twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശ്വേത മേനോനും ബിജു മേനോനും വീണ്ടും ഒന്നിക്കുന്നു

    By Aswathi
    |

    ലാല്‍ ജൂനിയര്‍ തന്റെ മൂന്നാമത്തെ ചിത്രത്തിലേക്ക് കടന്ന വാര്‍ത്തകള്‍ നേരത്തെ വന്നതാണ്. മുന്‍ ചിത്രങ്ങളെ പോലെ അച്ഛന്‍ ലാല്‍ ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ബിജു മേനോനാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

    ബിജുവിന് നായികയായി ചിത്രത്തില്‍ ശ്വേത മേനോന്‍ അഭിനയിക്കും. ബ്ലസിയുടെ 'കളിമണ്ണ്' എന്ന വിവാദ ചിത്രത്തിന് വേണ്ടിയാണ് ആദ്യമായി ബിജുവും ശ്വേതയും ജോഡിചേര്‍ന്ന അഭിനയിച്ചത്. 'വെള്ളിമൂങ്ങ' ഹിറ്റായതോടെ ബിജുവിന്റെ താരമൂല്യവും കൂടിയതാണ്. അതുകൊണ്ട് തന്നെ അടുത്ത ചിത്രത്തില്‍ പ്രേക്ഷകരെ പ്രത്യേകം ക്ഷണിക്കേണ്ടതില്ലെന്ന് സാരം.

    lal-jr-biju-swetha

    'ഹണീ ബി' എന്ന ചിത്രത്തിലൂടെയാണ് ലാല്‍ ജൂനിയര്‍ സംവിധാന രംഗത്തെത്തുന്നത്. ലാല്‍, ആസിഫ് അലി, ഭാവന, അര്‍ച്ചന കവി, ബാബു രാജ് തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

    'ഹായി അയാം ടോണി'യാണ് ജൂനിയര്‍ ലാലിന്റെ രണ്ടാമത്തെ ചിത്രം. ആദ്യ ചിത്രത്തിലെ കഥാപാത്രങ്ങള്‍ തന്നെ രണ്ടാമത്തെ ചിത്രത്തിലും ആവര്‍ത്തിച്ചു. ലാലും ആസിഫ് അലിയും. മിയ ജോര്‍ജായിരുന്നു ചിത്രത്തിലെ നായിക. ബിജു മേനോനും ഹായി അയാം ടോണിയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

    ലാല്‍ ജൂനിയര്‍ ഇനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകന്‍. 'ഡ്രൈവിങ് ലൈസന്‍സ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ആരംഭിയ്ക്കും.

    English summary
    Lal Jr, the talented young film maker who previously directed Honey Bee and Hi I'm Tony, is all set to direct Biju Menon and Swetha Menon in his upcoming movie.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X