twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കുഞ്ചാക്കോ ബോബനും ഭാര്യയും വാക്ക് പാലിച്ചു

    By Aswathi
    |

    തങ്ങളുടെ ഒമ്പതാം വിവാഹ വാര്‍ഷികം ആഘോഷിക്കുമ്പോള്‍ കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയും ഒരു വാക്ക് നല്‍കിയിരുന്നു. അടുത്ത വിവാഹ വാര്‍ഷിത്തിന് മുമ്പേ ദമ്പതികള്‍ ആ വാക്ക് പാലിച്ചു.

    കാക്കനാട്ടെ നവജ്യോതി ബിഹേവിയര്‍ തെറാപ്പി സെന്ററിലെ ഓട്ടിസം രോഗം ബാധിച്ച കുട്ടികള്‍ക്കൊപ്പമാണ് കുഞ്ചാക്കോ ബോബനും പ്രിയയും പോയ വര്‍ഷം തങ്ങളുടെ ഒമ്പതാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. തങ്ങളുടെ ജീവിതത്തില്‍ ഇത്രയെറെ സന്തോഷം അനുഭവിച്ച വേറെ മുഹൂര്‍ത്തമുണ്ടായിട്ടില്ലെന്ന് അന്ന് ദമ്പതികള്‍ പറയുകയുണ്ടായി.

    kunchakko-boban-wife

    സന്തോഷത്തില്‍ ചാക്കോച്ചനും ഭാര്യയും ഒരു വാക്ക് നല്‍കി, ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കായി ഒരു ഹോസ്പിറ്റല്‍ പണിയും. അടുത്ത വാര്‍ഷികം വരുന്നതിന് മുമ്പേ ചാക്കോച്ചന്‍ ആ വാക്ക് പാലിച്ചു. ഷാര്‍ജയില്‍ പുതുവത്സര ദിനത്തില്‍ ആരംഭിച്ച അല്‍ ഫാഷ്റ്റ മെഡിക്കല്‍ സെന്റര്‍ കുട്ടികള്‍ക്ക് മാത്രമല്ല, പ്രായമായവര്‍ക്കും കൂടിയുള്ളതാണ്.

    സൈക്യാട്രിയുടെ സൂപ്പര്‍ സ്‌പെഷാലിറ്റി ഹോസ്പിറ്റലാണ് തുടങ്ങിയത്. കുട്ടികളില്‍ ബിഹേവിയര് തെറാപ്പി, ന്യൂറോ ഡെവലപ്പ്‌മെന്റ് ഡിസോഡറുകള്‍, ഹൈപ്പര്‍ ആക്ടീവിറ്റി, വിഷാദ രോഗം, ഓട്ടിസം, സ്പീച്ച് തെറാപ്പി തുടങ്ങി എല്ലാവിധ ചികിത്സകളും ഇവിടെ ലഭ്യമാണ്. പ്രായമായവരില്‍ കണ്ടുവരുന്ന വിഷാദ രോഗത്തിനും ഇവിടെ ചികിത്സയുണ്ട്.

    ഒരു സെന്ററിന് കീഴില്‍ തന്നെ എല്ലാ സൗകര്യങ്ങളും ലഭിക്കുമെന്ന പ്രത്യേകതയും ഈ ആശുപത്രിയ്ക്ക് സ്വന്തം. 90 ശതമാനം തലവേദനയ്ക്കും കാരണം സ്ട്രസ് തന്നെയാണെന്ന് ആശുപത്രിയുടെ ചുമതല വഹിക്കുന്ന ഡോക്ടര്‍ ബിനു പറയുന്നു. അതിനായി ഹെഡ് ഏക് ക്ലിക്കുമുണ്ട്.

    ഓബീസിറ്റി ആന്റ് ലൈഫ് സ്റ്റൈല്‍ ക്ലിനിക്കില്‍ പൊണ്ണത്തടി കുറയ്ക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും ജീവിത രീതി എങ്ങനെ ക്രമീകരിക്കണമെന്നും ജീവിതരീതിയ്ക്കനുസരിച്ച് ആഹാരം എങ്ങിനെ ക്രമീകരിക്കണമെന്നുമുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും, പൊണ്ണത്തടി കുറയ്ക്കാനുള്ള ചികിത്സയുമുണ്ട്.

    English summary
    Kunjakko Boban and wife carry out their promise
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X