twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സമരം പൊളിഞ്ഞു, തിയറ്ററും പൂട്ടി! സിനിമയില്‍ വീണ്ടും ഭാഗ്യം പരീക്ഷിക്കാന്‍ ലിബര്‍ട്ടി ബഷീര്‍!!!

    സുരേഷ് ഗോപിയെ നായകനാക്കി സിനിമ നിര്‍മിക്കാന്‍ ലിബര്‍ട്ടി ബഷീര്‍. കമ്മീഷണറിന്റെ മൂന്നാം ഭാഗമായിരിക്കും സിനിമയെന്നാണ് വിവരം.

    By Karthi
    |

    മലയാള സിനിമ വ്യവസായത്തെ പ്രതിരോധത്തിലേക്ക് തള്ളിവിട്ടതായിരുന്നു ക്രിസ്തുമസ് അവധിക്കാലത്തെ തിയറ്റര്‍ സമരം. തിയറ്റര്‍ ഉടമകള്‍ സമരം പ്രഖ്യാപിച്ചതോടെ മലയാള ചിത്രങ്ങളൊന്നും ക്രിസ്തുമസിന് തിയറ്ററിലെത്തിയില്ല. ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ ലിബര്‍ട്ടി ബഷീറായിരുന്നു സമരത്തിന് ചുക്കാന്‍ പിടിച്ചത്.

    തിയറ്ററുകള്‍ക്ക് ലഭിക്കുന്ന വിഹിതം വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. എന്നാല്‍ അത് അനുവദിക്കാന്‍ വിതരണക്കാരോ നിര്‍മാതക്കളോ തയാറായില്ല. നിര്‍മാതാക്കളെ പ്രതിസന്ധിയിലാക്കുന്ന നിലപാടെന്നായിരുന്നു നിര്‍മാതാക്കള്‍ ഇതിനേക്കുറിച്ച് പറഞ്ഞിരുന്നത്. പഴയകാല നിര്‍മാതാവുകൂടെയായ ബഷീര്‍ നിലപാടില്‍ നിന്നും പിന്നോട്ട് പോയില്ല. അതേ ലിബര്‍ട്ടി ബഷീര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും നിര്‍മാതാകുകയാണ്.

    സുരേഷ് ഗോപി നായകന്‍

    സുരേഷ് ഗോപിയെ നായകനാക്കി സിനിമ ഒരുക്കാനുള്ള തയാറെടുപ്പിലാണ് ലിബര്‍ട്ടി ബഷീര്‍. കഴിഞ്ഞ ദിവസം കണ്ണൂരിലെത്തിയ സുരേഷ് ഗോപിയും ലിബര്‍ട്ടി ബഷീറും തമ്മില്‍ ഇക്കാര്യം സംസാരിച്ച് ധാരണയാക്കിയെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. മുമ്പ് നായര്‍സാബ്, അപാരത, വര്‍ത്തമാനകാലം എന്നീ സിനിമകളില്‍ ഇരുവരും ഒരുമിച്ച പ്രവര്‍ത്തിച്ചിട്ടുണ്ട്.

    കമ്മീഷണര്‍ മൂന്നാം ഭാഗം

    സുരോഷ് ഗോപി നായകനായി എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം കമ്മീഷണറിന്റെ മൂന്നാം ഭാഗമാണ് ഒരുക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. ആനുകാലിക രാഷ്ട്രീയം പ്രമേയമാക്കിയിരിക്കും പുതിയ സിനിമ. സിനിമയില്‍ നിന്ന് വിട്ട് രാഷ്ട്രീയത്തില്‍ സജീവമായി നില്‍ക്കുന്ന സുരേഷ് ഗോപിക്കും ചിത്രം സിനിമയിലേക്കുള്ള മടങ്ങി വരവായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

    രണ്‍ജിപണിക്കര്‍ ഷാജി കൈലാസ്

    സുരേഷ് ഗോപിയെ നായകനാക്കി രണ്‍ജിപണിക്കരുടെ രചനയില്‍ ഷാജി കൈലാസ് ഒരുക്കിയ ചിത്രമായിരുന്നു കമ്മീഷ്ണര്‍. 1994ല്‍ പുറത്തിറങ്ങിയ ചിത്രം സൂപ്പര്‍ ഹിറ്റായി. 2005ല്‍ ഭരത് ചന്ദ്രന്‍ ഐപിഎസ് എന്ന പേരില്‍ രണ്ടാം ഭാഗവും ഇറക്കി. ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത് രണ്‍ജിപണിക്കരായിരുന്നു. ഏറെക്കാലം സിനിമയില്‍ സജീവമല്ലാതിരിുന്ന സുരേഷ് ഗോപിയുടെ തിരിച്ചുവരവായിരുന്നു ചിത്രം. അതും സൂപ്പര്‍ ഹിറ്റായി.

    ലിബര്‍ട്ടി ബഷീറിനെ തകര്‍ത്ത സമയം

    വിനാശകാലേ വിപരീത ബുദ്ധി എന്ന് പറഞ്ഞതുപോലെയായിരുന്നു ലിബര്‍ട്ടി ബഷീര്‍ ചുക്കാന്‍ പിടിച്ച തിയറ്റര്‍ സമരം. രണ്ട് മാസത്തോളം നീണ്ടു നിന്ന അനിശ്ചിതത്വത്തിനൊടുവില്‍ സമരം അവസാനിച്ചു. ഫെഡറേഷന്‍ പൊളിഞ്ഞു. പുതിയ സംഘടനയും നിലവില്‍ വന്നു.

    ലിബര്‍ട്ടിക്ക് സിനിമയില്ല

    സമരം അവസാനിച്ച് പുതിയ സംഘടനയുടെ നേതൃത്വത്തില്‍ സിനിമകള്‍ റിലീസായെങ്കിലും ലിബര്‍ട്ടി ബഷീറിന്റെ തിയറ്ററുകളില്‍ മാത്രം പുതിയ സിനിമകള്‍ റിലീസ് ചെയ്തില്ല. തനിക്ക് മനപ്പൂര്‍വം സിനിമകള്‍ തരാത്തതാണെന്ന ആരോപണവുമായി ഒടുവില്‍ ലിബര്‍ട്ടി ബഷീര്‍ മുഖമന്ത്രിക്ക് പരാതി നല്‍കി. എന്നിട്ടും ഫലമൊന്നും ഉണ്ടായില്ല.

    അന്യഭാഷാ ചിത്രങ്ങള്‍ കളിക്കും

    സമരത്തിന്റെ സമയത്ത് ലിബര്‍ട്ടി ബഷീര്‍ അടക്കമുള്ള തിയറ്ററുടമകള്‍ പറഞ്ഞത് മലയാള സിനിമകള്‍ ഇല്ലെങ്കിലും അന്യഭാഷാ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് തിയറ്ററുകളുമായി മുന്നോട്ട് പോകുമെന്നാണ്. എന്നാല്‍ അതിന് സാധിക്കാതിരുന്നതിലാണ് സംഘടന പൊളിഞ്ഞതും ലിബര്‍ട്ടി ബഷീര്‍ തന്നെ തനിക്ക് സിനിമ തരുന്നില്ലെന്ന പരാതിയുമായി മുഖ്യമന്ത്രിയെ സമീപിച്ചതും.

    തിയറ്റര്‍ പൊളിക്കുന്നു

    തന്റെ തിയറ്ററുകളില്‍ പുതിയ സിനിമ കളിക്കാതായതോടെ തിയറ്റര്‍ പൊളിച്ച് അവിടെ ഷോപ്പിംഗ് കോംപ്ലക്‌സ് പണിയാനുള്ള തീരുമാനത്തിലേക്ക് ലിബര്‍ട്ടി ബഷീര്‍ എത്തിയിരുന്നു. താന്‍ സിനിമ വിടുകയാണെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് നിര്‍മാതാവാകുന്നുവെന്ന വാര്‍ത്ത വരുന്നതും.

    ലിബര്‍ട്ടി പ്രൊഡക്ഷന്‍സിന്റെ രണ്ടാം  വരവ്

    മലയാളത്തില്‍ ഒരു പിടി ഹിറ്റുകള്‍ സമ്മാനിച്ച നിര്‍മാണ കമ്പനിയാണ് ലിബര്‍ട്ടി പ്രൊഡക്ഷന്‍സ്. ഐവി ശശിയുടെ സംവിധാനത്തില്‍ മമ്മുട്ടി ഡബിള്‍ റോളിലെത്തിയ ബല്‍റാം vs താരാദാസായിരുന്നു ഒടുവിലിറങ്ങിയ സിനിമ. പുതിയ ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് രണ്‍ജിപണിക്കര്‍ തന്നെയാണ്. സംവിധാനം ഷാജി കൈലാസോ രണ്‍ജിപണിക്കരോ നിര്‍വഹിക്കുമെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

    English summary
    Liberty Basheer to produce a movie starring Suresh Gopi. The movie will be the sequel of Commisioner.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X