twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ടേക്ക് ഓഫില്‍ അഭിനയിച്ചതിന് കുഞ്ചാക്കോ ബോബന്‍ ഒരു രൂപ പോലും പ്രതിഫലം വാങ്ങിയില്ല, കാരണം??

    കുഞ്ചാക്കോ ബോബന്‍ പ്രതിഫലം വാങ്ങാതെ അഭിനയിച്ചതിനു പിന്നിലെ കാരണം അറിയാന്‍ കൂടുതല്‍ വായിക്കൂ..

    By Nihara
    |

    കുഞ്ചാക്കോ ബോബന്റെ കരിയറിലെ നല്ല മാറ്റങ്ങള്‍ക്കു തുടക്കം കുറിച്ച സിനിമയാണ് ട്രാഫിക്. ചോക്ലേറ്റ് ഹീറോയില്‍ നിന്നും വില്ലനിലേക്ക് സ്ഥാന മാറ്റം ലഭിച്ച സിനിമയാണ് ട്രാഫിക്. രാജേഷ് പിള്ള സംവിധാനം ചെയ്ത ഈ ചിത്രം മികച്ച വിജയം നേടിയിരുന്നു. ചിത്രത്തിന്റെ പ്രമേയവും അവതരണവും മലയാള സിനിമയ്ക്ക് പരിചിതമായിരുന്നില്ല. എന്നാല്‍ പരീക്ഷണ സിനിമകള്‍ക്കു മുന്നില്‍ മുഖം തിരിക്കാതെ പ്രേക്ഷകര്‍ ഈ ചിത്രം ഏറ്റെടുത്തിരുന്നു.

    രാജേഷ് പിള്ളയുടെ അടുത്ത ചിത്രത്തിലും സഹകരിക്കുമെന്ന് അന്നേ വാക്കു നല്‍കിയിരുന്നു. പുതിയ ചിത്രത്തിന്റെ കാര്യങ്ങള്‍ ഒരുക്കുന്നതിനിടയില്‍ അപ്രതീക്ഷിതമായാണ് സംവിധായകന്‍ ഈ ലോകത്തേടുപ വിട പറഞ്ഞത്. പിന്നീട് ഈ ചിത്രം അടുത്ത സുഹൃത്തുക്കള്‍ ഏറ്റെടുത്തതോടെയാണ് സംവിധായകന്‍ മഹേഷ് നാരായണന്‍ ഈ ചിത്രത്തിലേക്ക് എത്തിയത്.

    ഒരു രൂപ പോലും വാങ്ങിച്ചില്ല

    പ്രതിഫലം വാങ്ങാത്തിനു പിന്നില്‍

    ലാഭം പ്രതീക്ഷിച്ചല്ല താന്‍ ഈ സിനിമയുടെ ഭാഗമായതെന്നാണ് കുഞ്ചാക്കോ ബോബന്‍ പറഞ്ഞത് . മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ചാരം കാര്യങ്ങള്‍ വ്യക്തമാക്കിയത്. സിനിമയില്‍ നിന്നും ലഭിക്കുന്ന ലാഭവിഹിതം കൊണ്ടു ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. രാജേഷിന്റെ കുടുംബത്തെയും സഹായിക്കും. കാഞ്ഞിരപ്പള്ളിയില്‍ സ്വത്ത് തര്‍ക്കത്തെത്തുടര്‍ന്ന് വീടു നഷ്ടപ്പെട്ട കുടുംബത്തിനാണ് ആദ്യ സഹായം നല്‍കുന്നത്.

    മാറ്റം വേണം

    കൂടുതലും സീരിയസ് കഥാപാത്രങ്ങള്‍

    ചോക്ലേറ്റ് ഹീറോയായിട്ടാണ് കുഞ്ചാക്കോ ബോബന്‍ സിനിമയിലേക്കെത്തിയത്. വര്‍ഷങ്ങളെടുത്താണ് ആ ഇമേജില്‍ നിന്നും മോചനം നേടിയത്. ഈയ്യിടെയായി താരം ചെയ്യുന്നതെല്ലാം സീരിയസ് വേഷങ്ങളാണ്. ഇനി അതില്‍ നിന്നൊരു മാറ്റമായിരിക്കും വരാന്‍ പോകുന്നതെന്നാണ് താരം അറിയിച്ചിട്ടുള്ളത്. വ്യത്യസ്ത തരത്തിലുള്ള കഥാപാത്രങ്ങള്‍ ചെയ്യുമ്പോഴാണ് നടനെന്ന നിലയില്‍ തനിക്ക് സംതൃപ്തി ലഭിക്കുന്നത്.

    ടേക്ക് ഓഫിനെക്കുറിച്ച്

    ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്ന ചിത്രം

    രാജേഷ് പിള്ളയുടെ അടുത്ത സുഹൃത്താണ് കുഞ്ചാക്കോ ബോബന്‍. അദ്ദേഹത്തിന്റെ പേരും ഈ ചിത്രത്തില്‍ ഉള്‍പ്പെടുത്തുന്നതു കൊണ്ട് ഈ ചിത്രം തന്റെയും പൃദയത്തോട് ചേര്‍ന്നു നില്‍ക്കുമെന്ന് കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
    മലയാള സിനിമയിലെ തന്നെ വഴിത്തിരിവായിരുന്നു ട്രാഫിക് എന്ന സിനിമ അതു പോലെ തന്നെ മറ്റൊരു വഴിത്തിരിവായിരിക്കും ടേക്ക് ഓഫ്.

    സംവിധായകനെക്കുറിച്ച്

    രാജേഷ് പിള്ളയുടെ മനസ്സ് അറിയുന്ന എഡിറ്റര്‍

    ടേക്ക് ഓഫിന്‍രെ സംവിധായകന്‍ മഹേഷ് നാരായണനായിരുന്നു ട്രാഫിക്കിന്റെ എഡിറ്റിങ്ങ് നിര്‍വഹിച്ചത്. മിലിയുടെ തിരക്കഥയും അദ്ദേഹത്തിന്റേതാണ്. രാജേഷ് പിള്ളയുടെ മനസ്സറിയുന്ന ആല്‍ കൂടിയാണ് മഹേഷെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

    English summary
    Kunchako Boban is speaking about Take Off.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X