» 

ചാക്കോച്ചന്‍ ഇപ്പോഴും കോടതിക്കു പുറത്ത്

Posted by:
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ:
    ഷെയര്‍    ട്വീറ്റ്     ഷെയര്‍      അഭിപ്രായം     മെയില്‍

ചാക്കോച്ചന് ഇനിയും കോടതിയില്‍ കയറാന്‍ സമയമായില്ലേ? ചാക്കോച്ചന്‍ വക്കീല്‍ വേഷത്തില്‍ ആദ്യമായി അഭിനയിച്ച ലോ പോയിന്റ് റിലീസ് സംബന്ധിച്ചുള്ള പ്രശ്‌നം ഇനിയും തീര്‍ന്നില്ല. മാര്‍ച്ച് 28ന് തിയറ്ററിലെത്തേണ്ട ചിത്രമായിരുന്നു ഇത്. കോടതി സംബന്ധിച്ചുള്ള കഥയായ ഈ സിനിമയും കോടതി കയറുന്ന മട്ടാണ്.

ഒരു പ്രണയവും അതിന്റെ കോടതി കയറ്റവുമാണ് ലോ പോയന്റിലൂടെ ലിജിന്‍ ജോസ് പറയുന്നത്. ഡേവിഡ് കാച്ചപ്പള്ളി നിര്‍മിക്കുന്ന ചിത്രത്തില്‍ നമിത പ്രമോദ് ആണ് കുഞ്ചാക്കോ ബോബന്റെ നായിക.

ചാക്കോച്ചന്‍ ഇപ്പോഴും കോടതിക്കു പുറത്ത്

പ്രണയവുമായി ബന്ധപ്പെട്ടാണ് മായ (നമിത) അഡ്വ. സത്യ(കുഞ്ചാക്കോ)യെ സമീപിക്കുന്നത്. നിസാരപ്രശ്‌നമായിട്ടാണ് ഇത് സത്യയ്ക്കു തോന്നിയതെങ്കിലും പിന്നീട് അതില്‍ നിന്ന് ഊരിപ്പോരാന്‍ പറ്റാത്ത പ്രശ്‌നത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. മായയ്ക്കും സത്യയ്ക്കും ഇടയിലെ മൈന്‍ഡ് ഗെയിമാണ് ലോപോയിന്റ്. രണ്ടുപേരും കൂര്‍മ ബുദ്ധിയുള്ള ആളാണ്. കോമഡിയില്‍ തുടങ്ങി ത്രില്ലറില്‍ അവസാനിക്കുന്ന ചിത്രമാണ് ലോ പോയിന്റ്.

ഈ ചിത്രം റിലീസിനു വൈകുന്നത് ബാധിക്കുന്നത് ചാക്കോച്ചന്‍ നായകനായ പോളി ടെക്‌നിക് എന്ന ചിത്രത്തെയാണ്. എം.പതമകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തം വിഷുവിന് റിലീസ് വച്ചതായിരുന്നു. അതിനു മുന്‍പ് എത്തേണ്ട ലോ പോയിന്റ് വൈകുന്നതിനാല്‍ പോളി ടെക്‌നിക് വിഷുവിന് റിലീസ് ചെയ്യാന്‍ പറ്റുമോ എന്ന ആശങ്ക സംവിധായകനുണ്ട്.

ബോബന്റെ മുന്‍ചിത്രമായ കൊന്തയും പൂണൂലും തിയറ്ററില്‍ പരാജയപ്പെട്ടതും രണ്ടു ചിത്രങ്ങളുടെ അണിയറപ്രവര്‍ത്തകരെ ആശങ്ക പെടുത്തുന്നുണ്ട്. മലയാളത്തില്‍ ന്യൂജനറേഷന്‍ കത്തിനില്‍ക്കുമ്പോഴും അതല്ലാത്ത ചിത്രങ്ങളിലൂടെ വിജയിച്ച നടനാണ് ചാക്കോച്ചന്‍. എന്നാല്‍ ന്യൂജനറേഷന്‍ അസ്തമിച്ചപ്പോള്‍ ബോബന്റൈ സ്വീകാര്യതയും നഷ്ടപ്പെടുകയാണോ എന്നാണ് രണ്ടുചിത്രങ്ങളുടെയും നിര്‍മാക്കള്‍ക്കുള്ള ആശങ്ക. ചാക്കോച്ചനെ വച്ച് നിരവധി ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ലോ പോയിന്റും പോളി ടെക്‌നിക്കും വിജയിക്കുന്നതിനെ അടിസ്ഥാനമാക്കിയിരിക്കും ഇവയുടെ ഭാവി.

Read more about: namitha pramod, vinay fort, hundi, law point, kunjakko boban, നമിത പ്രമോദ്, വിനയ് ഫോര്‍ട്, ഹുണ്ടി, ലോ പോയിന്റ്, കുഞ്ചാക്കോ ബോബന്‍
English summary
Kunchacko Boban's latest release Law Point, which was slated to get released on March 28 has been postponed.

Malayalam Photos

Go to : More Photos