» 

നിയമ യുദ്ധത്തിന് തയ്യാറായി ചാക്കോച്ചന്‍ എത്തുന്നു

Posted by:
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ:
    ഷെയര്‍    ട്വീറ്റ്     ഷെയര്‍ അഭിപ്രായം     മെയില്‍

ഒടുവില്‍ നിയമ പോരാട്ടവുമായി കുഞ്ചാക്കോ ബോബന്‍ മെയ് ദിനത്തില്‍ തിയേറ്ററുകളിലെത്തും. കോടതിയെ ബന്ധപ്പെടുത്തി പറയുന്ന കഥയായതിനാല്‍ മാര്‍ച്ച് 28ന് റിലീസ് ചെയ്യേണ്ടിയിരുന്ന ലോ പോയ്ന്റ് നീണ്ടു പോകുകയായിരിന്നു. ഒരു പ്രണയവും അതിന്റെ കോടതി കയറ്റവുമാണ് ലിജിന്‍ ജോസഫ് ലോ പോയിന്റിലൂടെ പറയുന്നത്.

നിയമ യുദ്ധത്തിനൊരുങ്ങി കുഞ്ചാക്കോ ബോബനും കൂട്ടരും തിയേറ്ററിലെത്തുമ്പോള്‍ അവിടെ ആസിഫ് അലിയും സണ്ണിവെയിനും ഒന്നിക്കുന്ന മോസായിലെ കുതിര മീനുകളും മംമ്ത മോഹന്‍ദാസും കൃഷ് ജെ സത്താറും ഒന്നിക്കുന്ന ടു നോറ വിത്ത് ലവും ഉണ്ടാകും. ചാക്കോച്ചന്റെ ലോ പോയിന്റിലൂടെ.

സംവിധാനം

ഫഹദ് ഫാസില്‍ ആന്‍ അഗസ്റ്റ്യന്‍ എന്നിവരെ താരജോഡികളാക്കി ഫ്രൈഡെ എന്ന സൂപ്പര്‍ഹിറ്റ് ഒരുക്കിയതിന് ശേഷം ലിജിന്‍ ജോസ് ഒരുക്കുന്ന ചിത്രമാണ് ലോ പോയിന്റ്

കുഞ്ചാക്കോ ബോബന്‍

അനിയത്തി പ്രാവു മുതല്‍ ഇതുവരെ അഭിനയിച്ച കുഞ്ചാക്കോ ബോബന്‍ ആദ്യമായി ഒരു വക്കീല്‍ വേഷത്തിലെത്തുന്നു എന്നതാണ് ലോ പോയിന്റിന്റെ ഒരു പ്രത്യേകത. അഡ്വ. സത്യന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്

നമിത പ്രമോദ്

ട്രാഫിക്കിലൂടെ റൂട്ട് ക്ലിയറായ നമിത പ്രമോദിനും ഇത് വ്യത്യസ്തമായ ഒരു കഥാപാത്രമാണ്. മായ എന്ന കഥാപാത്രത്തെയാണ് നമിത ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

കെ പി എ സി ലളിത

ന്യൂ ജനറേഷന്‍ ചിത്രങ്ങളില്‍ ഇപ്പോള്‍ സ്വതവേ അമ്മ കഥാപാത്രങ്ങളെ കാണാറില്ല. എന്നാല്‍ കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ഈ ചിത്രത്തില്‍ കെ പി എസി ലളിതയ്ക്ക് ഒരു പ്രധാന റോളുണ്ട്

പ്രവീണ

പ്രവീണയാണ് മറ്റൊരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നത്. സീരിയലില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രവീണ ഇടയ്ക്ക് ചില ചിത്രങ്ങളില്‍ മര്‍മ്മ പ്രധാനമായ വേഷങ്ങള്‍ കൈകാര്യം ചെയ്തു മടങ്ങിപ്പോകുന്നത് പതിവാണ്

ചാക്കോച്ചനും നിമിതയും

പുള്ളിപ്പുലികളും ആട്ടിന്‍ കുട്ടിയും എന്ന ചിത്രത്തിലൂടെയാണ് നമിത പ്രമോദും കുഞ്ചാക്കോ ബോബനും ആദ്യമായി ജോഡി ചേര്‍ന്നത്. ഈചിത്രത്തിലെ കെമിസ്ട്രി വര്‍ക്കൗട്ടായതോടെ മലയാളത്തിന് പുതിയ ഒരു താരജോഡികളെക്കൂടെ ലഭിച്ചു.

ലോ പോയിന്ററന്റെ കഥ

ഒരു കേസിന്റെ ആവശ്യവുമായാണ് മായ(നമിത) അഡ്വ. സത്യ(ചാക്കോച്ചന്‍)യെ കാണുന്നത്. നിസ്സാര കേസായിട്ടാണ് സത്യ ആദ്യം ഇതിനെ കാണുന്നത്. എന്നാല്‍ പിന്നീട് സംഗതിയുടെ ഗൗരവം തിരിച്ചറിയുന്നു. ഇതിലൂടെയാണ് കഥ വികസിക്കുന്നത്.

നിര്‍മാണം

ഡേവിഡ് കാച്ചാപ്പള്ളിയാണ് ചിത്രം നിര്‍മിക്കുന്നത്

റിലീസ്

മാര്‍ച്ച് 28നായിരുന്നു ചിത്രം റിലീസ് ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ കോടതി സംബന്ധമായ കഥയായതുകൊണ്ട് അനുവാദം ലഭിക്കാന്‍ അല്പം താമസിച്ചു. മെയ് ഒന്നിന് ചിത്രം തിയേറ്ററിലെത്തുമ്പോള്‍ ടു നോറ വിത്ത് ലവും മോസായിലെ കുതിര മീനുകളുമുണ്ടാകും ഉണ്ടാകും മത്സരിക്കാന്‍

Read more about: kunjakko boban, namitha pramod, law point, release, കുഞ്ചാക്കോ ബോബന്‍, നമിത പ്രമോദ്, ലോ പോയിന്റ്, റിലീസ്
English summary
Kunjakko Boban's Law Point release for Tomorrow.
Please Wait while comments are loading...

Malayalam Photos

Go to : More Photos