» 

'ലോ പോയന്റു'മായി ചാക്കോച്ചന്‍

Posted by:
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ:
    ഷെയര്‍    ട്വീറ്റ്     ഷെയര്‍ അഭിപ്രായം     മെയില്‍

കഴിഞ്ഞ വര്‍ഷം മിന്നുന്ന ജയം കണ്ട കൊച്ചു ചിത്രമായ ഫ്രൈഡേയുടെ സംവിധായകന്‍ ലിജിന്‍ ജോസ് പുതിയ ചിത്രമൊരുക്കുന്നു. 'ലോ പോയന്റ്' എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനാണ് നായകന്‍. കുഞ്ചാക്കോ ബോബന്‍ ആദ്യമായി വക്കീല്‍ വേഷത്തില്‍ അഭനയിക്കുന്ന ചിത്രം കൂടിയാണിത്. നവാഗതനായ ദേവദാസ് ആണ് കഥയും തിരക്കഥയും രചിക്കുന്നത്

പ്രമുഖ നിര്‍മാതാവായ ഡേവിഡ് കാച്ചപ്പള്ളിയാണ് നിര്‍മാണം. പ്രതാപ് പോത്തന്‍, ബാലചന്ദ്രമേനോന്‍, നെടുമുടി വേണു എന്നീ ശക്തമായ രണ്ടാംനിര ചിത്രത്തിലുണ്ട്. അഡ്വ. സത്യ എന്നാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

Kunchako Boban

ലിജിന്റെ ഫ്രൈഡേയില്‍ ഫഹദ് ഫാസിലായിരുന്നു നായകന്‍. കുറച്ചു താരങ്ങള്‍ മാത്രം അഭിനയിച്ച ഈ ചിത്രം കഴിഞ്ഞ വര്‍ഷം വന്‍ വിജയം നേടിയിരുന്നു. സാന്ദ്രാ തോമസ് ആയിരുന്നു ഫ്രൈഡേയുടെ നിര്‍മ്മാണം.

അതേസമയം കുഞ്ചാക്കോ ബോബന്‍ നായകനായ ഗോഡ്‌സ് ഓണ്‍ കണ്‍ട്രി ഈ വാരം തിയറ്ററിലെത്തം. ബാബു ജനാര്‍ദ്ദനന്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്. ആള്‍ദൈവങ്ങളെ പരിഹസിക്കുന്ന ചിത്രമാണിത്.

Read more about: director, friday, movie, kunchako boban, law point, malayalam, സംവിധായകന്‍, ഫ്രൈഡേ, സിനിമ, കുഞ്ചാക്കോ ബോബന്‍, ലോ പോയന്റ്
English summary
Director Lijin Jose Making a new movie 'Law Point', which movie staring Kunchako Boban.
Please Wait while comments are loading...
Your Fashion Voice

Malayalam Photos

Go to : More Photos