twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കൊച്ചിക്ക് പ്രിയം എന്നും ദുല്‍ഖറിനെ തന്നെ

    By Aswathi
    |

    ഇഷ്ടപ്പെട്ട നടനാരാണെന്ന് ചോദിച്ചാല്‍ മോഹന്‍ലാല്‍, മമ്മൂട്ടി എന്നൊക്കെ പറയുന്ന കാലം കഴിഞ്ഞു. മാറ്റങ്ങള്‍ക്ക് വിധേയമായ കാലം ഇപ്പോള്‍ യുവത്വത്തിന്റെ കയ്യില്‍ ഭദ്രം. ടൈംസ് മാഗസിന്‍ നത്തിയ പോളില്‍ കൊച്ചിക്കാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടന്‍ ദുല്‍ഖര്‍ സല്‍മാനാണ്.

    കേരളത്തിലെ ഏറ്റവും കൂടുതല്‍ പ്രേക്ഷകപ്രീതി നേടിയ താരം ഏതെന്നറിയാന്‍ നടത്തിയ പോളിലാണ് ദുല്‍ഖറിന്റെ പേര് ഒന്നാമതെത്തിയത്. പിന്നാലെയുണ്ട് പൃഥ്വിരാജ്, നിവിന്‍ പോളി തുടങ്ങിയ താരങ്ങള്‍. അക്കൂട്ടത്തില്‍ മികച്ച പതിനഞ്ച് പേരെ കാണൂ...

    ദുല്‍ഖര്‍ സല്‍മാന്‍

    ഈ യുവത്വത്തിന്റെ താരങ്ങള്‍ ഇവരാണ്

    ഉസ്താദ് ഹോട്ടലിന് ശേഷം ഉണ്ടാക്കിയെടുത്ത പേര് അടുത്തിടെ പട്ടം പോലെ, സലാല മൊബൈല്‍സ്, സംസാരം ആരോഗ്യത്തിന് ഹാനീകരം എന്നീ ചിത്രങ്ങള്‍ കളഞ്ഞ് കുളിച്ചിരുന്നു. എന്നാല്‍ ബാംഗ്ലൂര്‍ ഡെയിസിലൂടെ ശക്തമായ തിരിച്ചുവരവാണ് ദുല്‍ഖര്‍ നടത്തിയത്.

    പൃഥ്വിരാജ്

    ഈ യുവത്വത്തിന്റെ താരങ്ങള്‍ ഇവരാണ്

    തുടക്കം മുതലേ വിമര്‍ശങ്ങള്‍ക്കിരയാണെങ്കിലും ആരാധകരുടെ കാര്യത്തില്‍ ഒട്ടും പഞ്ഞമില്ലാത്ത താരമാണ് പൃഥ്വി. ഈ വര്‍ഷം പ്രത്വേകിച്ച്. സെല്ലുലോയ്ഡ് മുതലിങ്ങോട്ട് വിജയങ്ങള്‍ മാത്രമായിരുന്നു പൃഥ്വിയക്ക്. അയാളും ഞാനും തമ്മില്‍, മുംബൈ പൊലീസ്, മെമ്മറീസ് ഒടുവില്‍ സെവന്‍ത് ഡേ വരെ വന്നു നില്‍ക്കുന്നു

    നിവിന്‍പോളി

    ഈ യുവത്വത്തിന്റെ താരങ്ങള്‍ ഇവരാണ്

    തട്ടത്തിന്‍ മറയത്ത് എന്ന വിനീത് ശ്രീനിവാസന്‍ ചിത്രത്തിന് ശേഷം കേരളത്തിലെ പ്രണയിക്കുന്ന യുവത്വത്തിന്റെ മോഡലായിരുന്നു നിവിന്‍. പിന്നെ പിടിച്ചുനില്‍ക്കാന്‍ ഇത്തിരി പാടുപെട്ടെങ്കിലും 2014-ലെ മികച്ച യുവതാരമാണ് നിവിന്‍. 1983-ലൂടെ കഴിഞ്ഞ വര്‍ഷം അവസാനിപ്പിച്ചെങ്കിലും വിജയം തുടരുന്നു. ഓംശാന്തി ഓശാനയും ബാഗംലൂര്‍ ഡെയ്‌സുമെല്ലാം അതിന്റെ തുടര്‍ച്ചയാണ്.

    രാജീവ് പിള്ള

    ഈ യുവത്വത്തിന്റെ താരങ്ങള്‍ ഇവരാണ്

    രജീവ് പിള്ള എന്ന അഭിനേതാവിനെ എന്നതിലുപരി കായിക താരത്തെയാണ് പ്രേക്ഷകര്‍ അംഗീകരിച്ചത്. സി സി എല്‍ വേദയില്‍ ചെറുതൊന്നുമല്ല രാജീവ് പിള്ളയുടെ ആരാധകര്‍.

    കൃഷ് സത്താര്‍

    ഈ യുവത്വത്തിന്റെ താരങ്ങള്‍ ഇവരാണ്

    ജയഭാരതയുടെയും സത്താറിന്റെയും മകന്‍ എന്ന നിലിലാണ് കൃഷ് സത്താറിനെ പരിചയപ്പെട്ടതെങ്കിലും അഭിനയിച്ചു തുടങ്ങിയതോടെ ആ പേര് തിരുത്തി. ടു നൂറ വിത്ത് ലവ് എന്ന ചിത്രമാണ് ഒടുവില്‍ പുറത്തിറങ്ങിയത്.

    ടോവിനോ തോമസ്

    ഈ യുവത്വത്തിന്റെ താരങ്ങള്‍ ഇവരാണ്

    വളരെ കുറച്ച് ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചുള്ളൂവെങ്കിലും കേരളത്തിലെ യുവത്വത്തിന് ഏറെ പ്രിയപ്പെട്ട താരമാണ് ടോവിനോ തോമസും. എബിസിഡിയിലെ വില്ലനെയും കൂതറയിലെ യോയോ പയ്യനെയും പ്രേക്ഷകര്‍ക്ക് നന്നേ ബോധിച്ചു

    ഫഹദ് ഫാസില്‍

    ഈ യുവത്വത്തിന്റെ താരങ്ങള്‍ ഇവരാണ്

    ന്യൂജനറേഷന്‍ നായകനെന്ന പേരില്‍ രണ്ടാം വരവ് നടത്തിയ ഫഹദ് ഫാസില്‍ പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. തൊട്ടതെല്ലാം പൊന്നെന്ന് പറയുമ്പോലെ ഫഹദിന്റെ ചിത്രങ്ങലെല്ലാം ഹിറ്റാണ്. ബാംഗ്ലൂര്‍ ഡെയിസിലും ഫഹദ് കൈയ്യടി നേടി.

    ധ്യാന്‍ ശ്രീനിവാസന്‍

    ഈ യുവത്വത്തിന്റെ താരങ്ങള്‍ ഇവരാണ്

    ഒറ്റ ചിത്രത്തിലൂടെയാണ് ധ്യാന്‍ ആരാധകരെ കീഴടക്കിയിരിക്കുന്നത്. ശ്രീനിവാസന്റെ മകന്‍, വിനീത് ശ്രീനിവാസന്‍ അനുജന്‍ എന്നീ ലേബലുകളാണ് ധ്യാനിന് നല്‍കിയിരുന്നത്. എന്നാല്‍ 'തിര'യെന്ന ചിത്രത്തിലൂെട അരങ്ങേറ്റം കുറിച്ച ധ്യാനിന്റെ സ്വാഭാവിക അഭിനയം കലാകാരന്റെയാണെന്ന തിരിച്ചറിവാണ് ഈ ആരാധന ശൃങ്കലയ്ക്ക് കാരണം.

    മഖ്ബൂല്‍ സല്‍മാന്‍

    ഈ യുവത്വത്തിന്റെ താരങ്ങള്‍ ഇവരാണ്

    മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കുടുംബത്തില്‍ നിന്നെത്തുന്ന മൂന്നാമത്തെ കണ്ണി. പക്ഷെ മഖ്ബൂലിനും ആ വിശേഷണം മാത്രമേ വേണ്ടിവന്നൂള്ളൂ. തന്മയത്വത്തോടെയുള്ള അഭിനയത്തിലൂടെ സ്വന്തം പേര് എഴുതിച്ചേര്‍ക്കാന്‍ മഖ്ബൂലിനും സാധിച്ചു.

    സണ്ണി വെയിന്‍

    ഈ യുവത്വത്തിന്റെ താരങ്ങള്‍ ഇവരാണ്

    ഈ കാലത്തിന്റെ മറ്റൊരു പ്രതിരൂപമാണ് സണ്ണി വെയിന്‍. സെക്കന്റ് ഷോയിലൂടെ തന്നെ സണ്ണി ശ്രദ്ധിക്കപ്പെട്ടു. അന്നയും റസൂലും, നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, മോസായിലെ കുതിരമീനുകള്‍ ഒടുവില്‍ കൂതറ വരെയും മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങളിലേ സണ്ണിയെ കണ്ടിരുന്നുള്ളൂവെങ്കിലും അവിടെയും തന്റേതായ അഭിനയം കാഴ്ചവയ്ക്കാന്‍ താരത്തിന് കഴിഞ്ഞു.

    ഉണ്ണി മുകുന്ദന്‍

    ഈ യുവത്വത്തിന്റെ താരങ്ങള്‍ ഇവരാണ്

    ഒരു ചോക്ലേറ്റ് പയ്യന്റെ ഇമേജോടുകൂടിയാണ് ഉണ്ണി വെള്ളിത്തിരയിലെത്തിയത്. എന്നാല്‍ മല്ലു സിംഗിന് ശേഷം കഥയാകെ മാറി. ഇപ്പോള്‍ ലാസ്റ്റ് സപ്പര്‍ എന്ന ചിത്രത്തിലെ ഉണ്ണി തീര്‍ത്തും യുവാക്കള്‍ക്ക് ഹരമുള്ള ബോഡി ബില്‍ഡപ്പുമായാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

     രഞ്ജിത്ത് മേനോന്‍

    ഈ യുവത്വത്തിന്റെ താരങ്ങള്‍ ഇവരാണ്

    ഗോള്‍ എന്ന ചിത്രത്തിലെ നിഷ്‌കളങ്കനായ രഞ്ജിത്തല്ല ഇപ്പോഴുള്ളത്. വില്ലനായും നായകനായും അഭിനയ പാടവം തെളിയിച്ച രഞ്ജിത്ത ഒരു ആല്‍ബവും സംവിധാനം ചെയ്ത് പുറത്തിറക്കി. അതിനിടയില്‍ തമിഴിലും ഒരു ചിത്രം ചെയ്തു.

    ജയസൂര്യ

    ഈ യുവത്വത്തിന്റെ താരങ്ങള്‍ ഇവരാണ്

    പട്ടികയില്‍ പതിമൂന്നാം സ്ഥാനത്ത് ജയസൂര്യയുമുണ്ട്. ഹാസ്യം കലര്‍ന്ന അഭിനയമാണ് ജയസൂര്യയെ പ്രിയപ്പെട്ടവനാക്കുന്നത്. ഒരേ സമയം വില്ലനായും നായകനായും ഗെറ്റപ്പ് മാറാന്‍ ജയസൂര്യയ്ക്കുള്ള കഴിവ് എടുത്തു പറയാതെ വയ്യ

    ഇന്ദ്രജിത്ത്

    ഈ യുവത്വത്തിന്റെ താരങ്ങള്‍ ഇവരാണ്

    വില്ലനായി തുടങ്ങി. സഹനടനായി സ്ഥാനമുറപ്പിച്ചു. ഇപ്പോള്‍ ഹാസ്യത്തിന്റെ മേമ്പൊടിയോടെ നായകനായി വിലസുകയാണ് ഇന്ദ്രജിത്ത്. ഹാപ്പി ഹസ്ബന്റ്‌സ്, ഹസ്ബന്റ്‌സ് ഇന്‍ ഗോവ തുടങ്ങിയ ചിത്രങ്ങളിലെ ഹാസ്യം കലര്‍ന്ന അഭിനയത്തിലൂടെ ഇന്ദ്രജിത്ത് കയ്യടി നേടി.

    മമ്മൂട്ടി

    ഈ യുവത്വത്തിന്റെ താരങ്ങള്‍ ഇവരാണ്

    ഈ യുവാക്കളുടെ കൂട്ടത്തില്‍ അവസാനുമുണ്ട് മെഗാസ്റ്റാര്‍ മമ്മൂട്ടിയും. വയസ്സ് അറുപത് പിന്നിട്ടിട്ടും യുവാക്കള്‍ക്ക് മമ്മൂട്ടി ഒരു ഹരം തന്നെ എന്നതാണ് ഏറെ കൗതുകം.

    English summary
    You have voted and chosen the Kochi Times 15 Most Desirable Men of 2013. The numerous votes received online on www.itimes.com/polls along with our vote, decided the winners. Dulquer Salmaan who tops the list
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X