» 

കാവ്യയും ബിജുമേനോനും വീണ്ടും

Posted by:

അധികം ചിത്രങ്ങളിലൊന്നും ജോഡികളായിട്ടില്ലെങ്കിലും കാവ്യ മാധവനും ബിജു മേനോനും ഒന്നിയ്ക്കുമ്പോള്‍ മനോഹരമായ ഒരു കെമിസ്ട്രി രൂപപ്പെടാറുണ്ട്. ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന കാവ്യയുടെ ആദ്യ ചിത്രത്തില്‍ ദിലീപിനൊപ്പം ബിജുവും നായകനായിരുന്നു. ഇവരെ ഏറ്റവും ഒടുവില്‍ നായികാനായകന്മാരായി കണ്ട ചിത്രം കമലിന്റെ ഗദ്ദാമയായിരുന്നു. ഇതിലെ ഗാനരംഗം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോഴിതാ ബിജുവും കാവ്യയും വീണ്ടും ജോഡിചേരുകയാണ്. സുഗീത് സംവിധാനം ചെയ്യുന്ന ഒന്നും മിണ്ടാതെ എന്ന ചിത്രത്തിലാണ് ഇവര്‍ വീണ്ടും നായികാനായകന്മാരാകുന്നത്.

Biju Menon and Kavya Madhavan

രാജേഷ് രാഘവന്റെ തിരക്കഥയിലാണ് ഒന്നും മിണ്ടാതെ ഒരുങ്ങുന്നത്. ഓര്‍ഡിനറി, ത്രീ ഡോട്‌സ് എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം സുഗീത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിന്റെ അണിയറ ജോലികള്‍ പുരോഗമിക്കുകയാണ്. നവാഗതനായ അനില്‍ ജോണ്‍ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഫൈസല്‍ അലിയാണ് ഛായാഗ്രഹണം.

ഒന്നും മിണ്ടാതെയ്ക്കു പിന്നാലെ സുഗീത് ഒരുക്കുന്ന ചിത്രം പൃഥ്വിരാജ് നായകനാകുന്ന സിനിമാക്കഥയാണ്.

Read more about: kavya madhavan, biju menon, sugeeth, onnum mindathe, കാവ്യ മാധവന്‍, ബിജു മേനോന്‍, സുഗീത്, ഒന്നും മിണ്ടാതെ
English summary
Kavya Madhavan and Biju Menon team up for Sugeeth's Onnum Mindathe
Please Wait while comments are loading...

Malayalam Photos

Go to : More Photos