twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ഞാന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ മമ്മൂട്ടി നായകനായി കര്‍ണ്ണന്‍ എന്ന ചിത്രം വന്നിരിയ്ക്കും'

    By Aswini
    |

    ആര്‍ എസ് വിമല്‍ പൃഥ്വിരാജിനെ നായകനാക്കി ഒരുക്കാനിരിക്കുന്ന കര്‍ണന്‍ എന്ന ചിത്രത്തെ സംബന്ധിച്ച വാര്‍ത്തകളാണ് ഇപ്പോള്‍ സിനിമാ ലോകത്തെ ചര്‍ച്ചാ വിഷയം. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും ഫസ്റ്റ്‌ലുക്ക് മോഷന്‍ പോസ്റ്ററും വന്നു കഴിഞ്ഞു.

    also read: മമ്മൂട്ടിയെ നായകനാക്കി കര്‍ണ്ണന്‍ 18 വര്‍ഷങ്ങള്‍ക്ക് മുമ്പേ തീരുമാനിച്ചത്, അപ്പോള്‍ പൃഥ്വിരാജിന്റെയോalso read: മമ്മൂട്ടിയെ നായകനാക്കി കര്‍ണ്ണന്‍ 18 വര്‍ഷങ്ങള്‍ക്ക് മുമ്പേ തീരുമാനിച്ചത്, അപ്പോള്‍ പൃഥ്വിരാജിന്റെയോ

    എന്നാല്‍ ഇതേ ഇതിഹാസനായകന്റെ കഥയുമായി കര്‍ണന്‍ എന്ന പേരില്‍ നടനും സംവിധായകനുമായ പി ശ്രീകുമാര്‍ 18 വര്‍ഷങ്ങള്‍ക്ക് മുമ്പേ ഒരു തിരക്കഥയുമായി കാത്തിരിയ്ക്കുകയാണ്. താന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ മമ്മൂട്ടിയെ നായകനാക്കി കര്‍ണന്‍ എന്ന ചിത്രം വന്നിരിയ്ക്കുമെന്ന് പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ശ്രീകുമാര്‍ പറഞ്ഞു.

    also read: കര്‍ണ്ണന്‍ സിനിമയാക്കാന്‍ ആഗ്രഹമുണ്ടായിരുന്നു, പക്ഷേ അതെനിക്ക് ഉപേക്ഷിക്കേണ്ടി വന്നുalso read: കര്‍ണ്ണന്‍ സിനിമയാക്കാന്‍ ആഗ്രഹമുണ്ടായിരുന്നു, പക്ഷേ അതെനിക്ക് ഉപേക്ഷിക്കേണ്ടി വന്നു

    എംടിയുടെ അനുഗ്രഹത്തോടെ

    'ഞാന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ മമ്മൂട്ടി നായകനായി കര്‍ണ്ണന്‍ എന്ന ചിത്രം വന്നിരിയ്ക്കും'

    എംടി വാസുദേവന്‍ നായരുടെയും മറ്റ് പ്രമുഖ സാഹിത്യകാരന്മാരുടെയും അനുഗ്രഹത്തോടെ 18 വര്‍ഷങ്ങളെടുത്ത് താന്‍ എഴുതി പൂര്‍ത്തിയാക്കിയ കഥയാണ് കര്‍ണന്റേതെന്ന് ശ്രീകുമാര്‍ പറയുന്നു.

    മമ്മൂട്ടി നായകന്‍

    'ഞാന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ മമ്മൂട്ടി നായകനായി കര്‍ണ്ണന്‍ എന്ന ചിത്രം വന്നിരിയ്ക്കും'

    മമ്മൂട്ടിയെ നായകനാക്കി ആ ചിത്രം വൈകാതെ ചിത്രീകരണം ആരംഭിയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. മധുപാലാണ് ചിത്രത്തിന്റെ സംവിധായകന്‍

    വര്‍ഷങ്ങളുടെ പ്രയത്‌നം

    'ഞാന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ മമ്മൂട്ടി നായകനായി കര്‍ണ്ണന്‍ എന്ന ചിത്രം വന്നിരിയ്ക്കും'

    വര്‍ഷങ്ങളുടെ ഗവേഷണം നടത്തിയും വായിച്ചും അറിഞ്ഞുമാണ് ശ്രീകുമാര്‍ ആ തിരക്കഥ പൂര്‍ത്തിയാക്കിയത്. തിരക്കഥ വായിച്ച പല സിനിമാ പ്രവര്‍ത്തകരും ഗംഭീരമാണെന്ന അഭിപ്രായം പറഞ്ഞിട്ടുമുണ്ട്.

    പൃഥ്വി ചെയ്യാനാഗ്രഹിച്ചു

    'ഞാന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ മമ്മൂട്ടി നായകനായി കര്‍ണ്ണന്‍ എന്ന ചിത്രം വന്നിരിയ്ക്കും'

    ശ്രീകുമാര്‍ ചെയ്യാനിരുന്ന ഈ പ്രൊജക്ടില്‍ അഭിനയിക്കാന്‍ പൃഥ്വിരാജിന് താത്പര്യമുണ്ടായിരുന്നുവത്രെ. എന്നാല്‍ അന്ന് വിവാഹത്തിരക്കുകള്‍ കാരണം നടന്‍ ചിത്രത്തില്‍ നിന്ന് പിന്മാറുകയായിരുന്നുവെന്നും ശ്രീകുമാര്‍ പറഞ്ഞു.

    ഞാന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍

    'ഞാന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ മമ്മൂട്ടി നായകനായി കര്‍ണ്ണന്‍ എന്ന ചിത്രം വന്നിരിയ്ക്കും'

    ഞാന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ കര്‍ണന്‍ എന്ന സിനിമ വരും. അതിലൊരു സംശയവുമില്ല. എന്റെ എല്ലാ സ്വത്തും സമ്പാദ്യവും വിറ്റിട്ടാണെങ്കിലും മമ്മൂട്ടിയെ നായകനാക്കി കര്‍ണന്‍ എന്ന ചിത്രം വന്നിരിയ്ക്കും. ആ ഒരു വിശ്വാസം തരാം- ശ്രീകുമാര്‍ പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

    വിമലിന്റെ കര്‍ണന്‍

    'ഞാന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ മമ്മൂട്ടി നായകനായി കര്‍ണ്ണന്‍ എന്ന ചിത്രം വന്നിരിയ്ക്കും'

    എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജിനെ നായകനാക്കി ആര്‍എസ് വിമല്‍ ചെയ്യാനിരിക്കുന്ന ചിത്രമാണ് കര്‍ണന്‍. 45 കോടി മുതല്‍ മുടക്കില്‍ കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നംപള്ളിയാണ് ചിത്രം നിര്‍മിയ്ക്കുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ദുബായില്‍ വച്ചാണ് നടന്നത്.

    ഇനിയെന്ത്

    'ഞാന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ മമ്മൂട്ടി നായകനായി കര്‍ണ്ണന്‍ എന്ന ചിത്രം വന്നിരിയ്ക്കും'

    ഒരേ പേരില്‍ രണ്ട് സിനിമകള്‍ വരുന്നത് വലിയ അത്ഭുതമൊന്നുമല്ല. പണ്ടത്തെ പല സിനിമകളും ഭാവവും രൂപവും മാറി ഇന്ന് റിലീസാകുന്നുണ്ട്. എന്നാല്‍ ഒരേ കഥ, ഒരേ പേരില്‍, ഒരേ കാലഘട്ടത്തില്‍ റിലീസ് ചെയ്യാന്‍ കഴിയുമോ. അതിലേത് ചിത്രത്തിനാണ് നിലനില്‍പുണ്ടാവുക. ഇനി അണിയറയില്‍ എന്തൊക്കെ മാറ്റം സംഭവിക്കും?? കാത്തിരുന്ന് കാണാം

    English summary
    Karna vs Karna: An epic celluloid battle on the cards.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X