twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജയസൂര്യയും നെടുമുടിയും അജുവും ചേര്‍ന്നാല്‍ ഇന്ത്യ വരെ ഭരിക്കാം

    By Aswathi
    |

    'ലാല്‍ ബഹദൂര്‍ ശാസ്ത്രി' എന്ന പേരില്‍ മലയാളത്തില്‍ ഒരു സിനിമ ഇറങ്ങുന്നു എന്ന് കേട്ടപ്പോള്‍, അത് സ്വതന്ത്ര്യ ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രിയായിരുന്ന ലാല്‍ ബഹദൂര്‍ ശാസ്ത്രീയുടെ ജീവിതമോ അതുമായി ബന്ധപ്പെട്ട കഥയോ പറയുകയാണെന്ന ധാരണയുണ്ടായിരുന്നു.

    എന്നാല്‍ സംഗതി അതല്ല. വ്യത്യസ്തരായ മൂന്ന് പേര്‍ ഒരു ദൗത്യത്തിന് ഇറങ്ങിത്തിരിക്കുന്ന ചിത്രമാണ് ലാല്‍ ബഹദൂര്‍ ശാസ്ത്രി. ഇവര്‍ മൂന്നും ഒന്നിച്ചിറങ്ങിയാല്‍ ഇന്ത്യ പോലും ഭരിക്കാം എന്നതാണ് മറ്റൊരു കാര്യം.

    lal-bhadoor-sasthri

    നവാഗതനായ രജീഷ് മിഥുല തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. 20 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ കഥാപാത്രങ്ങള്‍ പരസ്പരം പരിചയപ്പെടുന്നതാണ് കാണിക്കുന്നത് ലാല്‍ എന്ന കഥാപാത്രമായി ജയസൂര്യയും ബഹദൂറായി നെടുമുടി വേണുവും ശസ്ത്രിയായി അജു വര്‍ഗീസും അഭിനയിക്കുന്നു. ജയസൂര്യയുടെ മകന്‍ അദൈ്വതും ചിത്രത്തില്‍ ഒരു വേഷം ചെയ്യുന്നുണ്ട്.

    സാധാരണക്കാരനായ കുട്ടനാട്ടുകാരനാണ് ലാല്‍. അയാളുടെ ജീവിതത്തിലുണ്ടാകുന്ന ആകസ്മികമായ ചില സംഭവങ്ങള്‍. അതുമായി ബന്ധപ്പെട്ടുകൊണ്ട് ആദ്യം കടന്നുവരുന്നത് ബഹാദൂര്‍. പിന്നെ ശാസ്ത്രിയും. മൂന്നുപേരും ചേര്‍ന്നുള്ള രസകരമായ സംഭവങ്ങളാണ് പിന്നീട് സിനിമ.

    ബിജിപാല്‍ ആണ് സംഗീതമൊരുക്കുന്നത്. ഗാനങ്ങള്‍ സന്തോഷ് വര്‍മ എഴുതുന്നു. ആലപ്പുഴയിലും കൊച്ചിയില്‍ വച്ചുമാണ് ചിത്രീകരണം. രണ്‍ജി പണിക്കരും ഈ ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്. ജയരാജ് ഫിലിംസിന്റെ ബാനറില്‍ ജോസ് സൈമണ്‍, രാജേഷ് ജോര്‍ജ്ജ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

    English summary
    Lal Bahadur Shastri is an upcoming Malayalam Comedy film directed and scripted by Rejishh Midhila. The film is about three strangers who come across during their journey of life. It revolves around how they
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X