Don't Miss!
- Sports IPL 2024: എന്റെ പിഴവല്ല, തോല്‍വിയില്‍ ബൗളര്‍മാരെ പഴിച്ച് ഗില്‍! വിമര്‍ശിച്ച് ആരാധകര്‍
- News കണ്ണൂരില്‍ ആവേശം അലകടലായി, കൊട്ടിക്കലാശം സമാധാനപരം; കരുത്തുകാട്ടി മുന്നണികള്‍
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
ഷൂട്ടിങ്ങനിടെ വള്ളം മുങ്ങി: ചാക്കോച്ചനും റിമയും രക്ഷപ്പെട്ടു, വീഡിയോ കാണൂ
കുഞ്ചാക്കോ ബോബനും റിമ കല്ലിങ്കലും താര ജോഡികളായെത്തുന്ന പുതിയ ചിത്രമാണ് ചിറകൊടിഞ്ഞ കിനാവുകള്‍. ചിത്രത്തിലെ ഒരു പാട്ട് രംഗത്തിന്റെ ഷൂട്ടിങിനിടെ കുഞ്ചാക്കോ ബോബനും റിമ കല്ലിങ്കലും സഞ്ചരിച്ച വള്ളം മുങ്ങി. തക്ക സമയത്ത് നാട്ടുകാരും സെക്യൂരിറ്റികളും ഇടപെട്ടതുകൊണ്ട് താരങ്ങള്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് സംഭവം. ആലപ്പുഴയിലെ കായലിലായിരുന്നു ചിത്രീകരണം. ഒരു ഗാനരംഗത്തിന് വേണ്ടി പ്രത്യേകമായി നിര്‍മിച്ച ബോട്ടായിരുന്നു. കടലാസു തോണിയുടെ ആകൃതിയില്‍ ഉണ്ടാക്കിയ വള്ളത്തില്‍ സഞ്ചരിക്കുകയായിരുന്നു റിമും ചാക്കോച്ചനും.
ഭാരം താങ്ങാനാവാതെ വള്ളം മുങ്ങുകയായിരുന്നു. താരങ്ങളെ പിന്തുടര്ന്ന് സെക്യൂരിറ്റിക്കാര്‍ വള്ളത്തിനു പിന്നാലെ വരുന്നുണ്ടായിരുന്നു. വള്ളം മുങ്ങിയതും സെക്യൂരിറ്റിക്കാരും കായലിലുണ്ടായിരുന്ന വള്ളക്കാരും ഇരുവരെയും രക്ഷപ്പെടുത്തുകയായിരുന്നു. ഇരുവരും യാതൊരു പരിക്കുകളും കൂടാതെ രക്ഷപ്പെട്ടു.
കമല്‍ സംവിധാനം ചെയ്ത അഴകിയ രാവണന് എന്ന ചിത്രത്തിലെ അംബുജാക്ഷന് എന്ന കഥാപാത്രത്തിന്റെ ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന നോവലിനെ ഹാസ്യവത്കരിച്ചൊരുക്കുന്ന സിനിമയാണിത്. നവാഗതനായ സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അംബുജാക്ഷനായി ശ്രീനിവാസന് തന്നെയാണ് അഭിനയിക്കുന്നത്.
-
സിബിന് ഏറ്റവും കൂടുതല്‍ ഭയക്കുന്നത് ഇയാളെ; ജിന്റോയോ ജാസ്മിനോ ഒന്നുമല്ല; പൂട്ടാന്‍ നോക്കി, പാളിപ്പോയി
-
വീട്ടിൽ ഇൻകം ടാക്സ് റെയ്ഡ്; കൂസലില്ലാതെ രേഖ; നടിക്കൊപ്പം ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിച്ചപ്പോൾ; ശേഖർ സുമൻ
-
'ഇനിയൊരു വിവാഹം കഴിക്കാൻ താൽപര്യമുണ്ട്, മകനുള്ളതുകൊണ്ട് മടിച്ച് നിൽക്കുന്നു, 50 വയസായിട്ട് ഇനി ചിന്തിക്കാം'