»   » 'അകലെയൊരു കാടിന്റെ നടുവിലൊരു പൂവ്', രാമന്റെ ഏദന്‍തോട്ടത്തിലെ വീഡിയോ ഗാനം പുറത്ത്

'അകലെയൊരു കാടിന്റെ നടുവിലൊരു പൂവ്', രാമന്റെ ഏദന്‍തോട്ടത്തിലെ വീഡിയോ ഗാനം പുറത്ത്

കാടിന്റെ പരിസരത്തുള്ള റിസോര്‍ട്ടിന്റെ ഉടമയാണ് ചിത്രത്തില്‍ കുഞ്ചാക്കോ. നാല്‍പതുകാരനായ റിസോര്‍ട്ട് ഉടമയും നഗരത്തിലെ യുവതിയുമായുള്ള പ്രണയമാണ് ചിത്രത്തിന്റെ ഇതിവൃത്തം

Posted by:
Subscribe to Filmibeat Malayalam

കുഞ്ചാക്കോ ബോബന്റെ രാമന്റെ ഏദന്‍തോട്ടത്തിലെ ആദ്യ വീഡിയോഗാനം പുറത്തിറങ്ങി. കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ചിത്രത്തില്‍ അനു സിത്താരയാണ് നായിക. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രഞ്ജിത്ത് ശങ്കര്‍ ആണ്. കുഞ്ചാക്കോ ബോബനാണ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറക്കിയത്.

ramante-edanthottam

ചിത്രത്തില്‍ രാമന്‍, മാലിനി എന്നീ കഥാപാത്രങ്ങളെയാണ് കുഞ്ചാക്കോയും അനുവും അവതരിപ്പിച്ചിരിക്കുന്നത്. ശ്രുതിമധുരമായ ഗാനം പാടിയിരിക്കുന്നത് എവരുടേയും പ്രിയങ്കരിയായ ഗായിക ശ്രേയ ഘോഷാല്‍ ആണ്. ദേശീയ അവാര്‍ഡ് ജേതാവ് ബിജിപാല്‍ ആണ് സംഗീതരചന, സംഗീതസംവിധാനം സന്തോഷ് വര്‍മ്മ. പ്രശസ്ത ഛായാഗ്രാഹകന്‍ മധു നീലകണ്ഠന്‍ ചിത്രീകരിച്ച ഗാനരംഗം കാടിന്റെ അസാധാരണ ഭംഗി പ്രേക്ഷകര്‍ക്ക് കാണിച്ചുകൊടുക്കും.

നീണ്ട ഇടവേള കഴിഞ്ഞാണ് കുഞ്ചാക്കോ ബോബന്‍ ഒരു റൊമാന്റിക്ക് ഹീറോ ആയി തിരിച്ചു വരുന്നത്. കാടിന്റെ പരിസരത്തുള്ള റിസോര്‍ട്ടിന്റെ ഉടമയാണ് ചിത്രത്തില്‍ കുഞ്ചാക്കോ. നാല്‍പതുകാരനായ റിസോര്‍ട്ട് ഉടമയും നഗരത്തിലെ യുവതിയുമായുള്ള പ്രണയമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഡ്രീംസ് എന്‍ ബിയോണ്ടിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നതും രഞ്ജിത് ശങ്കര്‍ തന്നെയാണ്. ചിത്രത്തില്‍ ജോജു ജോര്‍ജ്, രമേശ് പിഷാരടി, അജു വര്‍ഗ്ഗീസ്, മുത്തുമണി എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്

English summary
The major highlight of the song video is the extraordinary visualization of the forest, by the renowned cinematographer Madhu Neelakandan.
Please Wait while comments are loading...

Malayalam Photos

Go to : More Photos