twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇവര്‍ക്ക് പകരക്കാര്‍ വരില്ലെന്ന് തീര്‍ത്ത് പറയാം

    By Aswathi
    |

    പ്രിയ ദര്‍ശന്‍ ഒരിക്കല്‍ പറയുകയുണ്ടായി മലയാളത്തിലെ സൂപ്പര്‍ഹിറ്റായ ഒരു സിനിമ ഹിന്ദിയിലേക്കോ തമിഴിലേക്കോ മറ്റ് ഭാഷകളിലേക്കോ റീമേക്ക് ചെയ്യുമ്പോള്‍ നടന്‍മാരുടെയോ നടിമാരുടെയോ കാര്യത്തില്‍ പ്രശ്‌നങ്ങളില്ല, സഹനടന്മാരെ കണ്ടെത്തുക എന്നതാണ് പ്രയാസം.

    പറഞ്ഞുവരുന്നത്, നടനും നടിക്കുമൊക്കെ പകരക്കാരുണ്ട്. ചരമവാര്‍ഷികമെത്തുമ്പോള്‍ മാത്രം മലയാള സിനിമയോര്‍ക്കുന്ന മണ്‍മറഞ്ഞുപോയ ചില കലാകാരന്മാരുണ്ട്. ഓര്‍മകള്‍ക്ക് മരണമില്ലാത്തിടത്തോളം കാലം മരിക്കാത്ത പ്രതിഭകള്‍.

    ദ്വയാര്‍ത്ഥവും അശ്ലീലചുവകലര്‍ന്നതുമായ സംഭാഷണങ്ങളിലൂടെ ഇന്ന് ചിരിപ്പിക്കാന്‍ ശ്രമിക്കുന്ന ചില ഹാസ്യ നടന്മാരെ കാണുമ്പോള്‍ പ്രേക്ഷകര്‍ ഇവരെ ഓര്‍ത്തുപോകും. ശങ്കരാടി, കൊച്ചിന്‍ ഹനീഫ, കുതിരവട്ടം പപ്പു തുടങ്ങി നീള്ളുന്ന താരങ്ങളുടെ പുരികത്തിന്റെ ചലനങ്ങള്‍ പോലും മലയാളികളെ ചിരിപ്പിച്ച കാലമുണ്ടായിരുന്നു. അവരാണ് യഥാര്‍ത്ഥ താരങ്ങള്‍. പകരക്കാരില്ലാത്ത ചില താരങ്ങളെ കാണൂ...

    ശങ്കരാടി

    ഇവര്‍ക്ക് പകരക്കാര്‍ വരുമോ??

    മലയാള സിനിമയുടെ മുറ്റത്ത് സരസമായി മുറുക്കുത്തുപ്പി കടന്നുപോയ ശങ്കരാടി എന്ന ചന്ദ്രശേഖര മേനോന്‍. നാടകത്തിലും സിനിമയിലും ജീവിതത്തിലും അദ്ദേഹമാടിയത് ഒരു കാര്യസ്ഥന്റെ വേഷമായിരുന്നു. എണ്ണം പറഞ്ഞ നടന്മാര്‍ ധാരാളമുള്ള മലയാള സിനിമയില്‍ ശങ്കരാടിയ്ക്ക് പകരം വയ്ക്കാന്‍ മറ്റൊരാള്‍ ഉണ്ടായില്ല എന്നത് ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തിന്റെ അനിവാര്യത തെളിയിക്കുന്നു

    തിലകന്‍

    ഇവര്‍ക്ക് പകരക്കാര്‍ വരുമോ??

    ഒരു ഇടിമുഴക്കന്‍ ശബ്ദത്തിലൂടെ നമുക്ക് തിലകനെ ഓര്‍ക്കാം. തിലകനെന്ന നടന് മരണമേയില്ല. എന്നും വിവാദങ്ങളുടെ കയങ്ങളിലായിരുന്നു തിലകന്‍. തിലകനെന്ന വ്യക്തിയെ അല്ല ആ പേരില്‍ അറിയപ്പെട്ട നടനെയാണ് കലാകേരളം വാരിപ്പുണര്‍ന്നത്. പെരുന്തച്ചനിലെയും കിരീടത്തിലെയും ഇരകളിലെയും അഭിനയം ലോക നിലവാരത്തിലെത്തുന്നത്.

    ഒടുവില്‍ ഉണ്ണികൃഷ്ണന്‍

    ഇവര്‍ക്ക് പകരക്കാര്‍ വരുമോ??

    ഒടുവില്‍ ഉണ്ണികൃഷ്ണന്‍, മലയാളത്തിന് ഇദ്ദേഹത്തെ ഒരിക്കലും ഒടുവില്‍ നിര്‍ത്താന്‍ കഴിയില്ല. അകൃത്രിമമായ അഭിനയം, ഭാവങ്ങളുടെ നൈര്‍മല്യം, സഹജമായ ഗ്രാമീണ നിഷ്‌കളങ്കത, സംഭാഷണത്തിലും അവതരണത്തിലുമുള്ള അനായാസത, എല്ലാറ്റലുമുപരി ചില നോട്ടങ്ങളും മൂളലുകളും കൊണ്ട് കൈവരുന്ന സ്വാഭാവികത ഇതെല്ലാം ഒടുവിലിന്റെ സവിശേഷതയായിരുന്നു.

     കൊച്ചിന്‍ ഹനീഫ

    ഇവര്‍ക്ക് പകരക്കാര്‍ വരുമോ??

    വിലിയ ശരീരവും ചെറിയ ബുദ്ധിയും കൊണ്ട് മലയാള സിനിമാ ലോകത്തെ ചിരിപ്പിച്ച നടനായിരുന്നു കൊച്ചിന്‍ ഹനീഫ. വലിയ കുമ്പ കുലുക്കി മീശ പിരിച്ച് കൊച്ചിന്‍ ഹനീഫ ചിരിക്കുമ്പോള്‍ പ്രേക്ഷകരും ചിരിച്ചു. പക്ഷെ യവനികയ്ക്ക് പിന്നില്‍ സംവിധായകനായും തിരക്കഥാകൃത്തായും സ്വയം ചിരിക്കുന്ന ഹനീഫയെ അധികമാരും കണ്ടില്ല. വില്ലനാണെങ്കില്‍ ഒന്നാന്തരം വില്ലന്‍, സീരിയസ് കഥാപാത്രമാണെങ്കില്‍ വളരെ സീരിയസ്, ഹാസ്യമാണെങ്കില്‍ നമ്മെ ഓര്‍ത്തോര്‍ത്ത് ചിരിപ്പിക്കും. അതായിരുന്നു കൊച്ചിന്‍ ഹനീഫ എന്ന നടന്‍

    കുതിരവട്ടം പപ്പു

    ഇവര്‍ക്ക് പകരക്കാര്‍ വരുമോ??

    ചിരിയുടെ പ്രപഞ്ചത്തില്‍ ഇമ്മിണി ബല്യ ചിരിയുടെ ഉടമയായിരുന്നു കുതിരവട്ടം പപ്പു. നീട്ടിയും കുറുക്കിയുമുള്ള സ്വതസിദ്ധമായ ശൈലിയിലൂടെ ചിരിയുടെ മഹാലോകം എന്താണെന്നറിഞ്ഞതും മലയാളി മനസ്സു നിറഞ്ഞ് ചിരിച്ചതും അഭ്രപാളിയില്‍ കുതിരവട്ടം പപ്പുവിനെ കണ്ടപ്പോഴാണ്.

    രാജന്‍ പി ദേവ്

    ഇവര്‍ക്ക് പകരക്കാര്‍ വരുമോ??

    മരണമില്ലാത്ത ഒരുപിടി ഗംഭീര കഥാപാത്രങ്ങളെ ആസ്വാദക മനസ്സുകളില്‍ ബാക്കിനിര്‍ത്തി മണ്ണിലേക്കു മടങ്ങിയ രാജന്‍ പി ദേവ് പകരം വയ്ക്കാനാവാത്ത അഭിനയപാടവം കൊണ്ടു എന്നും മലയാളി മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു. നാടകവേദിയില്‍ നിന്നു മലയാള സിനിമയുടെ മുന്‍നിരയിലേക്കു കുതിച്ച രാജന്‍ പി ദേവ് വില്ലനായും ചിരിപ്പിക്കുന്ന വില്ലനായും സ്വഭാവനടനായും നൂറ്റന്‍പതോളം സിനിമകളില്‍ സാന്നിധ്യം എഴുതിച്ചേര്‍ത്തു.

    മുരളി

    ഇവര്‍ക്ക് പകരക്കാര്‍ വരുമോ??

    അരങ്ങിന്റെ പിന്‍ബലത്തോടെ സിനിമയിലെത്തുകയും സിനിമയില്‍ അഭിനയത്തിന്റെ വലിയ കരുത്തു തെളിയിക്കുകയും ചെയ്ത ഭരത് മുരളി. നാട്യങ്ങളില്ലാത്ത അഭിനയത്തിന്റെ ഉടമ. സിപിഎം സഹയാത്രികനായി നടന്നപ്പോഴും നെറ്റിയില്‍ ദേവീസിന്ദൂരം ചാര്‍ത്തി ഉള്ളിലെ ഭക്തിയുടെ വെട്ടവും സൂക്ഷിച്ചുപോന്നു. സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ മുരളി കേരള സംഗീത നാടക അക്കാദമി ചെയര്‍മാനായപ്പോള്‍ വേറിട്ട പ്രവര്‍ത്തനങ്ങളിലൂടെ അക്കാദമിയുടെ മുഖച്ഛായതന്നെ മാറ്റി.

    നരേന്ദ്ര പ്രസാദ്

    ഇവര്‍ക്ക് പകരക്കാര്‍ വരുമോ??

    അധ്യാപകന്‍, എഴുത്തുകാരന്‍, നാടക സംവിധായകന്‍, നടന്‍, തുടങ്ങി കൈവച്ച മേഖലയിലാകെ തിളങ്ങിയ പ്രതിഭ. അതായിരുന്നു നരേന്ദ്ര പ്രസാദ് അനായാസമായ അഭിനയ ശൈലിയുടെ സാധ്യതകള്‍ നരേന്ദ്ര പ്രസാദ് വെളളിത്തിരയില്‍ കാണിച്ചുതന്നു. സ്വഭാവ നടനായിരുന്നെങ്കിലും വില്ലന്‍ വേഷങ്ങളാണ് ഏറെ, ശ്രദ്ധിക്കപ്പെട്ടത്. തലസ്ഥാനം ഏകലവ്യന്‍, മേലേപറമ്പില്‍ ആണ്‍വീട്, അനിയന്‍ബാവ ചേട്ടന്‍ ബാവ, വാഴുന്നോര്‍, ആറാം തമ്പുരാന്‍ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങള്‍ ഉദാഹരണങ്ങള്‍ മാത്രം.

    ജയന്‍

    ഇവര്‍ക്ക് പകരക്കാര്‍ വരുമോ??

    പകരം വയ്ക്കാനില്ലാത്ത ഒരേയൊരു ജയന്‍. വില്ലനായും ഉപനായകനായും നായകനായും തിളങ്ങിയ ജയന്‍, വേഷം എത്ര ചെറുതാണെങ്കില്‍ പോലും അതിന് തന്റേതായ മികവ് നല്‍കാന്‍ ഏപ്പോഴും ശ്രദ്ധിക്കുമായിരുന്നു. വില്ലന്‍ വേഷങ്ങളില്‍ പോലും ജയന്‍ കൈയ്യടി നേടി. അത് ജയന്റെ പ്രത്യേക രീതിയിലുള്ള അഭിനയ ശൈലി കൊണ്ടും ഡ്യൂപ്പില്ലാതെ സംഘട്ടന രംഗങ്ങളില്‍ അഭിനയിക്കുന്നത് കൊണ്ടുമായിരുന്നു.

    പ്രേം നസീര്‍

    ഇവര്‍ക്ക് പകരക്കാര്‍ വരുമോ??

    മലയാളത്തിലെ നിത്യ ഹരിത നായകനും, ആദ്യത്തെ സൂപ്പര്‍ സ്റ്റാറും, ഒട്ടേറെ റെക്കൊഡുകളുടെ ഉടമയുമായ പ്രേം നസീര്‍. 917 സിനിമകളില്‍ നായകനായോ നായക പ്രാധാന്യമുള്ള റോളുകളിലോ അഭിനയിക്കുക, ഒരേ നായികയുമൊത്ത് 100 ല്‍ ഏറെ സിനിമകളില്‍ അഭിനയിക്കുക ഇതെല്ലാം പ്രേം നസീറിനു സ്വന്തമായ ലോക റെക്കൊഡുകളാണ്. ആര്‍ക്കും ഒരിക്കലും തകര്‍ക്കാന്‍ പറ്റാത്ത റെക്കോഡുകള്‍.

    അടൂര്‍ ഭാസി

    ഇവര്‍ക്ക് പകരക്കാര്‍ വരുമോ??

    മലയാള സിനിമയിലെ ഹാസ്യ രംഗങ്ങള്‍ക്ക് കേരളീയ സംസ്‌കാരം കൊണ്ടുവന്ന നടനായിരുന്നു അടൂര്‍ ഭാസി. മലയാള സിനിമയില്‍ ഹാസ്യത്തെ അടുക്കളയില്‍ നിന്ന് പൂമുഖത്തേക്ക് കൊണ്ടു വന്ന നടന്‍മാരില്‍ പ്രധാനിയാണ് അടൂര്‍ ഭാസി എന്ന കെ ഭാസ്‌ക്കരന്‍ നായര്‍. അടൂര്‍ഭാസി കേവലം ഹാസ്യനടനല്ല. ഉള്‍ക്കരുത്തുള്ള കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ അഭിനയ പ്രതിഭയാണ്. എഴുത്തുകാരനും പത്രപ്രവര്‍ത്തകനും ഗായകനും സംവിധായകനുമായിരുന്നു അദ്ദേഹം.

    തിക്കുറിശ്ശി

    ഇവര്‍ക്ക് പകരക്കാര്‍ വരുമോ??

    കവിയും നാടകരചയിതാവും നടനും സംവിധായകനുമായിരുന്ന തിക്കുറിശ്ശി സുകുമാരന്‍ നായര്‍ ചലച്ചിത്ര നടന്‍ എന്ന നിലയിലാണ് മലയാളികള്‍ക്ക് കൂടുതല്‍ പരിചിതനാകുന്നത്. ചരിത്രം സൃഷ്ടിച്ച 'ജീവിതനൗക'യിലേറി ഒന്നാം നിരയിലേക്കുയര്‍ന്ന് മലയാളിയുടെ നായക സങ്കല്പത്തിന് അടിസ്ഥാനമുണ്ടാക്കിയ താരമാണ് തിക്കുറിശ്ശി സുകുമാരന്‍ നായര്‍.

    എന്‍എഫ് വര്‍ഗീസ്

    ഇവര്‍ക്ക് പകരക്കാര്‍ വരുമോ??

    മിമിക്രി വേദികളിലൂടെയാണ് എന്‍ എഫ് വര്‍ഗീസ് ശ്രദ്ധേയനാവുന്നത്. വ്യക്തിത്വമുള്ള വില്ലന്‍ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചാണ് വര്‍ഗീസ് ഏറെ പ്രശംസ പിടിച്ചു പറ്റിയത്. ആകാശവാണിയിലെ റേഡിയോ നാടകങ്ങളില്‍ ശബ്ദ സാന്നിധ്യമായിട്ടുണ്ട്. ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കെ 2002 ജൂണ്‍ 19 അമ്പത്തിമൂന്നാം വയസ്സില്‍ ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു.

    ഭരത് ഗോപി

    ഇവര്‍ക്ക് പകരക്കാര്‍ വരുമോ??

    ഒരു സിനിമാനടന്റെ സാമ്പ്രദായിക രൂപഭാവങ്ങളൊന്നുമില്ലാത്ത ഒരാളാണ് ഗോപി. ഭരത്, ഉര്‍വശി എന്നീ വിശേഷണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കുന്നതിന് തൊട്ടുമുമ്പ് ദേശീയ അവാര്‍ഡ് നേടുകയും അക്ഷരാര്‍ഥത്തില്‍ 'ഭരത്' ഗോപിയായി മാറുകയും ചെയ്തു അദ്ദേഹം. ഭാവങ്ങളുടെ ഗൂഢമായ സന്തുലിതത്വമാണ് അഭിനയം. ഇത് വലിയ നടന്‍മാര്‍ അവരുടെ അസാധാരണമായ ആത്മസിദ്ധിയിലൂടെ പ്രേക്ഷകരെ അനുഭവപ്പെടുത്തുന്നു, ഭരത് ഗോപിയും

    വേണു നാഗവള്ളി

    ഇവര്‍ക്ക് പകരക്കാര്‍ വരുമോ??

    വേണുവിന് പ്രേക്ഷക മനസ്സില്‍ എന്നും സ്ഥായിയായ ഒരു ഭാവം മാത്രമേയുള്ളൂ, വിഷാദത്തിന്റെ മുഖഭാവം. ആദ്യകഥാപാത്രം മുതല്‍ ഈ സ്വഭാവം വേണുവിനൊപ്പം കൂടിയിരുന്നു. നിരാശ കാമുകന്‍ എന്ന് കേള്‍ക്കുമ്പോള്‍ മലയാളികളുടെ മനസ്സില്‍ ആദ്യം ഓടിയെത്തുന്ന മുഖവും ഇത് തന്നെ. സംവിധായകന്‍, തിരക്കഥാകൃത്ത്, ഗാന രചയ്താവ് എന്ന തുടങ്ങിയ തിരശ്ശീലയ്ക്കപ്പുറത്ത് നിറമുള്ള ഒരു ലോകം വേണുവിനായി ഉണ്ടായിരുന്നു.

     എംജി സോമന്‍

    ഇവര്‍ക്ക് പകരക്കാര്‍ വരുമോ??

    മലയാളത്തിന്റെ ക്ഷുഭിത യൗവനമായിരുന്നു എം ജി സോമന്‍. പ്രതികാരത്തിന്റെ അഗ്നി ഹൃദയത്തില്‍ ആവഹിച്ച 'ഇതാ ഇവിടെ വരെ'യിലെ വിശ്വനാഥന്‍. സൗമ്യനായ പരുക്കന്റെ പ്രതിച്ഛായയായിരുന്നു സോമന്റെ മുഖമുദ്ര. നായകനായി തുടങ്ങി രണ്ടു പതിറ്റാണ്ടിലേറെ സ്വഭാവനടനായും വില്ലനായും അഭിനയിച്ചു മരിച്ച അനശ്വര കലാകാരന്‍. മലയാളസിനിമയുടെ ഒരു ചരിത്രവും എ ജി സോമനെ കൂടാതെ പൂര്‍ത്തിയാവില്ല.

    സുകുമാരന്‍

    ഇവര്‍ക്ക് പകരക്കാര്‍ വരുമോ??

    മലയാള സിനിമ മരം ചുറ്റിപ്രേമങ്ങളില്‍ ചുറ്റിത്തിരിഞ്ഞുകൊണ്ടിരുന്ന കാലത്താണ് നിഷേധിയായ ഒരു ചെറുപ്പക്കാരന് കടന്നുവന്ന് വെള്ളിത്തിര കീഴടക്കിയത്. സുകുമാരനായിരുന്നു ആ നടന്. ക്ഷോഭിക്കുന്ന യൗവനവും കലഹിക്കുന്ന സ്വരവുമായി നിഷേധിയും തന്റേടിയുമായി സുകുമാരന്‍ തിരശീലയില്‍ നിറഞ്ഞാടി.

    ബാലന്‍ കെ നായര്‍

    ഇവര്‍ക്ക് പകരക്കാര്‍ വരുമോ??

    കത്തിമുന പോലുള്ള നോട്ടവും ചാട്ടുളി പോലുള്ള സംഭാഷണവും കൊണ്ട് മലയാളിയുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ വില്ലനാണ് ബാലന്‍ കെ നായര്‍. പരീക്ഷണങ്ങള്‍ക്ക് അധികം വേദിയാവാത്ത കമ്പോളസിനിമയുടെ തട്ടകത്തില്‍ വില്ലന്‍ വേഷങ്ങളായിരുന്നു ബാലന്‍ കെ നായര്‍ക്ക് ലഭിച്ചുപോന്നത്. ഓപ്പോള്‍ എന്ന ചിത്രത്തിലൂടെ അഭിനയ വഴികളിലേ തന്റേതായ വലിയ സങ്കേതങ്ങള്‍ തുറക്കുകയായിരുന്നു ബാലന്‍ കെ നായര്‍ .

    സുകുമാരിയമ്മ

    ഇവര്‍ക്ക് പകരക്കാര്‍ വരുമോ??

    അതിരുകളില്ലാത്ത സ്‌നേഹത്തിന്റെ അഭിനയമില്ലാത്ത മുഖം, അതായിരുന്നു സുകുമാരിയമ്മ. പകരം വയ്ക്കാനാവാത്ത പ്രതിഭ എന്നല്ല, ആ പ്രതിഭക്ക് പകരമായി ഇനിയാരും ഇല്ലെന്നാണ് സുകുമാരിയെ വിശേഷിപ്പിക്കേണ്ടത്. ഏതൊക്കെ റോളുകള്‍ യോജിക്കുമെന്നല്ല, ഏത് കഥാപാത്രമാണ് യോജിക്കാത്തത് എന്നാണ് സുകുമാരിയെ പറ്റി പറയേണ്ടത്. അതേ സുകുമാരി ഒരു അത്ഭുതമായിരുന്നു, വെള്ളിത്തിരയിലെ അത്ഭുതം.

    ഫിലോമിന

    ഇവര്‍ക്ക് പകരക്കാര്‍ വരുമോ??

    അഭിനയസിദ്ധി ഫിലോമിനയുടെ കൂടപ്പിറപ്പായിരുന്നു. ഒട്ടും കൃത്രിമത്വമില്ലാതെ അവര്‍ക്ക് അഭിനയിക്കാനായത് അതുകൊണ്ടാണ്. നാട്ടിന്‍പുറത്ത് നാമെന്നും കാണുന്ന കഥാപാത്രങ്ങളായാണ് ഫിലോമിന പ്രേക്ഷക മനസ്സില്‍ ജീവിക്കുന്നത്. നാടന്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതില്‍ അവര്‍ക്ക് വല്ലാത്ത മിടുക്ക് ഉണ്ടായിരുന്നുവെന്ന് നടന്‍ ഒടുവില്‍ ഉണ്ണികൃഷ്ണന്‍ അഭിപ്രായപ്പെട്ടിരുന്നു.

    കൊട്ടാരക്കര ശ്രീധരന്‍ നായര്‍

    ഇവര്‍ക്ക് പകരക്കാര്‍ വരുമോ??

    മലയാള സിനിമയിലെ മികച്ച സ്വഭാവനടന്മാരിലൊരാളായിരുന്നു കൊട്ടരക്കര ശ്രീധരന്‍ നായര്‍. പൗരുഷവും ശബ്ദഗാംഭീര്യവും കൊട്ടാരക്കരയെ മറ്റുനടന്മാരില്‍ നിന്ന് മാറ്റി നിര്‍ത്തി. സ്വഭാവനടന്നെ നിലയില്‍ ബഹുമതികള്‍ വാരിക്കൂട്ടിയ അത്ഭുതപ്രതിഭയായിരുന്നു അദ്ദേഹം.

    ബഹദൂര്‍

    ഇവര്‍ക്ക് പകരക്കാര്‍ വരുമോ??

    മലയാള സിനിമ കണ്ട പ്രതിഭാധനന്‍മാരില്‍ ഒരാളായിരുന്ന ബഹദൂര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പി കെ കുഞ്ഞാലു. അരനൂറ്റാണ്ടു കാലത്തോളം ഹാസ്യനടന്റെയും, സഹസനടന്റെയും നായകന്റെയും ഒക്കെ വേഷം കെട്ടി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുകയും കരയിക്കുകയും ചെയ്ത മലയാളത്തിന്റെ പ്രിയപ്പെട്ട ബഹദൂര്‍ക്കായെ അനുസ്മരിക്കുക സുഖമുള്ള ഒരു നൊമ്പരമാണ്.

    English summary
    Legendary artist in Malayalam film industry
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X