» 

കീര്‍ത്തിയും ദിലീപും കുബേരന്റെ ലൊക്കേഷനില്‍

Posted by:
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ:
    ഷെയര്‍    ട്വീറ്റ്     ഷെയര്‍      അഭിപ്രായം     മെയില്‍

നായികയായി അരങ്ങേറ്റം നടത്തിയ ഗീതാഞ്ജലിയെന്ന പ്രിയദര്‍ശന്‍ ചിത്രം വലിയ പ്രതീക്ഷകളുയര്‍ത്തിക്കൊണ്ടാണ് വന്നതെങ്കിലും അത്രമികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതായിരുന്നില്ല. പക്ഷേ ചിത്രത്തില്‍ നായികയായി എത്തിയ കീര്‍ത്തി മേനകയ്ക്ക് ചിത്രം ഭാഗ്യമായിമാറിയിട്ടുണ്ടെന്നതില്‍ സംശയമില്ല. ഇപ്പോള്‍ കീര്‍ത്തിയെത്തേടി കുറേ മികച്ച ചിത്രങ്ങളാണ് എത്തുന്നത്.

ഗീതാഞ്ജലിയ്ക്കുശേഷം കീര്‍ത്തി കരാറിലൊപ്പുവച്ച ചിത്രമാണ് റാഫിയുടെ റിങ് മാസ്റ്റര്‍. ദിലീപ് നായകനാകുന്ന ചിത്രത്തില്‍ കണ്ണു കാണാത്ത പെണ്‍കുട്ടിയായിട്ടാണ് കീര്‍ത്തി അഭിനയിക്കുന്നത്.

 കീര്‍ത്തി-ദിലീപ്; അന്ന് മകള്‍ ഇന്ന് നായിക

റിങ് മാസ്റ്ററിലെ താരനിരയെക്കുറിച്ച് കേള്‍ക്കുമ്പോള്‍ കീര്‍ത്തി ആദ്യമായിട്ടാണല്ലോ ദിലീപിനൊപ്പം അഭിനയിക്കുന്നത് എന്ന് തോന്നുക സ്വാഭാവികമാണ്. നായികയായി കീര്‍ത്തി ഇതാദ്യമായിട്ടാണ് ദിലീപിനൊപ്പം അഭിനയിക്കുന്നതെങ്കിലും ഇവര്‍ ഇതിന് മുമ്പും ഒരു ചിത്രത്തില്‍ ഒന്നിച്ചിട്ടുണ്ട്.

ദിലീപ് ചിത്രമായ കുബേരന്‍ ഓര്‍ക്കുന്നില്ലേ. ഇടക്കിടെ കോടീശ്വരനായി ജീവിയ്ക്കാനായി തൊട്ടടുത്തുള്ള ബംഗ്ലാവിലേയ്ക്ക് വാടകക്കാരനായി എത്തുന്ന നായകന്റെയും അയാളുടെ കുട്ടികളുടെയും കഥ.

കുബേരനിലെ കുട്ടി അഭിനേതാക്കളില്‍ ഒരാളായിരുന്നു കീര്‍ത്തിയും. അന്ന് കീര്‍ത്തിയ്ക്ക് 9 വയസ്സാണ് പ്രായം. ഇപ്പോള്‍ 21കാരിയായ കീര്‍ത്തി, ദിലീപിനൊപ്പം നായികയായി എത്തുകയാണ്. ഇവര്‍ രണ്ടുപേരും വീണ്ടും കുബേരന്‍ ഷൂട്ട് ചെയ്ത അതേ ലൊക്കേഷനില്‍ എത്തി. കഴിഞ്ഞ ദിവസങ്ങളില്‍ റിങ് മാസ്റ്ററിലെ ചില ഭാഗങ്ങള്‍ മുമ്പ് കുബേരന്‍ ഷൂട്ട് ചെയ്ത അതേ സ്ഥലത്ത് ചിത്രീകരിക്കുകയുണ്ടായി. ദിലീപിന്റെയും കീര്‍ത്തിയുടെയും കോംപിനേഷന്‍ സീനുകളാണ് എടുത്തത്.

12 വര്‍ഷങ്ങള്‍ക്ക് മുമ്പ് കുബേരന്‍ ചിത്രീകരിച്ച അതേ ലൊക്കേഷനില്‍ ദിലീപിനൊപ്പം നായികയായി അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് കീര്‍ത്തി പറയുന്നു.

കീര്‍ത്തിയുടെ പിതാവും നിര്‍മ്മാതാവുമായ സുരേഷ് കുമാറായിരുന്നു കുബേരന്‍ നിര്‍മ്മിച്ചത്. ചിത്രത്തില്‍ ദിലീപിന്റെ മകളായി അഭിനയിക്കാന്‍ ഒരു കൊച്ചുപെണ്‍കുട്ടിയെ വേണമായിരുന്നു. കീര്‍ത്തിയുടെ പ്രായം കഥാപാത്രത്തിന് യോജിച്ചതായിരുന്നു. അങ്ങനെ കീര്‍ത്തിയെ ബാലതാരമായി ചിത്രത്തില്‍ അഭിനയിപ്പിക്കാന്‍ സുരേഷ് കുമാര്‍ തീരുമാനിയ്ക്കുകയായിരുന്നു.

അന്ന് ചിത്രത്തിലെ കുസൃതിക്കുട്ടി കീര്‍ത്തി മേനകയാണെന്നും മേനകയുടെയും സുരേഷ് കുമാറിന്റെയും മകളാണെന്നുമൊന്നുമുള്ളകാര്യം വലിയരീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ ഗീതാഞ്ജലിയില്‍ നായികയായി എത്തിയതോടെയാണ് കുബേരനില്‍ അഭിനയിച്ച അതേ കുട്ടിയാണ് കീര്‍ത്തിയെന്നകാര്യം പല പ്രേക്ഷകരും തിരിച്ചറിഞ്ഞത്.

Read more about: ring master, dileep, keerthi menaka, kuberan, location, shooting, heroine, റിങ് മാസ്റ്റര്‍, ദിലീപ്, കീര്‍ത്തി, റാഫി, ഊട്ടി, ലൊക്കേഷന്‍, കുബേരന്‍, ബാലതാരം, നായിക
English summary
For Ringmaster, the duo, Dileep and Keerthi Menaka, is now shooting in the same location at Ooty where they shot for Kuberan, 12 years back

Malayalam Photos

Go to : More Photos