twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കത്തി കേരളത്തില്‍ പൊട്ടി ?

    By Aswathi
    |

    'കത്തി' എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി വിജയ് യുടെ ഫഌക്‌സ്‌ബോര്‍ഡില്‍ പാലഭിഷേകം നടത്തവെ താഴേവീണ് മരിച്ച പാലക്കാട് സ്വദേശി ഉണ്ണികൃഷ്ണന്റെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി പറയട്ടെ, കേരളത്തില്‍ കത്തി പൊട്ടിയത്രെ.

    തമിഴ്‌നാട്ടില്‍ സൂപ്പര്‍ ഹിറ്റ് വിജയ് ചിത്രമെന്ന വിശേഷണത്തോടെ കത്തിപ്പടരുന്ന കത്തിയ്ക്ക് കേരളത്തില്‍ പരാജയമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. 4.5 കോടി രൂപയ്ക്കാണ് കത്തിയുടെ വിതരണാവകാശം കേരളം വാങ്ങിയത്.

    kaththi

    എന്നാല്‍ എത്ര ശ്രമിച്ചിട്ടും രണ്ട് കോടി മാത്രമേ തിരിച്ചുപിടിയ്ക്കാന്‍ കഴിഞ്ഞുള്ളൂവത്രെ. ആദ്യ ദിവസം ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ 100 തിയേറ്ററുകളില്‍ കത്തി പ്രദര്‍ശിപ്പിക്കപ്പെട്ടെങ്കിലും ഒരു കോടി മാത്രമാണ് നേടാന്‍ കഴിഞ്ഞത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇത് നേര്‍പകുതിയായി കുറഞ്ഞുകൊണ്ടിരുന്നു.

    സാധാരണഗതിയില്‍ രണ്ട് കോടിയ്ക്കാണ് തമിഴ് ചിത്രങ്ങള്‍ കേരളത്തില്‍ വാങ്ങാറുള്ളത്. മരിക്കാന്‍ വരെ തയ്യാറായി നില്‍ക്കുന്ന വിജയ് യുടെ കേരളത്തിലെ ആരാധകരെ കണക്കിലെടുത്താവാം കത്തി നാലരക്കോടിയ്ക്ക് വാങ്ങിയത്. പരസ്യത്തിനും മറ്റുമൊക്കെയായി ഒരു കോടിയോളം അങ്ങനെയും പോയി. എന്നിട്ടും ചെലവാക്കിയ തുകയുടെ പകുതിപോലും തിരിച്ചു പിടിക്കാന്‍ കഴിഞ്ഞില്ല.

    വിജയ് യുടെ അടുത്തകാലത്തെ ചിത്രങ്ങളെ അപേക്ഷിച്ച് ഭേദപ്പെട്ട നിലവാരം പുലര്‍ത്തുന്നു കത്തിയെന്നാണ് ചിത്രത്തെ കുറിച്ച് കേരളത്തില്‍ നിന്ന് ലഭിയ്ക്കുന്ന റിവ്യുകള്‍. എആര്‍ മുരുഗദോസ് സംവിധാനം ചെയ്ത ചിത്രത്തില്‍ സമാന്തയാണ് നായിക.

    English summary
    Kerala's film distributor who recently bought Vijay starrer Kaththi for 4.5 crore rupees has shocked everyone by saying he is most likely to incur a loss of 2 crore rupees as the film has failed to create the same kind of magic that it created on the opening day of its release in the state.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X