twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മഹാഭാരതത്തിലേക്ക് താരനിര്‍ണയം നടത്തി കെആര്‍കെ!!! കൃഷ്ണ വേഷം കെആര്‍കെയ്ക്ക്!!!

    മോഹന്‍ലാലിന് പകരം ഭീമനായി ബാഹുബലി നായകന്‍ പ്രഭാസ്. കൃഷ്ണ വേഷം കെആര്‍കെയ്ക്ക്. ഒപ്പം സല്‍മാനും ഷാരുഖും ആമിറും. ദ്രൗപതിയായി ദീപിക പദുക്കോണും.

    By Karthi
    |

    മലയാള സിനിമയിലെ താരരാജാക്കന്മാരുടെ ആരാധകര്‍ കളക്ഷന്‍ റെക്കോര്‍ഡുകളുടെ പേരില്‍ പരസ്പരം പോരടിക്കന്നതിന് ഇടവേള നല്‍കി കെആര്‍കെയ്ക്ക് പൊങ്കാല ഇടുന്ന തിരക്കിലാണ്. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന മുടക്ക് മുതലില്‍ നിര്‍മിക്കുന്ന മഹാഭാരതത്തില്‍ നായകനാകുന്ന മോഹന്‍ലാലിനെ കളിയാക്കിയതാണ് കാരണം. മോഹന്‍ലാല്‍ ആരാധകര്‍ മാത്രമല്ല മമ്മുട്ടി ആരാധകരും പൊങ്കാലയിടാന്‍ മുന്നില്‍ ഉണ്ട്.

    ഛോട്ടാ ഭീമിനേപ്പോലുള്ള മോഹന്‍ലാല്‍ എങ്ങനെ ഭീമനാകും??? പരിഹാസവുമായി കെആര്‍കെ!!!

    മഹാഭാരതത്തിലെ ഭീമനാകാന്‍ മോഹന്‍ലാല്‍ അനുയോജ്യനല്ല എന്ന് പറഞ്ഞ് രംഗത്തെത്തിയ കെആര്‍കെ ചിത്രത്തിന് അനുയോജ്യരായ താരങ്ങളേയും നിര്‍ദേശിച്ചു. അതില്‍ കൃഷ്ണ വേഷം കെആര്‍കെയ്ക്ക് ചെയ്യാനുള്ള ആഗ്രഹവും പ്രകടിപ്പിക്കുന്നുണ്ട്.

    കൃഷ്ണനായി കെആര്‍കെ

    മഹാഭാരതം സിനിമയാകുമ്പോള്‍ അതില്‍ കൃഷണ്‌നാകാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് കെആര്‍കെ വ്യക്തമാക്കി. വെറുതെ അല്ല അതിന് വ്യക്തമായ കാരണമുണ്ടെന്നും കെആര്‍കെ പറയുന്നു. ട്വിറ്ററിലൂടെയാണ് കെആര്‍കെ ഇക്കാര്യവും വ്യക്തമാക്കിയത്.

    കൃഷ്ണനാകാനുള്ള യോഗ്യത

    മോഹന്‍ലാലിനെ കാണാന്‍ ഛോട്ടാ ഭീമിനേപ്പെലെയാണ് അതുകൊണ്ട് ഭീമനാകാന്‍ സാധിക്കില്ലെന്ന് പറഞ്ഞ കെആര്‍കെ തന്നെ കൃഷ്ണനാക്കാന്‍ പറഞ്ഞ കാരണമാണ് ഏറെ ശ്രദ്ധേയം. കൃഷ്ണന്‍ ഉത്തര്‍പ്രദേശുകാരനാണ്, അതുപോലെ താനും ഉത്തര്‍ പ്രദേശുകാരനാണെന്നതാണ് കെആര്‍കെയുടെ ന്യായം.

    എന്തിന് മോഹന്‍ലാല്‍ വേറെ ആളുണ്ട്

    മോഹന്‍ലാല്‍ മഹാഭാരതത്തിലെ ഭീമനാകാന്‍ അനുയോജ്യനല്ലെന്ന് പറയുന്ന കെആര്‍കെ അതിന് യോഗ്യനായ താരത്തേയും നിര്‍ദേശിക്കുന്നുണ്ട്. ബാഹുബലി നായകനായ പ്രഭാസാണ് ഭീമനാകാന്‍ അനുയോജ്യനായ നടന്‍ എന്നാണ് കെആര്‍കെയുടെ കണ്ടെത്തല്‍.

    മറ്റ് താരങ്ങളേയു നിര്‍ദേശിക്കുന്നു

    ഭീമനും കൃഷ്ണനും മാത്രമല്ല മറ്റ് കഥാപാത്രങ്ങളേയും കെആര്‍കെ നിര്‍ദേശിക്കുന്നുണ്ട്. ദുര്യോധനനായി റാണ ദഗ്ഗുബാട്ടിയേയും അര്‍ജുനനായി ആമിര്‍ ഖാനേയും കര്‍ണനായി ഷാരുഖ് ഖാനേയും അഭിമന്യുവായി റണ്‍ബീര്‍ കപൂറിനേയും ഏകലവ്യനായി സല്‍മാന്‍ ഖാനേയും ദ്രൗപതിയായി ദീപിക പദുക്കോണിനേയുമാണ് കെആര്‍കെ നിര്‍ദേശിക്കുന്നത്.

    മലയാളികള്‍ ആരുമില്ല

    കെആര്‍കെ നിര്‍ദേശിച്ച താരങ്ങളില്‍ ഒരു മലയാളി നടന് പോലും ഇടം പിടിക്കാനായില്ലെന്നതാണ് ശ്രദ്ധേയം. എല്ലാവരും ബോളിവുഡ് താരങ്ങള്‍. ദക്ഷിണേന്ത്യയില്‍ നിന്നും ആകെ ഇടം പിടിക്കാനായത് ബാഹുബലി നായകന്‍ പ്രഭാസിന് മാത്രം.

    രണ്ടാമൂഴം എന്ന മഹാഭാരതം

    മലയാളത്തില്‍ വിഖ്യാത എഴുത്തുകാരന്‍ എംടി വാസുദേവന്‍ നായരുടെ പ്രശസ്ത നോവലായ രണ്ടാമൂഴത്തെ ആസ്പദമാക്കി ഒരുക്കുന്ന ചലച്ചിത്രമാണ് മഹാഭാരതം. എംടി തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നതും. വിആര്‍ ശ്രീകുമാര്‍ മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മോഹന്‍ലാലാണ് കേന്ദ്ര കഥാപാത്രമായ ഭീമനെ അവതരിപ്പിക്കുന്നത്.

    ആക്ഷേപവുമായി കെആര്‍കെ രംഗത്ത്

    മഹാഭാരതത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു മോഹന്‍ലാലിനെതിരെ അധിക്ഷേപവുമായി കെആര്‍കെ എന്ന കമാല്‍ റാഷിദ് ഖാന്‍ രംഗത്തെത്തിയത്. 'ഛോട്ടാ ഭീമിനേപ്പോലെയുള്ള മോഹന്‍ലാല്‍ എങ്ങനെയാണ് മഹാഭാരതത്തിലെ ഭീമനാകുന്നത്? എന്തിനാണ് ബിആര്‍ ഷെട്ടി അനാവശ്യമായി പണം പാഴാക്കുന്നത്?' ഇത്തരത്തിലുള്ള ട്വീറ്റിലൂടെയായിരുന്നു തുടക്കം.

    പൊങ്കാലയുമായി ആരാധകര്‍

    മോഹന്‍ലാലിനെ വിമര്‍ശിച്ച കെആര്‍കെയ്ക്ക് പൊങ്കാലയുമായി ആരാധകരെത്തി. മോഹന്‍ലാല്‍ ആരാധകര്‍ മാത്രമല്ല മമ്മുട്ടി ആരാധകരും പൊങ്കാലയുമായി എത്തി. ട്വിറ്ററില്‍ മാത്രമല്ല കെആര്‍കെയുടെ ഫേസ്ബുക്ക് പേജിലും ആരാധകര്‍ പൊങ്കാലയിട്ടു.

    കെആര്‍കെ രംഗത്ത്

    തന്റെ പേജിലും ട്വിറ്ററിലും തെറിവിളി നടത്തിയ മോഹന്‍ലാല്‍ ആരാധകര്‍ക്കെതിരെയും കെആര്‍കെ രംഗത്തെത്തി. ചൈന ടൗണ്‍ സിനിമയിലെ മോഹന്‍ലാലിന്റെ ഒരു ചിത്രം പോസ്റ്റ് ചെയ്ത് താന്‍ പറഞ്ഞത് സത്യമാണെന്നും ഈ ചിത്രം കണ്ടാല്‍ നിങ്ങള്‍ക്ക് തോന്നില്ലെ എന്നും പറഞ്ഞായിരുന്നു അടുത്ത ട്വീറ്റ്.

    വിവാദങ്ങള്‍ ആദ്യമല്ല

    കെആര്‍കെ എന്ന കമാല്‍ റാഷിദ് ഖാന് വിവാദങ്ങള്‍ പുതുമയല്ല. ഇതിന് മുമ്പ് രാഷ്ട്രീയ വിഷയത്തില്‍ ഇടപെട്ടും വിവാദങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട് കെആര്‍കെ. രജനികാന്തിന്റെ കൊച്ചടിയാന്‍ റിലീസ് ചെയ്യുന്ന ദിവസം ചിത്രത്തിനെ വളരെ മോശം പ്രിതികരണം നടത്തി കെആര്‍കെ വിവാദത്തിലായിരുന്നു. അന്ന് രജനി ആരാധകര്‍ മറുപടി നല്‍കിയിരുന്നു.

    കൃഷ്ണനാകാനുള്ള താല്പപര്യമറിയിച്ചുള്ള കെആർകെയുടെ ട്വീറ്റ്.

    മഹാഭരതത്തിലെ മറ്റ് താരങ്ങളെ നിർദേശിച്ചുകൊണ്ടുള്ള കെആർകെയുടെ ട്വീറ്റ്.

    English summary
    KRK liked to do the role Krishnan in Mahabharatham. He suggest Prabhas as Bheeman instead of Mohanlal. Aamir Khan, Salman Khan, Shah Rukh Khan, Deepika also in his list.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X