» 

ഒരു രാത്രി രണ്ട് പകല്‍; ചാക്കോച്ചനും ഭാമയും

Posted by:
Give your rating:

കുഞ്ചാക്കോ ബോബനും ഭാമയും വീണ്ടും ഒന്നിയ്ക്കുകയാണ്. ജിജോ ആന്റണി സംവിധാനം ചെയ്യുന്ന ഒരു രാത്രി രണ്ട് പകല്‍ എന്ന ചിത്രത്തിലാണ് ഭാമയും ചാക്കോച്ചനും വീണ്ടും ഒന്നിയ്ക്കുന്നത്. അമലിന്റെ കഥയ്ക്ക് ജിജോ ആന്റണി തന്നെയാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

റിലാക്‌സ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ മണി ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ലെന, സിജു റോസ്, സൗമ്യ, മനോജ് കെ ജയന്‍, കലാഭവന്‍ മണി, ജോയ് മാത്യു തുടങ്ങിയ പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ജൂലൈ 15ന് തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിയ്ക്കും.

ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത് മെജോ ജോസഫാണ്. ഇതിന് മുമ്പ് സകുടുംബം ശ്യാമള, സെവന്‍സ് തുടങ്ങിയ ചിത്രങ്ങളില്‍ ചാക്കോച്ചനും ഭാമയും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.

Read more about: kunchacko boban, bhama, oru rathri randu pakal, jijo antony, കുഞ്ചാക്കോ ബോബന്‍, ഭാമ, ഒരു രാത്രി രണ്ട് പകല്‍, ജിജോ ആന്റണി
English summary
Kunchacko Boban and Bhama join together for the upcoming movie 'Oru Rathri Randu Pakal'. The film is directed by Jijo Antony.
Please Wait while comments are loading...

Malayalam Photos

Go to : More Photos
 
X

X
Skip Ad
Please wait for seconds

Bringing you the best live coverage @ Auto Expo 2016! Click here to get the latest updates from the show floor. And Don't forget to Bookmark the page — #2016AutoExpoLive