» 

കൃഷ്ണകുമാറിന്റെ രണ്ടാമത്തെചിത്രത്തിലുംഇന്ദ്രജിത്ത്

Posted by:

Indrajith
കോളജ് ഡെയ്‌സ് എന്ന ചിത്രമൊരുക്കിയ ജി.എന്‍. കൃഷ്ണകുമാറിന്റെ രണ്ടാമത്തെ ചിത്രത്തിലും ഇന്ദ്രജിത്ത് നായകനാകുന്നു. ആദ്യ ചിത്രം വന്‍പരാജയമായപ്പോള്‍ ഇന്‍ഡസ്ട്രിയില്‍ നിന്നുമാറി നില്‍ക്കുകയായിരുന്നു കൃഷ്ണകുമാര്‍. ഇപ്പോള്‍ തിരിച്ചെത്തുന്നത് തമിഴിലും മലയാളത്തിലും തിരക്കഥയെഴുതുന്ന ജയമോഹന്റെ തിരക്കഥയുമായിട്ടാണ്.

ഗ്രാമീണനായ മാധവന്‍ എന്ന കഥാപാത്രത്തെയാണ് ഇന്ദ്രജിത്ത് അവതരിപ്പിക്കുന്നത്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, പൈസ പൈസ എന്നീ ചിത്രങ്ങളിലൂട മികച്ച നടനെന്ന പേരുണ്ടാക്കിയ ഇന്ദ്രജിത്തിന്റെ വ്യത്യസ്തമായൊരു മുഖമാണ് കാഞ്ചിയില്‍.

മുംബൈ മോഡല്‍ അര്‍ച്ചന ഗുപ്തയാണ് നായിക. മുരളി ഗോപി, പി. ബാലചന്ദ്രന്‍, സത്താര്‍, ജോയ് മാത്യു, സുധീര്‍ കരമന, ദേവി അജിത് എന്നിവര്‍ അഭിനയിക്കുന്നു. ഓരോ മനുഷ്യനും ഒരു വിധിയുണ്ടെന്നും എങ്ങനെയും അതിലേക്ക് എത്തിച്ചേരുമെന്നും പറയുന്നതാണ് പ്രമേയം.

Read more about: indrajith, actor, film, kanji, left right left, paisa paisa, ഇന്ദ്രജിത്ത്, നടന്‍, സിനിമ, കാഞ്ചി, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, പൈസ പൈസ
English summary
Director GN Krishnakumar make his second movie Kanji staring Indrajith.
Please Wait while comments are loading...

Malayalam Photos

Go to : More Photos