twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അപ്പനെ കടത്തി വെട്ടുന്ന മകന്‍, ഇവനാണ് മകന്‍!!! കേരളത്തില്‍ മെഗാസ്റ്റാറിനും മേലെ ദുല്‍ഖര്‍!!!

    കേരളത്തില്‍ നിന്നും മമ്മൂട്ടി ചിത്രത്തേള്‍ അധികം കളക്ട് ചെയ്തത് ദുല്‍ഖര്‍ ചിത്രങ്ങള്‍. പഴശിരാജയെ മറകടന്നത് ജോമോന്റെ സുവിശേഷങ്ങളും ചാര്‍ലിയും.

    By Karthi
    |

    മകന്‍ തന്നേക്കാള്‍ വളര്‍ന്നാല്‍ താനെന്ന് വിളക്കണമെന്നൊരു ചൊല്ലുണ്ട് മലയാളത്തില്‍. ദുല്‍ഖര്‍ സല്‍മാന്റെ കാര്യത്തില്‍ ആ ചൊല്ല് യാഥാര്‍ത്ഥ്യമാകുകയാണ്. കേരള ബോക്‌സ് ഓഫീസിന് മമ്മൂട്ടി ചിത്രങ്ങളേക്കാള്‍ പ്രിയം ദുല്‍ഖര്‍ ചിത്രം തന്നെ.

    മമ്മൂട്ടിയുടെ കരിയറിലെ ആദ്യ അമ്പത് കോടി ചിത്രം സഫലമായിട്ടും ഒരു 50 കോടി ചിത്രം പോലുമില്ലാത്ത ദുല്‍ഖര്‍ തന്നെയാണ് കേരള ബോക്‌സ്ഓഫീസില്‍ മമ്മൂട്ടിക്കും മേലെ. ജോമോന്റെ സുവിശേഷങ്ങളാണ് മമ്മൂട്ടി ചിത്രത്തേക്കാള്‍ കൂടുതല്‍ കേരളത്തില്‍ നിന്നും കളക്ഷന്‍ നേടിയ ചിത്രം.

    ജോമോന്റെ സുവിശേഷങ്ങള്‍

    മുപ്പത് കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയ ദുല്‍ഖര്‍ ചിത്രമാണ് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ജോമോന്റെ സുവിശേഷങ്ങള്‍. കേരളത്തില്‍ നിന്നും ചിത്രം കളക്ട് ചെയ്തത് 18.8 കോടി രൂപയാണ്. 11352 പ്രദര്‍ശനങ്ങളില്‍ നിന്നാണ് ചിത്രം ഇത് നേടിയത്.

    കേരളവര്‍മ്മ പഴശിരാജ

    മമ്മൂട്ടി ചിത്രങ്ങളില്‍ ഏറ്റവും ഉയര്‍ന്ന ബജറ്റില്‍ നിര്‍മിച്ച ചിത്രങ്ങളിലൊന്നായ കേരള വര്‍മ പഴശിരാജ തന്നെയാണ് കേരളത്തില്‍ നിന്നും ഏറ്റവും അധികം കളക്ഷന്‍ നേടിയ മമ്മൂട്ടി ചിത്രം. 17.4 കോടിയാണ് ചിത്രം കേരളത്തില്‍ നിന്ന് മാത്രം കളക്ട് ചെയ്തത്.

    ചാര്‍ലിക്കും താഴെ

    മമ്മൂട്ടിയുടെ ഏറ്റവും ഉയര്‍ന്ന കേരള ബോക്‌സ് ഓഫീസ് കളക്ഷന്‍ ചിത്രമായ പഴശിരാജയ്ക്ക് ദുല്‍ഖര്‍ ചിത്രം ചാര്‍ലിയുടെ കേരള കളക്ഷനിലും താഴെയാണ് സ്ഥാനം. 10487 പ്രദര്‍ശനങ്ങളില്‍ നിന്നും 18 കോടിയാണ് ചിത്രം സ്വന്തമാക്കിയത്. പഴശിരാജ നേടിയത് 17.4 കോടി രൂപയും.

    കേരളത്തില്‍ പിന്നിലായ ദ ഗ്രേറ്റ് ഫാദര്‍

    അമ്പത് കോടി നേടിയെങ്കിലും കേരളത്തില്‍ നിന്നും ചിത്രത്തിന്‍ നിലവില്‍ അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്ന കളക്ഷന്റെ മൂന്നിലൊന്ന് മാത്രമെ നേടാനായിട്ടുള്ളു. മമ്മൂട്ടി ചിത്രങ്ങളുടെ കേരള കളക്ഷനില്‍ തന്നെ മൂന്നാം സ്ഥാനത്താണ് ഗ്രേറ്റ് ഫാദര്‍.

    മമ്മൂട്ടി ആറാം സ്ഥാനത്ത്

    കേരള ബോക്‌സ് ഓഫീസ് കളക്ഷനില്‍ ആറാം സ്ഥാനത്താണ് മമ്മൂട്ടി ഉള്ളത്. ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ യഥാക്രമം മോഹന്‍ലാല്‍, പൃഥ്വിരാജ്, നിവിന്‍ പോളി എന്നിവരാണ്. നാലാം സ്ഥാനത്ത് ദിലീപും അഞ്ചാം സ്ഥാനത്ത് ദുല്‍ഖറുമാണ്. സിനിമകളുടെ കണക്കെടുത്താല്‍ മമ്മുട്ടി ചിത്രം പഴശിരാജ 15ാം സ്ഥാനത്താണ്.

    പ്രതീക്ഷ ദ ഗ്രേറ്റ് ഫാദറില്‍

    25 ദിവസം പിന്നിട്ട് മികച്ച കളക്ഷനില്‍ മുന്നോട്ട് കുതിക്കുന്ന ഗ്രേറ്റ് ഫാദറിലാണ് മമ്മൂട്ടിയുടെ പ്രതീക്ഷ. 25 ദിവസം പിന്നിട്ടിട്ടും കേരളത്തില്‍ നിന്നും കാര്യമായ കളക്ഷന്‍ നേടാന്‍ ചിത്രത്തിന് ആയിട്ടില്ലെന്നത് ശ്രദ്ധേയമാണ്. എന്നാല്‍ മൊത്തം കളക്ഷനില്‍ ചിത്രം അമ്പത് കോടി പിന്നിട്ടതായി മമ്മൂട്ടി തന്നെ വെളിപ്പെടുത്തിക്കഴിഞ്ഞു.

    പൃഥ്വിരാജ്

    പൃഥ്വിരാജിന്റെ അമ്പത് കോടി ചിത്രങ്ങളായ എന്ന് നിന്റെ മൊയ്തീന്‍, അമര്‍ അക്ബര്‍ അന്തോണി, എസ്ര എന്നിവയാണ് ആദ്യ സ്ഥാനങ്ങളില്‍. എന്ന് നിന്റെ മൊയ്തീന്‍ 19725 പ്രദര്‍ശനങ്ങളില്‍ നിന്നായി 41 കോടിയും അമര്‍ അക്ബര്‍ അന്തോണി 15436 പ്രദര്‍ശനങ്ങളില്‍ നിന്നായി 34 കോടിയും എസ്ര 11168 പ്രദര്‍ശനങ്ങളില്‍ നിന്നായി 33.2 കോടിയും നേടി.

    നിവിന്‍ പോളി

    പ്രേമം എന്ന ഒറ്റ ചിത്രമാണ് നിവിന്‍ കരിയര്‍ മാറ്റി മറിച്ചത്. പൃഥ്വിരാജ് ചിത്രം എന്ന് നിന്റെ മൊയ്തീന് തൊട്ടുതാഴെയാണ് പ്രേമത്തിന്റെ കേരള കളക്ഷന്‍. നിവിന്റെ ആദ്യ 50 കോടി ചിത്രം കൂടെയാണ് പ്രേമം. 40.5 കോടിയാണ് പ്രേമത്തിന്റെ കേരള കളക്ഷന്‍. ജേക്കബിന്റെ സ്വര്‍ഗരാജ്യം 23 കോടിയും ഒരു വടക്കന്‍ സെല്‍ഫി 19.5 കോടി രൂപയും കേരളത്തില്‍ നിന്നും നേടിയിട്ടുണ്ട്.

    English summary
    Dulquar is better than Mammootty in Kerala Box Office collection. Mammootty's highest gross movie Pazhassiraja is below Jomonte Suviseshangal. Mammootty movie is in the 15th position.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X