»   » കട്ടപ്പനയിലെ ഋത്വിക് റോഷന്റെ ആദ്യ ദിവസത്തെ ബോക്‌സോഫീസ് കലക്ഷന്‍, പൊളിച്ചല്ലോ മച്ചൂ

കട്ടപ്പനയിലെ ഋത്വിക് റോഷന്റെ ആദ്യ ദിവസത്തെ ബോക്‌സോഫീസ് കലക്ഷന്‍, പൊളിച്ചല്ലോ മച്ചൂ

Written by: Rohini
Subscribe to Filmibeat Malayalam

അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിന് ശേഷം നാദിര്‍ഷ സംവിധാനം ചെയ്ത ചിത്രമാണ് കട്ടപ്പനയിലെ ഋത്വിക് റോഷന്‍. മലയാളത്തിലെ യൂത്ത് സ്റ്റാറുകളെ വച്ച് ചെയ്ത ആദ്യ ചിത്രത്തിന് ശേഷം നാദിര്‍ഷ ഒരുക്കിയ കട്ടപ്പനയിലെ ഋത്വിക് റോഷന്‍ വിജയ്ക്കുന്നത് താര സമ്പന്നത കൊണ്ടല്ല...

നിരൂപണം; കട്ടപ്പനയിലെ ഋത്വിക് റോഷനല്ല, ചാര്‍ലി ചാപ്ലിന്‍!!


ആദ്യ ദിവസത്തെ ബോക്‌സോഫീസ് കലക്ഷന്‍ റിപ്പോര്‍ട്ടുകള്‍ വരുമ്പോള്‍, ഋത്വിക് റോഷനും കൂട്ടുകാരും ഗംഭീര തുടക്കമാണ് കുറിച്ചിരിയ്ക്കുന്നത്. ഒരു കോടിക്കു മുകളില്‍ കലക്ഷന്‍ ആദ്യ ദിവസം തന്നെ നേടിയിരിയ്ക്കുന്നു.


ആദ്യ ദിവസം

ജനപ്രിയ നായകന്‍ ദിലീപും ഡോ. സക്കറിയ തോമസും ചേര്‍ന്ന് നിര്‍മിച്ച ചിത്രം ആദ്യ ദിവസം നേടിയത് 1.15 കോടി രൂപയാണ്. ഒരു പുതുമുഖ നായകനെ വച്ച് ചെയ്യുന്ന ചിത്രത്തെ സംബന്ധിച്ച് തീര്‍ച്ചയായും മികച്ച തുടക്കമാണിത്.


100 തിയേറ്ററുകളില്‍

കേരളത്തില്‍ ആകെ മൊത്തം നൂറ് തിയേറ്ററുകളിലായാണ് കട്ടപ്പനയിലെ ഋത്വിക് റോഷന്‍ റിലീസ് ചെയ്തത്. മൗത്ത് പബ്ലിസിറ്റിയാണ് ചിത്രത്തിന്റെ ഈ വിജയത്തിന് സഹായിച്ചത്.


അഞ്ച് കോടി ഉടന്‍

ആദ്യ ഷോയ്ക്ക് ശേഷം തന്നെ ചിത്രത്തിന് മികച്ച പ്രതികരണങ്ങള്‍ വന്നു തുടങ്ങി. അധികം വൈകാതെ തന്നെ കട്ടപ്പനയിലെ ഋത്വിക് റോഷന്‍ അ#്ച് കോടി നേടും എന്നാണ് പ്രതീക്ഷ


ഋത്വിക് റോഷനെ കുറിച്ച്

വിഷ്ണി ഉണ്ണികൃഷ്ണനാണ് ചിത്രത്തിലെ നായകനായി എത്തുന്നത്. പോരായ്മകള്‍ ഒരുപാടുള്ള ആളിന്റെ കഥ എന്ന ടൈറ്റില്‍ ടാഗോടെ എത്തിയ ചിത്രം ഇതിനോടകം പക്ക എന്റര്‍ടൈന്‍മെന്റ് എന്ന വിശേഷണം നേടിക്കഴിഞ്ഞു. പ്രയാഗ മാര്‍ട്ടിന്‍, സിദ്ദിഖ്, സലിം കുമാര്‍, ധര്‍മജന്‍, സിജു വില്‍സണ്‍, രാഹുല്‍ മാധവ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങള്‍


 


 


 


English summary
Kattappanayile Rithwik Roshan has succeeded in getting a good opening at the box office. On the first day of its release, the movie has made a gross collection of Rs. 1.15 Crores.
Please Wait while comments are loading...

Malayalam Photos

Go to : More Photos