് മുമ്പ് ന്യൂജനറേഷന്‍ സിനിമ തുടങ്ങുന്ന കാലം, അതായത് വിനീത് ശ്രീനിവാസന്റെ തട്ടത്തിന്‍ മറയത്ത് ഇറങ്ങിയ കാലം. അവിടെ നിവിന്‍ പോളി ഒരു ഉമ്മാച്ചി പെണ്‍ക്കുട്ടിയെ പ്രേമിക്കുന്നതായിരുന്നല്ലോ. അതോട് കൂടി കുറച്ച് കാലം നമ്മടെ ആണ്‍പ്പിള്ളേര് തട്ടമിട്ട പെണ്‍മ്പിള്ളേരെ പ്രേമിക്കുന്നതാക്കി ട്രെന്റ്. എന്നാല്‍ ആ ട്രെന്റില്‍ പണിക്കിട്ടിയവരും നമ്മുടെ നാട്ടിലുണ്ട്. അങ്ങനെ നിവിന്‍ പോളിയുടെ കുറേ സിനിമകള്‍ കടന്ന് പോയി.

    ഇനി എന്താണ് നിവിന്‍ എന്ന് ആലോചിച്ച് ഇരിക്കുമ്പോഴാണ് നിവിന്റെ പ്രേമം കടന്ന് വരുന്നത്. ഈ ചിത്രത്തില്‍ നിവിന്‍ എന്ന ജോര്‍ജ്ജിന് ഒന്നല്ല രണ്ടല്ല മൂന്ന് പ്രണയങ്ങളാണ്. എന്റമ്മോ എന്തൊരു പ്രണയം. കൂടാതെ പ്രേമത്തോടൊപ്പം ചില കുരുത്ത കേടുകളുമുണ്ട്. അത് കുട്ടികളെ വഴി തെറ്റിക്കുന്നു എന്നതാണ്. എല്ലാവര്‍ക്കും തോന്നിയിട്ടുള്ള കാര്യമാണെങ്കിലും മനം കവരുന്ന നിവിന്റെ പ്രേമങ്ങള്‍ക്കിടയില്‍ ആരും വലിയ കാര്യമാക്കിയില്ല. എന്നാല്‍ സംവിധായകന്‍ കമലിന് ഇത് പറയാതിരിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ നല്ല വിവരമുള്ള പയ്യന്‍സും നമ്മുടെ നാട്ടിലുണ്ട കേട്ടോ. അതും പറയണ്ടേ എല്ലാം പറയുമ്പോള്‍, പ്രേമം കണ്ട് തിയറ്റര്‍ വിടുമ്പോള്‍ നിവിന്‍ പ്രേമത്തില്‍ കാണിച്ച കുരുത്തകേടുകള്‍ അവിടെ തന്നെ ഉപേക്ഷിച്ചിട്ട് പോരുന്ന മിടക്കന്മാരും ഉണ്ട്.

    അധ്യാപികയെ പ്രേമിക്കുന്ന ജോര്‍ജ്ജ്

    നിവിന്‍ പോളി കുട്ടികളെ വഴി തെറ്റിക്കുന്നോ?

    ചിത്രത്തില്‍ മലര്‍ എന്ന അധ്യാപികയെ ജോര്‍ജ്ജ് എന്ന വിദ്യാര്‍ത്ഥി പ്രേമിക്കുന്നതാണല്ലോ. അധ്യാപിക തിരിച്ചും വിദ്യാര്‍ത്ഥിയെ പ്രേമിക്കുന്നുമുണ്ട്. ഇത് ശരിക്കും മാതാ പിതാ ഗുരി ദൈവം എന്ന സങ്കല്പത്തെ തന്നെ മാറ്റി മറിക്കുകയാണല്ലോ.

    വിദ്യാര്‍ത്ഥികള്‍ ക്ലാസിലിരുന്ന് മദ്യപിക്കുന്നു

    നിവിന്‍ പോളി കുട്ടികളെ വഴി തെറ്റിക്കുന്നോ?

    കോളേജ് ക്യാമ്പസുകളില്‍ മദ്യം പുകവലി എന്നത് നിരോധിച്ച കാര്യമാണ്. അപ്പോഴിതാ പ്രേമത്തില്‍ ടീച്ചര്‍ ക്ലാസെടുത്തുകൊണ്ടിരിക്കുമ്പോള്‍ മദ്യപിക്കുന്നത്.

    സഹപ്രവര്‍ത്തകരെ കോളേജില്‍ വച്ച് തല്ലി ഹീറോയിസം തെളിയിക്കുക

    നിവിന്‍ പോളി കുട്ടികളെ വഴി തെറ്റിക്കുന്നോ?

    കോളേജ് ആര്‍ട്ട്‌സ് ഡേ ആഘോഷിക്കുമ്പോള്‍ നായകന്‍ തന്റെ ഹീറോയിസം തെളിയിക്കുന്നത്, ആര്‍ട്ട്‌സ് ഡേ പ്രോഗ്രമില്‍ തടസം വരുത്തിയും, തല്ലുണ്ടാക്കിയുമാണ്. അനാവശ്യ കാര്യങ്ങളില്‍ വാശ്യയും ദേഷ്യവും തെളിയിക്കുന്നതിന് കുട്ടികളെ പ്രേരിപ്പിക്കുകയാണല്ലോ.

    റാഗിംങ്

    നിവിന്‍ പോളി കുട്ടികളെ വഴി തെറ്റിക്കുന്നോ?


    കോളേജ് ക്യാമ്പസുകളില്‍ റാഗിംങ് നിരോധിച്ചുകൊണ്ടുള്ള നിയമം തന്നെയുണ്ട്. പ്രേമത്തിലെ ഈ രംഗം റാഗിംങിനെ പ്രോത്സാഹിപ്പിക്കുകയാണല്ലോ.

    പുകവലി പ്രോത്സാപ്പിക്കുന്നില്ലേ?

    നിവിന്‍ പോളി കുട്ടികളെ വഴി തെറ്റിക്കുന്നോ?

    വീട്ടുകാര്‍ കാണതേ പുകവലിക്കുക, പ്രണയം തകര്‍ന്നാല്‍ പുകവലിയിലൂടെയും മദ്യപാനത്തിലൂടെയും ആശ്വാസം കണ്ടെത്തുക,തുടങ്ങിയ പ്രേമത്തിലെ രംഗങ്ങള്‍ പുതുതലമുറയെ വഴി തെറ്റിക്കുകയല്ലേ?

    English summary
    Premam is a 2015 Malayalam coming-of-age romantic comedy-drama film written, edited, and directed by Alphonse Putharen.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X