twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മണിരത്നം ചിത്രം ലാല്‍ കൈവിട്ടതെന്തിന്?

    By Ravi Nath
    |

    Lal
    നിര്‍മ്മാതാവ്, സംവിധായകന്‍, വിതരണക്കാരന്‍ എന്നതിലൊക്കെ ഉപരി ലാല്‍ ഒരു നടനായാണ്ഇപ്പോള്‍ മലയാളി പ്രേക്ഷകര്‍ക്കുമുമ്പില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഓടിനടന്ന് അഭിനയിക്കാറൊന്നുമില്ലെങ്കിലും ലാലിന് വിശ്രമിക്കാന്‍ തീരെ സമയം കിട്ടുന്നില്ല.

    അഭിനയത്തോട് അങ്ങിനെ സമരസപ്പെട്ടു പോകുമ്പോള്‍ നല്ല വേഷങ്ങള്‍, നല്ല സംവിധായകര്‍,നല്ല പ്രമേയത്തിന്റെ ഭാഗമാവുക ഇതൊക്കെ ലാലും ഇഷ്ടപ്പെടുന്നതുതന്നെ, പ്രത്യേകിച്ച് അഭിനയിച്ച് സംസ്ഥാന അവാര്‍ഡു കൂടി ലഭിച്ചതില്‍ പിന്നെ. അങ്ങിനെയാണ് ഒരിക്കല്‍ സുഹൃത്തായ സുഹാസിനിയോട് മണിരത്‌നം സിനിമയിലൊന്ന് അഭിനയിച്ചാല്‍ കൊള്ളാമെന്ന ചിന്ത പങ്കുവെച്ചത് സംഭവം ഏറ്റു.

    മണിരത്‌നത്തിന്റെ പുതിയ സിനിമയിലേക്ക് ലാല്‍ ക്ഷണിക്കപ്പെട്ടു. അത്തിക്കാ പഴുത്തപ്പം കാക്കയ്ക്കു വായ്പുണ്ണ് എന്നു പറഞ്ഞ അവസ്ഥയിലായി ലാല്‍, മണിരത്‌നം സിനിമ വന്നു വിളിക്കുമ്പോള്‍ മധുപാലിന്റെ ചിത്രത്തില്‍ പ്രത്യേകഗെറ്റപ്പില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് ലാല്‍.

    താടിയൊക്കെ ഉപേക്ഷിച്ച് മധുപാല്‍ കഥാപാത്രമായി ഒഴിമുറിയില്‍ ശ്രദ്ധേയമായ വേഷം ചെയ്യുന്നതിനിടയില്‍ എങ്ങിനെ മണിരത്‌നം സിനിമ സ്വീകരിക്കും. തന്നെയുമല്ല മധുപാലിന്റെ തലപ്പാവിലെ പോലീസ് കഥാപാത്രമാണ് തനിക്ക് സംസ്ഥാന അവാര്‍ഡ് വാങ്ങിത്തന്നതെന്ന കടപ്പാടും ലാലിന് മധുപാലിനോടുണ്ട്.

    നിര്‍മ്മാണം, രചന, സംവിധാനം, അഭിനയം തുടങ്ങി സര്‍വ്വ രംഗത്തും കഴിവു തെളിയിച്ച ലാലിന് ഓരോ രംഗത്തേയും സമ്മര്‍ദങ്ങളെക്കുറിച്ചും വളരെ വ്യക്തമായി അറിയാം.അതുകൊണ്ട് മണിരത്‌നം സിനിമ ദുഃഖത്തോടെ ഒഴിവാക്കുകയായിരുന്നു ലാല്‍. തലപ്പാവിനുശേഷം
    വര്‍ഷങ്ങള്‍കഴിഞ്ഞാണ് മധുപാല്‍ പുതിയ സിനിമ ചെയ്യുന്നത്. മണിരത്‌നം സിനിമ ഇനിയും വരും എന്ന പ്രതീക്ഷയില്‍ ലാല്‍ തന്റെ ഒഴിമുറിയിലേക്ക് തിരിച്ചു നടന്നു.

    English summary
    It is next to impossible that an actor would say no to working with maverick moviemaker Mani Ratnam. But one man has done that and he is none other than the veteran actor Lal.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X