» 

ലാലിന്റെ മകന്‍ വിവാഹിതനായി

Posted by:
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ:
    ഷെയര്‍    ട്വീറ്റ്     ഷെയര്‍ അഭിപ്രായം     മെയില്‍

കൊച്ചി: സിനിമ താരം ലാലിന്റെ മകന്‍ ജീന്‍ പോള്‍ ലാല്‍ വിവാഹിതനായി. ഹണീ ബീ എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ട് ചലച്ചിത്രരംഗത്തേക്ക് വന്ന ജീന്‍ പോള്‍ ഇപ്പോള്‍ മറ്റൊരു സിനിമയുടെ അണിയറയിലാണ്.

ചാലക്കപ്പാറ പുന്നക്കപ്പാലയില്‍ വര്‍ഗ്ഗീസിന്റെ മകള്‍ ബ്ലെസ്സി സൂസനെയാണ് ലാല്‍ ജൂനിയര്‍ എന്നറിയപ്പെടുന്ന ജീന്‍ പോള്‍ ലാല്‍മിന്നുകെട്ടിയത്. ക്രിസ്മസിന്റെ തൊട്ടുത്ത ദിനത്തില്‍ കൊച്ചിയിലെ വല്ലാര്‍പാടം പള്ളിയില്‍ വച്ചായിരുന്നു വിവാഹം.

Jean Paul Marriage

ലാലിന്റെ മകള്‍ മോണിക്കയുടെ ക്ലാസ് മേറ്റ് ആണ് ബ്ലെസ്സി സൂസന്‍. നവംബര്‍ 26 നായിരുന്നു വിവാഹ നിശ്ചയം.

ഡിസംബര്‍ 26 ന് വൈകീട്ട് കൊച്ചിയിലെ ബോള്‍ഗാട്ടി പാലസില്‍ വച്ച് വിരുന്ന് സത്കാരം നടത്തി. മമ്മൂട്ടിയും മോഹന്‍ ലാലും അടക്കമുള്ള വന്‍ താരനിരയാണ് വിവാഹ സത്കാരത്തിനെത്തിയത്. എക്‌സൈസ് മന്ത്രി കെ ബാബുവും സംവിധായകരായ സിദ്ദിഖ്, ജോഷ്, ജയരാജ് തുടങ്ങിയവരും എത്തിയിരുന്നു.

ആദ്യ സിനിമ കൊണ്ട് തന്നെ മലയാളികള്‍ക്ക് സുപരിചിതനായ സംവിധായകനാണ് ജീന്‍ പോള്‍ ലാല്‍. രണ്ടാമത്തെ ചിത്രമായ 'ഹായ് അയാം ടോണി'യുടെ ജോലികളിലാണ് ഇപ്പോള്‍ ജീന്‍ പോള്‍. ഹണീ ബീക്ക് ഒരു രണ്ടാം ഭാഗവും ലാല്‍ ജൂനിയറിന്റെ മനസ്സിലുണ്ട്.

Read more about: lal, actor, director, producer, jean paul lal, marriage, honey bee, kochi, ലാല്‍, നടന്‍, സംവിധായകന്‍, നിര്‍മാതാവ്, മകന്‍, ജീന്‍ പോള്‍ ലാല്‍, വിവാഹം, ഹണീബീ, കൊച്ചി
English summary
Lal's son Jean Paul got married.
Please Wait while comments are loading...
Your Fashion Voice

Malayalam Photos

Go to : More Photos